അവിഹിതം കൊണ്ട് വന്നതോടെ കുടുംബവിളക്കിന് സംഭവിച്ച മാറ്റം ഇതാണ്; കലാമൂല്യമുള്ള ഒരു സീരിയലുമില്ല എന്നുള്ള അവാർഡ് ജൂറിയുടെ പരാമർശത്തിന് ശേഷം കുടുംബവിളക്ക് എയറിൽ !
അവിഹിതം കൊണ്ട് വന്നതോടെ കുടുംബവിളക്കിന് സംഭവിച്ച മാറ്റം ഇതാണ്; കലാമൂല്യമുള്ള ഒരു സീരിയലുമില്ല എന്നുള്ള അവാർഡ് ജൂറിയുടെ പരാമർശത്തിന് ശേഷം കുടുംബവിളക്ക് എയറിൽ !
അവിഹിതം കൊണ്ട് വന്നതോടെ കുടുംബവിളക്കിന് സംഭവിച്ച മാറ്റം ഇതാണ്; കലാമൂല്യമുള്ള ഒരു സീരിയലുമില്ല എന്നുള്ള അവാർഡ് ജൂറിയുടെ പരാമർശത്തിന് ശേഷം കുടുംബവിളക്ക് എയറിൽ !
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് കുടുംബവിളക്ക് . ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിനെ കുറിച്ച് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്ന രസകരമായ കമന്റുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. സീരിയലിന്റേതായി പുറത്ത് വന്ന പുതിയ പ്രൊമോ വീഡിയോ കണ്ടതിന് ശേഷം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി നൂറ് കണക്കിന് ആരാധകരാണ് എത്തിയിരിക്കുന്നത്. എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ഒപ്പം കഥയുടെ നിലവാരം റേറ്റിങ്ങിൽ താഴേക്ക് പോവുന്ന തരത്തിലേക്ക് എത്തരുതെന്ന മുന്നറിയിപ്പ് കൂടി ആരാധകർ നൽകിയിരിക്കുകയാണ്.
സിദ്ധാര്‍ഥും സുമിത്രയും തമ്മിലുള്ള സാമ്പത്തിക ഇടപാട് കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു വേദിക. ഇരുവരെയും പിന്തുടര്ന്ന് ബാങ്കിലെത്തിയ വേദികയ്ക്ക് നേരിടേണ്ടി വന്നത് നാണക്കേടാണ്. തട്ടിപ്പുക്കാരി എന്ന പേരില്‍ വേദികയെ പോലീസ് പിടിച്ച് കൊണ്ട് പോയതോടെയാണ് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നത്. മറ്റൊരു ആവശ്യത്തിന് സ്റ്റേഷനിലേക്ക് വന്ന സുമിത്ര വേദികയെ കാണുകയും ചെയ്തു. ഇതോടെ സുമിത്രയെ എങ്ങനെയും തോല്‍പ്പിക്കണമെന്ന വാശി വേദികയിലേക്ക് വീണ്ടും എത്തി.
പോലീസ് പിടിച്ചിട്ടും ഇത്രയൊക്കെ നാണം കെട്ടിട്ടും ഇനിയും സുമിത്രയുടെ തകര്‍ച്ച കാണാന്‍ നില്ക്കുന്ന വേദികയുടെ മനസ് ആരും കാണാതെ പോകരുതെന്നാണ് തമാശരൂപേണ ആരാധകര്‍ പറയുന്നത്. സുമിത്രക്ക് നേരെ അടുത്ത പ്ലാനുമായി വരാനാണ് വേദികയുടെ ഉദ്ദേശമെങ്കില്‍ തോല്ക്കാന് റെഡിയായി നില്‍ക്കുന്നതായിരിക്കും നല്ലതെന്ന് മറ്റ് ചിലര്‍ സൂചിപ്പിക്കുന്നു. സിദ്ധാര്‍ഥ് വേദികയേ എന്ന് കെട്ടിയോ അന്ന് തുടങ്ങിയതാണ് സിദ്ധുവിന്റെ തകര്‍ച്ചയും, മനസമാധാനവും. ഈ വേദിക ഒരിക്കലും നന്നാവില്ലെന്ന് തന്നെയാണ് എല്ലാവര്ക്കും പറയാനുള്ളത്.
ഇതുവരെ വേദികയ്ക്ക് കിട്ടിയതൊന്നും പോരെന്നാണ് തോന്നുന്നത്. അധികം താമസിക്കാതെ തന്നെ വേദികയ്ക്ക് വീണ്ടുമൊരു എട്ടിന്റെ പണി കിട്ടണമെന്നാണ് ആഗ്രഹിക്കുന്നത്. ഒന്ന് നാണംകെട്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയപ്പോഴേക്കും അടുത്ത അതിമോഹം തുടങ്ങി. മൊട്ട പോലീസ് അവിടെ ഉള്ളത് കൊണ്ട് സുമിത്രക്ക് ഒന്നും പേടിക്കാനില്ല. വേദികയുടെ കഥ അവിടെ നടക്കുമ്പോള്‍ മറ്റൊരു അവതാരം കൂടി സീരിയലില്‍ സജീവമാവുകയാണ്. വേദികയെ കടത്തി വെട്ടുന്ന പ്രകടനമാണ് ഡോക്ടര്‍ ഇന്ദ്രജ കാഴ്ച വെക്കുന്നത്.
സുമിത്രയുടെ മകനായ അനിരുദ്ധിനെ എങ്ങനെയും വശത്തിലാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രജ. മെഡിക്കല്‍ ക്യാംപിന് പോയ സമയത്ത് അനിരുദ്ധുമായി കൂടുതല്‍ അടുക്കാനാണ് ഇന്ദ്രജ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വേദികയുടെ മറ്റൊരു അവതാരമായി ഇന്ദ്രജ മാറി കൊണ്ടിരിക്കുകയാണ്. എന്തായാലും സുമിത്രിയുടെ വിധി അനുവിന് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. ഈ അവിഹിതം കൊണ്ട് വരുന്നത്തോടെ ഇതിന്റെ റേറ്റിംഗ് ഫസ്റ്റ് പൊസിഷനില്‍ നിന്നും താഴോട്ടു വരും. ആ സമയം സാന്ത്വനത്തില്‍ ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കം മാറ്റിയാല്‍ അവര്‍ക്ക് റേറ്റിംഗില്‍ ഒന്നാമത് എത്താന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...