Malayalam
മൂന്ന് വർഷത്തോളമായ ബന്ധം, ഇപ്പോള്‍ ഞാനാരാണെന്ന് അറിയില്ല; റിതു ഇന്നും ശത്രുവല്ല ; പിന്നെ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്തിനെന്ന് ചോദിക്കുന്നവർക്കായി…; റിതുവിനെതിരെ തുറന്നടിച്ച് ജിയ ഇറാനി !
മൂന്ന് വർഷത്തോളമായ ബന്ധം, ഇപ്പോള്‍ ഞാനാരാണെന്ന് അറിയില്ല; റിതു ഇന്നും ശത്രുവല്ല ; പിന്നെ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്തിനെന്ന് ചോദിക്കുന്നവർക്കായി…; റിതുവിനെതിരെ തുറന്നടിച്ച് ജിയ ഇറാനി !
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് റിതു മന്ത്ര. സീസണിലെ ശക്തയായ മത്സരാര്‍ത്ഥികളിൽ ഒരാൾ കൂടിയായിരുന്നു റിതു . ഫിനാലെ വരെ എത്താന്‍ റിതുവിന് സാധിച്ചിരുന്നു. റിതുവിനെ അറിയുന്ന ആരാധകര്‍ക്കെല്ലാം സുപരിചിതമായ പേരാണ് ജിയ ഇറാനി. താനും റിതുവും പ്രണയത്തിലാണെന്ന് നേരത്തെ ജിയ ഇറാനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു.
ഇപ്പോഴിതാ റിതുവിനെതിരെ തുറന്ന പ്രസ്താവനയുമായി ജിയ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിയ മനസ് തുറന്നത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം റിതു തന്റെ ഫോണ്‍ കോള്‍ എടുത്തില്ലെന്നാണ് ജിയ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ജിയ പറയുന്നു. ജിയയുടെ വാക്കുകൾ വായിക്കാം….
‘റിതുവുമായുള്ള ബന്ധം തുടങ്ങുന്നത് 2017 അവസാനത്തോടെയും 2018 ന്റെ തുടക്കത്തിലുമൊക്കെ ആയിട്ടാണ്. ഒരുമിച്ചൊരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. നാല് ദിവസം ഇതിനായി ഒരുമിച്ചുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ റിതുവിനൊരു ആക്‌സിഡന്റ് പറ്റിയപ്പോള്‍ രക്ഷിച്ചത് ഞാനായിരുന്നു. ഭക്ഷണം വാരി കൊടുക്കുകയൊക്കെ ചെയ്തു. അന്നൊരു സ്പാര്‍ക്ക് വന്നു. ആ സൗഹൃദം പിന്നീട് വളരുകയും പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 2021 ജനുവരി 27 ന് വരെയുണ്ടായിരുന്നു. അത് കഴിഞ്ഞ് ഫെബ്രുവരി 13-ാം തിയ്യതി ബിഗ് ബോസില്‍ കയറുന്നത് വരെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് ഇറങ്ങി വന്നപ്പോഴേക്കും എന്നെ കോണ്ടാക്ട് ചെയ്തിട്ടില്ല” ജിയ പറയുന്നു.
”വളരെ സ്‌പെഷ്യല്‍ റിലേഷന്‍ഷിപ്പായിരുന്നു. ഡിവോഴ്‌സ് സമയത്ത് ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. ആ സമയത്ത് എന്റെ രണ്ടാം ജന്മത്തിന് കാരണമായത് റിതുവായിരുന്നു. എന്റെ കൂടെയിരുന്ന് എന്റെ കാര്യങ്ങളൊക്കെ ചെയ്ത് തന്നിരുന്നു. ഇന്നത്തെ നിലയില്‍ നില്‍ക്കാനുള്ള ഊര്‍ജ്ജം എനിക്ക് തന്നത് റിതുവായിരുന്നു. മാജിക്കല്‍ ആയിരുന്നു ആ ബന്ധം. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്രകള്‍ ചെയ്യുമായിരുന്നു. ഞങ്ങളുടെ ചിന്തകള്‍ തമ്മില്‍ ഭയങ്കര കണക്ഷനായിരുന്നു. രാവിലെ തുടങ്ങുന്നത് പോലും വീഡിയോ കോളിലായിരുന്നു. പക്ഷെ ബിഗ് ബോസില്‍ പോയി വന്നതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അതിപ്പോഴും ഒരു നിഗൂഢതയായി തുടരുന്നു” ജിയ പറയുന്നു.
എന്തിനാണ് ഇത്ര ഇന്റിമേറ്റായിട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്ന് തന്നോട് പലരും ചോദിച്ചിരുന്നുവെന്നും റിതുവിനെ ഡീഗ്രേഡ് ചെയ്യാനാണോ എന്നും ചോദിച്ചിരുന്നുവെന്നും ജിയ പറയുന്നുണ്ട്. ഇതിനുള്ള മറുപടിയും ജിയ നല്‍കുന്നുണ്ട്. ഡീഗ്രേഡ് ചെയ്യാന്‍ ആണെങ്കില്‍ എന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യേണ്ടതില്ലല്ലോ. റിതു എന്റെ ശത്രുവല്ലല്ലോ എന്നാണ് ജിയ ചോദിക്കുന്നത്.
ഫെബ്രുവരി 13 വരെ റിതു ചെന്നൈയില്‍ ക്വാറന്റീനില്‍ ആയിരുന്നു. ഈ സമയത്ത് വാലന്റൈന്‍സ് ഡേയ്ക്കുള്ള സമ്മാനം 12-ാം തിയ്യതി തന്നെ എത്തിച്ചുവെന്നാണ് ജിയ പറയുന്നത്. 13-ാം തിയ്യതി രാത്രി ബിഗ് ബോസിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വിളിച്ചത് വരെ എന്റെ ഫോണിലുണ്ട്. എന്നെ ഒരു കുട്ടിയെ പോലെ നോക്കിയ ആളാണ്. പക്ഷെ ഈ റിതുവിന് പുറത്തേക്ക് വന്നപ്പോള്‍ എന്നെ മനസിലാകുന്നില്ല. ഞാന്‍ ആരാണെന്ന് അറിയില്ല. ഞാന്‍ റിതുവിന് എല്ലാ ദിവസവും മെസേജ് അയക്കുമായിരുന്നു. അന്നന്ന് നടക്കുന്ന എല്ലാ കാര്യവും. റിതുവിന് കിട്ടില്ലെന്ന് അറിയാം. പക്ഷെ റിതു തിരികെ വരുമ്പോള്‍ കാണിച്ച് കൊടുക്കാലോ എന്നാണ് കരുതിയിരുന്നതെന്നാണ് ജിയ പറയുന്നത്.
”പിന്നീട് ബിഗ് ബോസ് കൊറോണയായത് കാരണം നിര്‍ത്തുകയാണെന്ന് അറിഞ്ഞു. ഉച്ചയ്ക്ക് മെസേജ് ഡെലിവറി ആയതായി മനസിലായി. ഞാന്‍ വിളിച്ചു, പക്ഷെ എടുത്തില്ല. പിന്നേയും വിളിച്ചു, അന്നത്തെ ദിവസം ഏകദേശം 316 തവണ വിളിച്ചു. ഫോണ്‍ എടുത്തില്ല. മെസേജിന് മറുപടിയില്ല. റിതു വരുമ്പോള്‍ റോള്‍സ് റോയ്‌സില്‍ പിന്‍സീറ്റിലിരുത്തി കൊണ്ടു വരണമെന്നായിരുന്നു. എല്ലാം സെറ്റ് ചെയ്ത് വച്ചിരിക്കുകയായിരുന്നു. പക്ഷെ ഫോണ്‍ എടുത്തില്ല. ഇറങ്ങി രണ്ടാമത്തെ ദിവസം എന്നെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു, വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തു”. കാരണങ്ങളൊന്നുമില്ലെന്നും ജിയ കൂട്ടിച്ചേര്‍ക്കുന്നു.
about jiya irani