
News
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ മറ്റൊരു താരത്തിനും യുഎഇയുടെ ഗോൾഡൻ വീസ
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെ മറ്റൊരു താരത്തിനും യുഎഇയുടെ ഗോൾഡൻ വീസ
Published on

മമ്മൂട്ടിയും മോഹന്‍ലാലിനും ലഭിച്ചതിന് പിന്നാലെ യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വീസ കൂടുതൽ പേർക്ക്. ക്രാഫ്റ്റ്സ്മാൻ, ക്രിയേറ്റീവ് സംരംഭകർ, മറ്റു കലാ പ്രതിഭകൾ എന്നിവർക്ക് ഇന്ന് (30) മുതൽ 10 വർഷത്തെ കൾചറൽ വീസ നൽകുമെന്ന് ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.
അതേസമയം, നടൻ ടൊവിനോ തോമസ് ഇന്ന് ഗോൾഡൻ വീസ സ്വീകരിക്കും. അദ്ദേഹം കഴിഞ്ഞ ദിവസം യുഎഇയിൽ എത്തിയിരുന്നു. മറ്റു യുവ സൂപ്പർ താരങ്ങൾക്കും നടിമാർക്കും വൈകാതെ വീസ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
കലാകാരന്മാരും സർഗാത്മകരംഗത്ത് പ്രവർത്തിക്കരും 10 വർഷത്തെ വീസയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ അപേക്ഷകൾ [email protected] എന്ന മെയിലിലേയ്ക്കാണ് അയക്കേണ്ടത്. പാസ്പോർട് കോപ്പി, എമിറേറ്റ്സ് െഎഡി, സാംസ്കാരിക ജീവിതത്തെക്കുറിച്ചുള്ള വിവരണം, ഫോൺ നമ്പർ, മേൽവിലാസം, ജോലിചെയ്യുന്ന സ്ഥലം എന്നിവ കൂടാതെ, വിദ്യാഭ്യാസ യോഗ്യത, സമൂഹത്തിന് നൽകി സംഭാവനകളുടെ രേഖകൾ, തൊഴിൽ തുടങ്ങിയ സംബന്ധിച്ച വിവരങ്ങളും കൈമാറണം. ദുബായിയുടെ കൾചറൽ വീസ ലോകത്ത് തന്നെ ഇതാദ്യമാണ്. അൽ ക്വോസ് ക്രിയേറ്റീവ് സോൺ വികസന പദ്ധതിയുടെ ഭാഗമായാണ് കൾചറൽ വീസ ആരംഭിക്കുന്നത്.
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യു.എ.ഇ. ഭരണകൂടം നല്‍കുന്നതാണ് പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് മമ്മൂട്ടിക്കും മോഹന്‍ലാലിലും ഗോള്‍ഡന്‍ വിസ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
മലയാളിയുടെ പോറ്റമ്മരാജ്യത്തില്‍നിന്നുള്ള ആദരം ഏറെ സന്തോഷമെന്ന് മമ്മൂട്ടി പ്രതികരിച്ചു. യു.എ.ഇ. ഭരണകൂടത്തില്‍നിന്നുള്ള ഗോള്‍ഡന്‍ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
കമൽ ഹാസനും സംവിധായകൻ മണിരത്നവും 37 വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രമായി പുറത്തെത്തിയ ചിത്രത്തിന്...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...