കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ദേവിക നമ്പ്യാര്‍. ബിഗ് സ്ക്രീനില്‍ നിന്നും എത്തി പിന്നീട് ടെലിവിഷനിൽലെ താരമായി മാറുകയായിരുന്നു . എംഎ നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെ തുടക്കം കുറിച്ച ദേവികയുടെ അഭിനയ ജീവിതം രാക്കുയിലില്‍ എത്തി നില്‍ക്കുകയാണ്. തുളസിയായി തിളങ്ങിയ ദേവിക വിജയ് വിവാഹിതയാവാന്‍ പോവുകയാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ ഗായകനായ വിജയ് മാധവനാണ് ദേവികയെ ജീവിതസഖിയാക്കുന്നത്.
രാക്കുയില്‍ നായികയായ ദേവികയ്ക്ക് വേണ്ടി ഗാനം ആലപിക്കാനായി വിജയ് മാധവ് എത്തിയിരുന്നു. അഭിനയം പോലെ അത്ര കംഫര്‍ട്ടല്ലെങ്കിലും ദേവിക രാക്കുയിലിനായി പാട്ട് പാടിയിരുന്നു. കഷ്ടപ്പെട്ടെങ്കിലും പാട്ട് കേട്ടപ്പോള്‍ ശരിക്കും സന്തോഷമായെന്നായിരുന്നു ദേവിക പറഞ്ഞത്. ദേവികയ്ക്കൊപ്പം ഈ ഗാനം ആലപിക്കാന്‍ വിജയ് മാധവുമുണ്ടായിരുന്നു.
മഴവിൽ മനോരമയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇരുവരുടെയും ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ‘രാക്കുയിൽ’ പരമ്പരയിലെ തുളസിയെ അവതരിപ്പിക്കുന്ന ദേവിക നമ്പ്യാരുടേയും പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിന്റെയും വിവാഹനിശ്ചയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചേരി മലബാർ ഹെറിട്ടേജിൽ നടന്നു. എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കോമഡി ഫെസ്റ്റിവല്‍, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടിയുടെ അവതാരകയായും ദേവിക എത്തിയിട്ടുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...