മോന്റെ കാര്യങ്ങളും ഷൂട്ടിന്റെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് ബാലന്‍സ് ചെയ്യേണ്ടതുണ്ട്; മീരയെ കാണാത്തതിനെ കുറിച്ച് മരുമകള്‍ക്കൊപ്പം എത്തി സുമിത്ര മറുപടി പറയുന്നു ; വീഡിയോ ഏറ്റെടുത്ത് ആരാധകർ !
മോന്റെ കാര്യങ്ങളും ഷൂട്ടിന്റെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് ബാലന്‍സ് ചെയ്യേണ്ടതുണ്ട്; മീരയെ കാണാത്തതിനെ കുറിച്ച് മരുമകള്‍ക്കൊപ്പം എത്തി സുമിത്ര മറുപടി പറയുന്നു ; വീഡിയോ ഏറ്റെടുത്ത് ആരാധകർ !
മോന്റെ കാര്യങ്ങളും ഷൂട്ടിന്റെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് ബാലന്‍സ് ചെയ്യേണ്ടതുണ്ട്; മീരയെ കാണാത്തതിനെ കുറിച്ച് മരുമകള്‍ക്കൊപ്പം എത്തി സുമിത്ര മറുപടി പറയുന്നു ; വീഡിയോ ഏറ്റെടുത്ത് ആരാധകർ !
മലയാളം സീരിയലുകളിൽ റേറ്റിങ്ങിലും കുടുംബ പ്രേക്ഷകരുടെ മനസിലും മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക് . സുമിത്രിയുടെ കഥ ആരാധകർ ഏറ്റെടുത്തത് വളരെപെട്ടെന്നായിരുന്നു. മീരാ വാസുദേവാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.
പരമ്പരയിലെ മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ്. താരങ്ങളുടെ വിശേഷങ്ങള്‍ തേടിയെത്താറുള്ള ആരാധകരെ അവരാരും നിരാശരാക്കാറില്ല. എന്നാല്‍ മീര വാസുദേവ് മാത്രം സോഷ്യല്‍ മീഡിയയില്‍ ആക്ടിവല്ല. മാത്രവുമല്ല മറ്റ് താരങ്ങള്‍ ഒരുമിച്ച് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും എത്താറുണ്ട്. എന്നാല്‍ അപ്പോഴൊന്നും ആ കൂട്ടത്തില്‍ മീരയെ കാണാന്‍ സാധിച്ചെന്ന് വരില്ല.
എന്നാല്‍ ഇപ്പോഴിതാ എന്തുകൊണ്ടാണ് മീര വാസുദേവ് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാത്തതെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. പരമ്പരയില്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിര മാധവാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ കുടുംബവിളക്കിലെ ഓണാഘോഷം കാണിച്ചു തരികയായിരുന്നു താരം. പിന്നാലെ മീരയും ആതിരയുടെ കൂടെ വീഡിയോയില്‍ പങ്കെടുക്കാനായി എത്തുകയായിരുന്നു. ആതിരയുടെ വാക്കുകളിലേക്ക്.
“എല്ലാവരും എന്നോട് എപ്പോഴും ചോദിക്കുന്നതാണ് മീര ചേച്ചി എവിടെ എന്ന്. മീര ചേച്ചി ഇവിടെ തന്നെയുണ്ട്. മീര ചേപ്പി എപ്പോള്‍ വന്നാലും കൂടെ മകനുമുണ്ടാകും. മോന്റെ കാര്യങ്ങളും ഷൂട്ടിന്റെ കാര്യങ്ങളുമൊക്കെ ഒരുമിച്ച് ബാലന്‍സ് ചെയ്യേണ്ടത് കൊണ്ടാണ് നമ്മുടെ കൂടെ അധിക സമയം വരാത്തതെന്നാണ് ആതിര പറയുന്നത്. കുടുംബവിളക്കില്‍ സുമിത്രയുടെ മരുമകളായാണ് ആതിര അഭിനയിക്കുന്നത്. സുമിത്രയെ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മരുമകളാണ് അനന്യ.
അതേസമയം മോന് എപ്പോഴും ആതിരയുടേയും മറ്റുള്ളവരുടേയും കൂടെയുണ്ടാകുമെന്ന് മീര വാസുദേവ് പറയുന്നുണ്ട്. അതെ അവന് എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന് മീരയും സമ്മതിക്കുന്നു. പിന്നാലെ മീര വാസുദേവേിനോട് തന്നെക്കുറിച്ച് പറയാനായി ആതിര ആവശ്യപ്പെടുകയായിരുന്നു. ഓണ്‍ സ്ക്രീനിലെ മരുമകളെക്കുറിച്ച് സുമിത്രയ്ക്ക് പറയാനുള്ളത് നല്ല കാര്യങ്ങള്‍ മാത്രമായിരുന്നു.
എന്നെ ഇതിന്റെ ഭാഗ്യമാക്കിയതിന് നന്ദി ആതിര. ഇതിലേക്ക് ആതിര എന്നെ വിളിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അവള് നാണിച്ച് വിളിക്കാതെ പോകുമെന്നാണ് കരുതിയത്. ആതിര വളരെ ലൈവ്ലിയായ, ബബ്ലിയും വൈബ്രറ്റുമായ പെണ്‍കുട്ടിയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. സെറ്റിലേക്ക് ഒരുപാട് നിറങ്ങള്‍ കൊണ്ടു വരുന്നൊരു വ്യക്തിയാണ്. ഒരു ചിരിയുണ്ട്. ആ ചിരി സെറ്റിനെയാകെ പിടിച്ചു കുലുക്കുന്നതാണ്. കോളിംഗ് ബെല്‍ പോലെയുള്ള ചിരിയാണെന്നും മീര പറയുന്നു.
ആ ചിരിയും ബബ്ലിനെസുമൊക്കെയാണ് ആതിരയുടെ പ്രത്യേകത. ആള് ഭയങ്കര ഫ്രണ്ട്ലിയാണ്. ഏതൊരു ഏജ് ഗ്രൂപ്പിനൊപ്പവും ചേരും. നല്ല അവതാരകയാണ്. നല്ല വ്യക്തിത്വമുണ്ട്. നല്ല നടിയുമാണ്. ഇവളെ ആദ്യമായി സ്ക്രീനില്‍ കണ്ടപ്പോള്‍ ശ്രീദേവിയുടെ ഛായ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞാനത് നേരിട്ട് പറയുകയും ചെയ്തിരുന്നു. നന്നായി അധ്വാനിക്കുന്ന ആളാണ്. ഒരുപാട് ഉയരങ്ങളിലെത്തുമെന്നുറപ്പാണ്. എല്ലാ വിധി ആശംസകളും നേരുന്നുവെന്നും മീര കൂട്ടിച്ചേര്‍ക്കുന്നു. ദിസ് മേഡ് മൈ ഡേ എന്നു പറഞ്ഞാണ് ആതിര തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...