Malayalam
“ഇങ്ങോട്ട് മിണ്ടീലേലും അങ്ങട് മിണ്ടണം. പിന്നേം മിണ്ടീലേലും വീണ്ടും മിണ്ടണം. മൂന്നാം വട്ടം ശ്രമിച്ചിട്ടും മിണ്ടീലെല്‍ പിന്നെ ശ്രമിക്കേണ്ട, അത് വാശിയല്ല. തീരുമാനമാണ്” ; കിടിലം ഫിറോസ് പറഞ്ഞത് ആ വ്യക്തിയ്ക്ക് വേണ്ടിയോ?
“ഇങ്ങോട്ട് മിണ്ടീലേലും അങ്ങട് മിണ്ടണം. പിന്നേം മിണ്ടീലേലും വീണ്ടും മിണ്ടണം. മൂന്നാം വട്ടം ശ്രമിച്ചിട്ടും മിണ്ടീലെല്‍ പിന്നെ ശ്രമിക്കേണ്ട, അത് വാശിയല്ല. തീരുമാനമാണ്” ; കിടിലം ഫിറോസ് പറഞ്ഞത് ആ വ്യക്തിയ്ക്ക് വേണ്ടിയോ?
ബിഗ് ബോസ് സീസൺ ത്രീയിലൂടെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരനായ താരമാണ് കിടിലം ഫിറോസ്. സീസൺ ത്രീയുടെ ഫിനാലെ കഴിഞ്ഞ മാസമായിരുന്നു നടന്നത്. ഷോ അവസാനിച്ചെങ്കിലും മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിർത്താതെ തുടരുകയാണ്.
ഷോയിലൂടെ ജനകീയനായി തീര്‍ന്ന താരമാണ് കിടിലം ഫിറോസ്. വീടിനുള്ളില്‍ നന്മമരം എന്ന പേരിലാണ് താരം അറിയപ്പെട്ടത്. പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചാരിറ്റി വര്‍ക്കുകളുമൊക്കെ ചെയ്യാറുള്ള ഫിറോസ് അനാഥാലയം തുടങ്ങണമെന്ന ആഗ്രഹവുമായിട്ടാണ് ഷോ യിലേക്ക് എത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കിടാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയതായി രണ്ട് പേര്‍ക്കിടയില്‍ അകലം വരാനുള്ള കാരണത്തെ കുറിച്ചാണ് താരം സൂചിപ്പിച്ചിരിക്കുന്നത്. വിട്ടു കൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ താഴ്‌വാരമെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ഫിറോസ് പങ്കുവെക്കുന്നത്. അതേ സമയം ഇത് ആരോടെങ്കിലും പറയാന്‍ ഉദ്ദേശിച്ച കാര്യമാണോന്നും പ്രേക്ഷകര്‍ക്ക് സംശയമുണ്ട്.
”രണ്ടു പേര്‍ക്കിടയില്‍ അകലം വരാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? മുന്‍പ് ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നവര്‍ ഇപ്പോള്‍ പരസ്പരം മിണ്ടാതാകലിനും, പ്രണയത്തിലായിരുന്നവര്‍ അകലത്തിലായതിനും, അടുപ്പമുണ്ടായിരുന്ന പലരും ഓര്‍ക്കുക പോലും ചെയ്യാത്തതിനുമൊക്കെ കാരണം അന്വേഷിച്ചിട്ടുണ്ടോ? വാശിയാണത്! നമ്മളറിയാതെ നമ്മെ മാറ്റിക്കളയുന്ന ഒന്നാംതരം വാശി. രണ്ടുപേര്‍ തമ്മില്‍ ഒരുപാട അടുപ്പമുണ്ടെന്നു കരുതുക. പിന്നൊക്കെയും നമ്മളറിയണം. നമ്മളോട് പറയണം, നമ്മളില്ലാതെ ഒന്നും പാടില്ലെന്നൊക്കെയുള്ള വാശികളിലായിരിക്കും അതു തുടങ്ങുക.
പിന്നെ പിന്നെ അത് സ്വാതന്ത്ര്യം കെടുത്തുന്ന വാശികളാകും. മിക്കപ്പോളും നമ്മളോട് പറയാന്‍ വിട്ടു പോകുന്ന കാര്യങ്ങള്‍ അറിഞ്ഞില്ലെന്നും പറഞ്ഞില്ലെന്നുമൊക്കെ പറഞ്ഞാകും തെറ്റിദ്ധാരണ തുടങ്ങുക. പിന്നെ അവനിങ്ങോട്ടു മിണ്ടട്ടെ എന്നിട്ടാകാം ഞാന്‍ എന്നു വാശിയാകും. നമ്മളോര്‍ക്കാതെ പോകുന്നത് അതേ വാശി മറ്റേയാള്‍ക്കും ഉണ്ടാകും എന്നതാണ്. രണ്ടാളും വാശിയില്‍ തന്നെ നില്‍ക്കുവോളം ഒരുപാടിഷ്ടമുണ്ടായിരുന്ന ഒരു സൗഹൃദം, ബന്ധം ഒക്കെ പതിയെ ഇല്ലാണ്ടാക്കലായി. ഒരു മെസേജിടാന്‍ നമുക്കും തോന്നില്ല. അവര്‍ക്കും തോന്നില്ല. വാശി! അതേസമയം ‘വാശി’ ഉപേക്ഷിക്കും എന്നു സ്വയം വാശി പിടിച്ചുനോക്കിയേ. നമ്മള്‍ ആരോടും ഒന്നിനോടും വാശി കാണിക്കില്ലെന്നു നിശ്ചയിച്ചു നോക്കു. ബന്ധങ്ങള്‍ അതീവ മനോഹരമാകുന്നത് കാണാം.
ഇങ്ങോട്ട് മിണ്ടീലേലും അങ്ങട് മിണ്ടണം. പിന്നേം മിണ്ടീലേലും വീണ്ടും മിണ്ടണം. മൂന്നാം വട്ടം ശ്രമിച്ചിട്ടും മിണ്ടീലെല്‍ പിന്നെ ശ്രമിക്കേണ്ട. അത് വാശിയല്ല. തീരുമാനമാണ് എന്നു മനസ്സിലാക്കണം. നമ്മളെ വേണമെന്നുള്ളവര്‍ നമ്മുടെ മുന്നില്‍ വാശി കാണിക്കാതിരിക്കട്ടെ എന്നതിനേക്കാള്‍ നല്ല ചിന്തയാണ് നമുക്ക് വേണമെന്നുള്ളവര്‍ക്ക് മുന്നില്‍ നമ്മള്‍ തോറ്റു കൊടുക്കുന്നത്. വിട്ടു കൊടുക്കലാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ താഴ്വാരം. ക്ഷമിക്കുക എന്നതാണ് ജീവിതത്തിലെ വസന്തം. എല്ലാര്‍ക്കും അതു കഴിയട്ടെ. വാശിയൊക്കെ മാറ്റി വച്ചു പ്രിയപ്പെട്ട ആള്‍ക്കൊരു മെസേജിട്ടെ. ചിലനേരങ്ങളില്‍ തോല്‍വിയാണ് യഥാര്‍ത്ഥ വിജയം! ഫിറോസ് എ അസീസ്.. പരക്കട്ടെ പ്രകാശം’ എന്നുമാണ് ഫിറോസ് പറയുന്നത്.
അതേ സമയം ഫിറോസിന്റെ വാക്കുകള്‍ ചിന്തിപ്പിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. ഈ സീസണിലെ ബിഗ് ബോസില്‍ തന്നെ സമാനമായൊരു വാശി ഉണ്ടായത് പ്രേക്ഷകരും കണ്ടിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന ഡിംപലും മജ്‌സിയയും വലിയ പിണക്കത്തിലായി പോയതിനെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്നു. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വന്നപ്പോഴും ഈ പ്രശ്‌നം രൂക്ഷമായി മാറി. ഇതോടെ വാശി കളഞ്ഞ് രണ്ടാള്‍ക്കും സൗഹൃദമായിക്കൂടേ എന്ന് ആരാധകരും ചോദിച്ചിരുന്നു. ഫിറോസിന്റെ വാക്കുകള്‍ മജ്‌സിയയ്ക്കും ഡിംപലിനും വലിയൊരു സന്ദേശമാണെന്നും ചിലര്‍ പറയുന്നു.
about kidilam firoz
