നേരത്തെ ഇറങ്ങിയിരുന്നേല് എനിക്ക് അങ്ങനെയൊരു അപകടം സംഭവിക്കില്ല,ശരിക്കും ഞാന്‍ അര്‍ഹിച്ച വീഴ്ചയാണത് അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു; മണികണ്ഠൻ
നേരത്തെ ഇറങ്ങിയിരുന്നേല് എനിക്ക് അങ്ങനെയൊരു അപകടം സംഭവിക്കില്ല,ശരിക്കും ഞാന്‍ അര്‍ഹിച്ച വീഴ്ചയാണത് അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു; മണികണ്ഠൻ
നേരത്തെ ഇറങ്ങിയിരുന്നേല് എനിക്ക് അങ്ങനെയൊരു അപകടം സംഭവിക്കില്ല,ശരിക്കും ഞാന്‍ അര്‍ഹിച്ച വീഴ്ചയാണത് അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു; മണികണ്ഠൻ
തനിക്ക് മുന്‍പ് സംഭവിച്ച ബൈക്ക് അപകടത്തെക്കുറിച്ച് മനസ്സുതുറന്ന് നടന് മണികണ്ഠന് ആചാരി. ആ വീഴ്ചയാണ് തന്നെ തിരിച്ചറിവിലൂടെ നേരയാക്കി നടത്തിയതെന്നും അപകടം ജീവിതത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയെന്നും തന്റെ ജീവിതത്തിലെ വേറിട്ട അനുഭവം വിവരിച്ചു കൊണ്ട് താരം പറയുന്നു.
‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് മണികണ്ഠന് അപകടം സംഭവിക്കുന്നത്. അത് എനിക്ക് വലിയ തിരിച്ചറിവാണ് ഉണ്ടാക്കിയത്. ‘കമ്മട്ടിപ്പാടം’ കഴിഞ്ഞു കാര്യങ്ങളെല്ലാം യാന്ത്രികമായി പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് വീഴ്ചയിലൂടെ ഒരു തിരിച്ചറിവ് ലഭിച്ചത്. വിനയം നഷ്ടപ്പെടുന്നുണ്ടോ, മര്യാദകള്‍ ലംഘിക്കുന്നുണ്ടോ എന്നതിനൊക്കെ നല്കിയ തിരച്ചടിയായിട്ടു തന്നെ ഞാന്‍ അതിനെ കാണുന്നു.
നേരത്തെ ഇറങ്ങിയിരുന്നേല് എനിക്ക് അങ്ങനെയൊരു അപകടം സംഭവിക്കില്ല. ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമ ചെയ്യാന്‍ വേണ്ടി പോയ യാത്രയിലായിരുന്നു അപകടം. ഏഴു മണിക്കാണ് ട്രെയിന്‍. ഒരു ആറു മണിക്ക് എങ്കിലും ഇറങ്ങിയിരുന്നേല് വേഗത്തില്‍ ഓടിച്ചു പോകേണ്ടി വരില്ലായിരുന്നു. ഹെല്‍മെറ്റ് എടുക്കാനും മറക്കില്ലായിരുന്നു.
ശരിക്കും ഞാന്‍ അര്‍ഹിച്ച വീഴ്ചയാണത് അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. അവിടെ നിന്ന് ഒരു പുതിയ വ്യക്തിയായിട്ടാണ് ഞാന്‍ തിരിച്ചു വന്നത്. സിനിമയൊക്കെ ചെയ്തു അത്യാവശ്യം പൈസ ഉള്ളത് കൊണ്ട് അപകടത്തെ മറികടന്നു എനിക്ക് തിരിച്ചു വരാന്‍ കഴിഞ്ഞു. പല്ല് പോയതും , കാല് ഒടിഞ്ഞതുമൊക്കെ വേഗത്തില്‍ ശരിയാക്കാന്‍ കഴിഞ്ഞു’. മണികണ്ഠന് ആചാരി ആചാരി പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...