Connect with us

ജീവിതത്തിലേക്ക് കടന്നുവന്നു! ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്തു.. പ്രിയപ്പെട്ടവനേ……….. മഞ്ജുവിന്റെ ആ സ്നേഹം ഞെട്ടിച്ചു

Malayalam

ജീവിതത്തിലേക്ക് കടന്നുവന്നു! ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്തു.. പ്രിയപ്പെട്ടവനേ……….. മഞ്ജുവിന്റെ ആ സ്നേഹം ഞെട്ടിച്ചു

ജീവിതത്തിലേക്ക് കടന്നുവന്നു! ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്തു.. പ്രിയപ്പെട്ടവനേ……….. മഞ്ജുവിന്റെ ആ സ്നേഹം ഞെട്ടിച്ചു

നടനും നിർമാതാവുമായ സണ്ണി വെയ്നിന്റെ ജന്മദിനമാണ് ഇന്ന്. സണ്ണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

“ഒരുപാട് നാളായി അടുത്തറിയാവുന്ന വ്യക്തിയെന്നതല്ല സൗഹൃദം. നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന്, ഞാൻ നിനക്കായി ഇവിടെയുണ്ടെന്ന് പറയുകയും തെളിയിക്കുകയും ചെയ്യുന്ന ആളാണ് ചങ്ങാതി. ജന്മദിനാശംസകൾ പ്രിയപ്പെട്ടവനെ,” മഞ്ജു കുറിച്ചു

ചതുർമുഖം’ എന്ന ചിത്രത്തിൽ നിന്നും തുടങ്ങിയ പരിചയം ഇരുവർക്കുമിടയിൽ നല്ലൊരു സൗഹൃദമായി വളരുകയായിരുന്നു. മുൻപും സണ്ണിയുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജുവാര്യർ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.

ഇരുവരും ഒന്നിച്ച ‘ചതുർമുഖം’ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമയായിരുന്നു. ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തിയത് സണ്ണി വെയ്ൻ ആയിരുന്നു. അടുത്തിടെ ഇരുവരും ഒന്നിച്ചുള്ള രസകരമായൊരു അഭിമുഖം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

അഭിമുഖത്തിനിടെ അവതാരകൻ ചോദിച്ചത്, മഞ്ജുവിന്റെ മാറ്റത്തെ കുറിച്ചും എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നുമാണ്. “സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ?,” എന്നാണ് ചിരിയോടെ മഞ്ജുവിന്റെ മറുപടി.

ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ “ഞങ്ങൾ ദുഷ്മൻ ദുഷ്മൻ ആണ്,” എന്നായിരുന്നു കുസൃതിയോടെ സണ്ണിയുടെ ഉത്തരം. സണ്ണിയുമായി പെട്ടെന്ന് തന്നെ ഇണങ്ങിയെന്നും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ. സിനിമയിൽ ഞങ്ങളുടെ കഥാപാത്രങ്ങൾ ഷെയർ ചെയ്യുന്നതും വളരെ രസകരമായ ബോണ്ടാണ്. സണ്ണി നിർമ്മിച്ച സിനിമയിലും എനിക്കൊരു വേഷം തന്നെന്നും മഞ്ജു പറഞ്ഞു

അതേസമയം യുവനടി അഹാന കൃഷ്ണയും സണ്ണിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകം നിങ്ങളെ കാണാൻ പോവുന്നതേയുള്ളൂ ചങ്ങാതി എന്നാണ് സണ്ണിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അഹാന കുറിച്ചത്.

“ജന്മദിനാശംസകൾ സണ്ണി. ഈ വർഷം നിങ്ങൾ അവിശ്വസനീയമായ ചില കാര്യങ്ങൾ ചെയ്തു, അവയിൽ ഭൂരിഭാഗവും ലോകം ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ അശ്രാന്തമായി പ്രവർത്തിച്ച കാര്യങ്ങളുടെ സന്തോഷവും വിജയവും നിങ്ങളെ തേടിയെത്തുന്ന ദിവസങ്ങൾക്കായി കാത്തിരിക്കാനാവില്ല. നിങ്ങൾക്കായി സന്തോഷം, വിജയം, മനസ്സമാധാനം, നല്ല ഉറക്കം, ചിരി, ഒരുപാട് സ്നേഹം എന്നിവ നേരുന്നു. ജന്മദിനാശംസകൾ എന്റെ സുഹൃത്തേ, എന്നായിരുന്നു അഹാന കുറിച്ചത്. എല്ലാ സപ്പോർട്ടിനും എന്റെ ചങ്ങാതിയ്ക്ക് നന്ദിയെന്നായിരുന്നു അഹാനയുടെ പോസ്റ്റിന് സണ്ണിയുടെ മറുപടി

ദുൽഖർ സൽമാന് ഒപ്പം ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി വെയ്നിന്റെയും അരങ്ങേറ്റം. ആദ്യചിത്രം മുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നവരാണ് ഇരുവരും. ദുൽഖറിന് സണ്ണി വെയ്ൻ സണ്ണിച്ചനാണ്. സിനിമകളുടെ തിരിക്കിനിടയിലും പരസ്പരമുള്ള സൗഹൃദം പങ്കിടാൻ സമയം കണ്ടെത്താറുള്ള സുഹൃത്തുക്കളാണ് ഇരുവരും. ചതുർമുഖം, അനുഗ്രഹീതൻ ആന്റണി’ എന്നിവയായിരുന്നു അടുത്തിടെ റിലീസിനെത്തിയ സണ്ണി വെയ്നിന്റെ ചിത്രങ്ങൾ. ഇരുചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

More in Malayalam

Trending

Recent

To Top