
Social Media
ഇതായിരുന്നു ആ തിരക്കിന് പിന്നിലെ കാരണം, ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറൽ
ഇതായിരുന്നു ആ തിരക്കിന് പിന്നിലെ കാരണം, ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറൽ

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെയായി സജീവമാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയില്‍ സജീവമാണ് താരം. ഇപ്പോൾ ഇതാ തന്റെ പുതിയ പരിപാടിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണിപ്പോള്.
സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന അരം അരം കിന്നരം പരിപാടിയുടെ പ്രമോ വീഡിയോയുമായാണ് ലക്ഷ്മി എത്തിയത്. ശ്വേത മേനോനൊപ്പമായാണ് മിനിസ്ക്രീനിലെ പ്രിയതാരങ്ങള്‍ ഒന്നിച്ചെത്തുന്നത്.
പ്രിയമുള്ളവരേ, കുറച്ചു ദിവസമായി എന്തായിരുന്നു ഇത്ര വലിയ തിരക്ക് എന്ന് ചോദിച്ചാൽ ഇതായിരുന്നു തിരക്ക്. അരം + അരം = കിന്നരം എന്ന പേരിൽ ആത്മ എന്ന ഞങ്ങളുടെ ടെലിവിഷൻ സംഘടനയും സൂര്യ ടിവിയും ചേർന്നാണ് ഈ ഷോ അണിയിച്ചൊരുക്കുന്നത്. നിരവധി സിനിമാ സീരിയൽ താരങ്ങൾക്കുമൊപ്പം ഞാനുമുണ്ട് അവർക്കൊപ്പം. ഇതിൽ ഏറെ അഭിമാനം എന്തെന്നാൽ ആത്മയുടെ കഷ്ടക അനുഭവിക്കുന്ന താരങ്ങളെ സഹായിക്കുവാൻ ഫണ്ട് കണ്ടെത്തുക എന്ന ഉദ്യമത്തിന്റെ ഭാഗമാണ് ഈ ഷോ എന്നതാണ്.
ഈ ഷോ സംവിധാനം ചെയ്യുന്നത് നിരവധി സൂപ്പർ ഹിറ്റ് ഷോകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചെയ്തിട്ടുള്ള ശ്രീ സെന്തിൽ ആണ്. അരം + അരം = കിന്നരവും നിങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു എന്നായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്.
സാജന് സൂര്യ, സ്റ്റെഫി ലിയോണ്‍, രാജേഷ് ജബ്ബാര്‍, മനീഷ് കൃഷ്ണ, അരുണ്‍ രാഘവ്, അമീന്, റെയ്ജന്, ഫസല്‍, പ്രീത തുടങ്ങി നിരവധി താരങ്ങളാണ് ഈ പരിപാടിക്കായി അണിനിരന്നിട്ടുള്ളത്. സംഭവം കളറായിട്ടുണ്ടല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റ്.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...