Connect with us

ഇത്രയും ദിവസം എന്റെ കുലം ബിഗ് ബോസ് ഹൗസ് ആയിരുന്നു; അവിടെ ഉള്ളവരെ ഊട്ടി, ഉറക്കി നോക്കിനടത്തിയത് ഞാൻ ആണ്; കുലസ്ത്രീ ആയിരിക്കുന്നത് വലിയ നേട്ടം; ബിഗ്‌ബോസിലെ യഥാര്‍ത്ഥ വിജയി താനെന്ന് സ്വയം പ്രഖ്യാപിച്ച് ലക്ഷ്മി പ്രിയ!

TV Shows

നൂറു ദിവസം നീണ്ടുനിന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ നിന്നും മികച്ച നേട്ടവുമായി തിരികെയെത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. ജന്മനാട്ടില്‍ തിരികെയെത്തിയ ലക്ഷ്മിപ്രിയയ്ക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം വലിയൊരു സ്വീകരണം തന്നെയാണ് നല്‍കിയത്.

തന്റെ ഇത്രയും ദിവസത്തെ നീണ്ട ബിഗ് ബോസ് വാസത്തെക്കുറിച്ചും ഹൗസിനുള്ളിലെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്മിപ്രിയ. ബിഗ് ബോസ് ജീവിതത്തെ കുറിച്ച് ലക്ഷ്മി പ്രിയ പറഞ്ഞ കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

“കുലസ്ത്രീ എന്ന വാക്ക് കേൾക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. ഇത്രയും ദിവസം തന്റെ കുലം ബിഗ് ബോസ് ഹൗസ് ആയിരുന്നു എന്നും അവിടെ ഉള്ളവരെ ഊട്ടി, ഉറക്കി നോക്കിനടത്തിയത് താൻ ആണ് എന്നും കുലത്തിലെ സ്ത്രീ എന്ന നിലയിൽ തന്നെ അങ്ങനെ വിളിക്കുന്നത് ഒരു നേട്ടമായി കാണുന്നു എന്ന് താരം അഭിപ്രായപ്പെട്ടു.’എനിക്ക് കുലസ്ത്രീ എന്താണ് എന്ന് മനസിലായിട്ടൊന്നുമില്ല.

കുലത്തിലുള്ള സ്ത്രീ, അല്ലെങ്കിൽ കുലത്തിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്ന സ്ത്രീ എന്ന് പറയുമ്പോൾ എനിക്ക് സന്തോഷമാണ്. എനിക്ക് അഭിമാനമാണ് ആ വാക്ക് കേൾക്കുമ്പോൾ. ഇത്രയും ദിവസം എന്റെ കുലം ബിഗ് ബോസ് ഹൗസ് കുലം ആയിരുന്നു. ആ ബിഗ് ബോസ് കുലത്തെ നന്നായിട്ട് പരിപോഷിപ്പിച്ച് ഊട്ടി, ഉറക്കി, എല്ലാവരുടെയും എല്ലാ സന്തോഷത്തിലും ദുഖത്തിലും ഒക്കെ പങ്കുചേർന്ന ഒരു കുലസ്ത്രീ ആണ് ഞാൻ. അപ്പോൾ കുലസ്ത്രീ ആയി ഇരിക്കുന്നത് ചെറിയ നേട്ടമല്ല, വലിയ നേട്ടം തന്നെയാണ്.’ ലക്ഷ്മി പ്രിയ തുറന്നു സമ്മതിച്ചു.

എന്നെ സംബന്ധിച്ച് പിആർ വർക്ക് ഉണ്ടായിരുന്നില്ല. കേരളത്തിൽ നമ്മളെ ഇഷ്ടപ്പെടുന്നവരുടെ മാത്രം പിന്തുണ കൊണ്ടാണ് ഫൈനൽ ഫോറിലേക്ക് തന്നെ എത്തിയത്. ഞാൻ ഫൈനൽ ഫോറിനേ ഒന്നാം സമ്മാനമായി ആണ് കാണുന്നത്. എല്ലാവരുടെയും കമന്റ്സ് ഞാൻ ഇപ്പോഴാണ് വായിച്ചു തുടങ്ങിയത്. എനിക്ക് പേടിയുണ്ടായിരുന്നു.

പക്ഷെ ലക്ഷ്മി പ്രിയ ആയി ഇവിടെ നിന്ന് പോയ ഞാൻ തിരിച്ചു വരുന്നത് മുഴുവൻ പേരുടെയും സ്നേഹം കൈകൊണ്ട എൽപി ആയിട്ടാണ്. ഇപ്പോൾ അഭിപ്രായം വായിക്കുമ്പോൾ എനിക്ക് തോന്നുന്നു ഞാൻ ആയിരുന്നു വിജയി ആകേണ്ടിയിരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.

about laskhmi priya

More in TV Shows

Trending