Connect with us

15 കിലോ ശരീരഭാരം കുറച്ച് ചിമ്പു; വമ്പൻ മേക്കോവർ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

Social Media

15 കിലോ ശരീരഭാരം കുറച്ച് ചിമ്പു; വമ്പൻ മേക്കോവർ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

15 കിലോ ശരീരഭാരം കുറച്ച് ചിമ്പു; വമ്പൻ മേക്കോവർ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഗൗതം മേനോൻ ചിത്രത്തിനു വേണ്ടി ചിമ്പു നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സിനിമയ്ക്കായി 15 കിലോ ശരീരഭാരമാണ് താരം കുറച്ചിരിക്കുന്നത്. മേക്കോവർ ചിത്രങ്ങളും താരം പുറത്തുവിട്ടു. ചിമ്പുവിന്റെ രണ്ട് ഫോട്ടോയും കണ്ട ആരാധകര്‍ രൂപത്തിലെ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ്.

വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പുവും ഗൗതം മേനോനും ഒരുമിക്കുന്ന പുതിയ ചിത്രമാണ് വെന്ത് തനിന്തത് കാട്. എ.ആർ. റഹ്മാൻ ആണ് സംഗീതം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ത്രില്ലറാണ് വെന്ത് തനിന്തത് കാട്.’വിണ്ണൈതാണ്ടി വരുവായാ’ എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ സംവിധായകനും നായകനും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.

മറ്റു ചിത്രങ്ങളുടേതു പോലെ കവിത തുളുമ്പുന്ന വരികളാണ് ഇക്കുറിയും സ്വന്തം ചിത്രത്തിന് ഗൗതം മേനോന്‍ നല്‍കിയിരിക്കുന്നത്. ‘വെന്ത് തനിന്തത് കാട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ഇരുവരും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ ‘അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍’ എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. ‘ഉറിയടി’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

ചിമ്പുവിന്റെ കരിയറിൽ വഴിത്തിരിവൊരുക്കിയ സംവിധായകനാണ് ഗൗതം വാസുദേവ മേനോന്‍. 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ ആണ് ചിമ്പുവിന്റെ കരിയര്‍ മാറ്റിമറിച്ചത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമാണ് വെന്ത് തനിന്തത് കാട്.

More in Social Media

Trending

Recent

To Top