വര്‍ഷങ്ങളായി ബോളുവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് അമിതാഭ് ബച്ചന്. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ചേഹ്റെ. സിനിമയിലെ അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്.
ഇപ്പോഴിതാ ചേഹ്റെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അമിതാഭ് ബച്ചന്. വളരെ ആവേശകരമായ ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രം. ഓഗസ്റ്റ് 27ന് തീയറ്ററില്‍ തന്നെയായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്നാണ് അമിതാഭ് ബച്ചന് അറിയിച്ചിരിക്കുന്നത്.
ഇമ്രാന് ഹാഷ്മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നു. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചന് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്.
റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത് കപൂറുമായി ചേര്‍ന്നാണ് സംവിധായകന് റുമി ജഫ്രി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.