News
വിവാദമുണ്ടാക്കുന്നവരാണ് ഏറ്റവും വലിയ കഴുതകള്‍, ഇവര്‍ക്കെല്ലാം സ്വന്തം കാര്യം നോക്കിയാല്‍ പോരേ; സെയ്ഫ് അലിഖാനും കരീന കപൂറിനും പിന്തുണയുമായി സ്വര ഭാസ്‌കര്‍
വിവാദമുണ്ടാക്കുന്നവരാണ് ഏറ്റവും വലിയ കഴുതകള്‍, ഇവര്‍ക്കെല്ലാം സ്വന്തം കാര്യം നോക്കിയാല്‍ പോരേ; സെയ്ഫ് അലിഖാനും കരീന കപൂറിനും പിന്തുണയുമായി സ്വര ഭാസ്‌കര്‍
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാനും കരീന കപൂറിനുമെതിരെ സംഘപരിവാര്‍ സംഘടനകളുടെ സൈബര്‍ ആക്രമണം നടന്നത്. ദമ്പതികളുടെ രണ്ടാമത്തെ മകന് ജഹാംഗീര്‍ എന്ന പേര് നല്‍കിയതിന് പിന്നാലെയായിരുന്നു വിമര്‍ശനവുമായി ഇക്കൂട്ടര്‍ രംഗത്തെത്തിയത്.
ആദ്യത്തെ മകന് തൈമൂര്‍ എന്ന പേര് നല്‍കിയപ്പോഴുണ്ടായ, ഹിന്ദു മതവികാരം വൃണപ്പെടുത്തുന്നു എന്ന അതേ വിവാദം തന്നൊണ് ഇപ്പോഴും ഉണ്ടായികൊണ്ടിരിക്കുന്നത്. മുഗര്‍ ചക്രവര്‍ത്തിയുടെ പേര് നല്‍കിയതാണ് ചൊടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ വിമര്‍ശനങ്ങളുമായി എത്തുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടി സ്വര ഭാസ്‌കര്‍.
വിവാദമുണ്ടാക്കുന്നവരാണ് ഏറ്റവും വലിയ കഴുതകളെന്നും ഇവര്‍ക്കെല്ലാം സ്വന്തം കാര്യം നോക്കിയാല്‍ പോരെയെന്നും സ്വര ട്വിറ്ററില്‍ കുറച്ചു. ജഹാംഗീര്‍ എന്ന ഹാഷ്ടാഗ് ചേര്‍ത്തിട്ടുണ്ടെങ്കിലും കരീനയുടെയോ സെയ്ഫിന്റെയോ പേര് ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
‘ഒരു ദമ്പതികള്‍ അവരുടെ കുട്ടികള്‍ക്ക് പേരിടുന്നു, ആ ദമ്പതികള്‍ നിങ്ങളല്ല. പക്ഷെ, അവരിട്ട പേരുകള്‍ എന്താണെന്നും എന്തു കൊണ്ട് എന്നൊക്കെ നിങ്ങള്‍ക്ക് അഭിപ്രായമുണ്ട്, അത് നിങ്ങളുടെ മനസിലുള്ള ഒരു പ്രശ്നമാണ്. അത് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകളില്‍ ഒരാള്‍’ എന്ന് സ്വര ട്വീറ്റ് ചെയ്തു.
ആദ്യ മകന് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൈമൂറിന്റെ പേര് നല്‍കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ക്രൂരനായ ഭരണാധികാരയുടെ പേര് എന്ന നിലയിലല്ല ആ പേര് നല്‍കിയത് പുരാതന പേര്‍ഷ്യന്‍ ഭാഷയില്‍ തൈമൂര്‍ എന്നാല്‍ ഇരുമ്പ് എന്നാണര്‍ഥമെന്നും വിശദീകരിച്ച് സെയ്ഫ് രംഗത്തെത്തിയിരുന്നു.
