എനിക്ക് അറിയില്ല ഞാൻ നല്ലൊരു അച്ഛനാണോ അല്ലയോ എന്ന്, പക്ഷേ ഞാൻ നല്ലൊരു അച്ഛനും അമ്മയും ആകാൻ ഇപ്പോൾ ശ്രമിക്കുകയാണ്; രഞ്ജിത്ത് രാജിന്റെ വാക്കുകൾ വൈറലാകുന്നു!
എനിക്ക് അറിയില്ല ഞാൻ നല്ലൊരു അച്ഛനാണോ അല്ലയോ എന്ന്, പക്ഷേ ഞാൻ നല്ലൊരു അച്ഛനും അമ്മയും ആകാൻ ഇപ്പോൾ ശ്രമിക്കുകയാണ്; രഞ്ജിത്ത് രാജിന്റെ വാക്കുകൾ വൈറലാകുന്നു!
എനിക്ക് അറിയില്ല ഞാൻ നല്ലൊരു അച്ഛനാണോ അല്ലയോ എന്ന്, പക്ഷേ ഞാൻ നല്ലൊരു അച്ഛനും അമ്മയും ആകാൻ ഇപ്പോൾ ശ്രമിക്കുകയാണ്; രഞ്ജിത്ത് രാജിന്റെ വാക്കുകൾ വൈറലാകുന്നു!
“ഓട്ടോഗ്രാഫ്” എന്ന ഒറ്റ പരമ്പരയിലൂടെ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിത്ത് ടെലിവിഷൻ ആസ്വാദകരുടെ പ്രിയ താരമായി ഉയർന്നത്. സിനിമാ നടി ഉഷയുടെ മകനാണ് രഞ്ജിത്ത്. കബനി , സത്യാ എന്ന പെൺകുട്ടി എന്നീ പാരമ്പരകളിലൂടെയും തന്റെ അഭിനയമികവ് തെളിയിക്കാൻ രഞ്ജിത്തിന് സാധിച്ചു . ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ ഏറെ സജീവമായിരിക്കുന്നത് രഞ്ജിത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് .
അടുത്തിടെ താരത്തിന്റെ ഭാര്യ വീണ്ടും ജോലിക്കായി അയർലന്റിലേക്ക് പോയതും താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു . എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ഭാര്യയ്ക്കായി നടൻ പങ്കിട്ട പോസ്റ്റും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . “ഞങ്ങൾ നിന്നെ മിസ് ചെയ്യാൻ പോവുകയാണ്” എന്നുകുറിച്ചുകൊണ്ടാണ് ഭാര്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവച്ചത്. ഇപ്പോൾ രഞ്ജിത്തിന്റെ പുതിയ സോഷ്യൽ മീഡിയ കുറിപ്പും വൈറലായിരിക്കുകയാണ്.
“ഇച്ചുമ്മയ്ക് അറിയാം, മമ്മി ഇച്ചുനെ വിട്ട് ദൂരെ എങ്ങോട്ടോ പോകുകയാണ് എന്ന്. എനിക്ക് അറിയില്ല ഞാൻ നല്ലൊരു അച്ഛനാണോ അല്ലയോ എന്ന്, പക്ഷേ ഞാൻ നല്ലൊരു അച്ഛനും അമ്മയും ആകാൻ ഇപ്പോൾ ശ്രമിക്കുകയാണ്. എന്റെ മോൾ അമ്മയെ മിസ് ചെയ്യാതെ നോക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിത്ത് ഭാര്യയുടെയും മകളുടെയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
2017 ൽ ആണ് രഞ്ജിത്തിന്റേയും നഴ്സായ ധന്യയുടെയും വിവാഹം നടക്കുന്നത്. ഫേസ് ബുക്ക് ചാറ്റ് വഴിയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. തന്റെ കഥാപാത്രമായ ജെയിംസിനോടുള്ള ഇഷ്ടമാണ് ധന്യയുമായി പ്രണയത്തിൽ ആയതെന്ന് രഞ്ജിത്ത് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.
2019 ൽ ആണ് ഇരുവർക്കും മകൾ ജനിക്കുന്നത്. ഇസബെൽ എന്നാണ് കുട്ടിയ്ക്ക് ഇരുവരും പേര് നൽകിയത്. മകളുടെ ഒട്ടുമിക്ക വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കും.ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിത്ത് ടെലിവിഷൻ ആസ്വാദകരുടെ പ്രിയ താരമായി ഉയർന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...