Connect with us

എന്റമ്മോ സൂര്യയുടെ കിടു ലുക്ക്, വീണ്ടും ഞെട്ടിച്ചു! കണ്ണെടുക്കാതെ ആരാധകർ; ചിത്രം വൈറൽ

Malayalam

എന്റമ്മോ സൂര്യയുടെ കിടു ലുക്ക്, വീണ്ടും ഞെട്ടിച്ചു! കണ്ണെടുക്കാതെ ആരാധകർ; ചിത്രം വൈറൽ

എന്റമ്മോ സൂര്യയുടെ കിടു ലുക്ക്, വീണ്ടും ഞെട്ടിച്ചു! കണ്ണെടുക്കാതെ ആരാധകർ; ചിത്രം വൈറൽ

നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് ബിഗ് ബോസ് മലയാളം സീസൺ 3 ഫിനാലെ അരങ്ങേറിയത്. ദിവസങ്ങള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ താരങ്ങളെല്ലാം ആഘോഷമാക്കിയിരുന്നു. പാട്ടും ഡാന്‍സും കോമഡിയുമൊക്കെയായി താരങ്ങളെല്ലാം ഫിനാലെ ആഘോഷമാക്കുകയായിരുന്നു. എന്നാൽ വ്യത്യസ്തമായ മേക്കോവറിലായിരുന്നു ബിഗ് ബോസ്സിലേക്ക് അവസാനം പുറത്ത് പോയ മത്സരാർത്ഥിയായിരുന്ന സൂര്യ മേനോന്‍ എത്തിയത്.

ഫിനാലെ ലുക്ക് എന്ന ക്യാപ്ഷനോടെയായിരുന്നു സൂര്യ മേനോന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായത്.

ചുവപ്പ് ഗൗണിൽ അതീവ സുന്ദരിയായിട്ടുണ്ട് സൂര്യ. ആദ്യം 3 ചിത്രങ്ങൾ മാത്രമായിരുന്നു പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ സൂര്യ ആരാധകർക്കായി പങ്കുവെച്ചത്. ബ്യൂട്ടിഫുൾ അല്ലെങ്കിൽ ഞങ്ങളുടെ മുത്ത് സുന്ദരിയാണ്, മനസ്സ് കൊണ്ടും ശരീരം കൊണ്ടും, ഈ ഒരു ഫോട്ടോയ്ക്ക് വേണ്ടി ഏഷ്യാനെറ്റിനോട് വരെ വഴക്കിട്ടു… അഴകിന്റെ രാജകുമാരി തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചത്

നാടന്‍ വേഷങ്ങളിലും മോഡേണ്‍ ഗെറ്റപ്പിലും ഒരുപോലെ തിളങ്ങാറുണ്ട് സൂര്യ. തനി മോഡേണായാണ് സൂര്യ ഫിനാലെയില്‍ എത്തിയത്. മോഡലിംഗില്‍ സജീവമായതിനാല്‍ ഏത് ലുക്കിലും സൂര്യ കിടുവാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. ബിഗ് ബോസിൽ എത്തുന്നതിനു മുൻപ് സിനിമാ, സീരിയലിലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരികയായും സൂര്യ സജീവമായിരുന്നു. ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്.

More in Malayalam

Trending

Recent

To Top