ബിഗ് ബോസ് മലയാളം സീസണ് 3 റണ്ണര്‍ അപ്പ് ആയ സായ് വിഷ്ണുവിന് ആശംസകളുമായി ടൈറ്റില്‍ വിജയി മണിക്കുട്ടന്. ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ സായ്ക്കും ഷോയുടെ അവതാരകനായ മോഹന്‍ലാലിനുമൊപ്പം നില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് മണിക്കുട്ടന് ആശംസ കുറിച്ചത്.
“സ്വപ്നങ്ങൾക്ക് അതിരില്ല എന്ന ഉറച്ച വിശ്വാസത്തോടെ ബിഗ് ബോസ്സിലേക്ക് വന്ന് Dreamer of the Season ആവുകയും അതോടൊപ്പം തന്നെ Runner Up ഉം ആയ പ്രിയ കൂട്ടുകാരൻ സായ് വിഷ്ണുവിന് എന്റെ ആശംസകൾ. നിന്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാവട്ടെന്ന് ആഗ്രഹിക്കുന്നു”, മണിക്കുട്ടന് കുറിച്ചു.
ഞായറാഴ്ച ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ് 3 ഗ്രാന്‍ഡ് ഫിനാലെയില്‍ മണിക്കുട്ടനെയാണ് ടൈറ്റില്‍ വിജയിയായി പ്രഖ്യാപിച്ചത്. സായ് വിഷ്ണു റണ്ണര്‍ അപ്പും ഡിംപല്‍ ഭാല്‍ ഫസ്റ്റ് റണ്ണര്‍ അപ്പും ആയിരുന്നു. നാലാമത് റംസാന് മുഹമ്മദും അഞ്ചാമത് അനൂപ് കൃഷ്ണനും ആറാമത് കിടിലം ഫിറോസ്, ഏഴാമത് റിതു മന്ത്ര, എട്ടാമത് നോബി മാര്‍ക്കോസ് എന്നിങ്ങനെയാണ് പിന്നാലെയുള്ള സ്ഥാനങ്ങള്‍.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...