Connect with us

‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍; വിമര്‍ശനവുമായി നടി രഞ്ജിനി

Malayalam

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനവുമായി നടി രഞ്ജിനി.ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പാല്‍ വാങ്ങാന്‍ പോകാന്‍ വരെ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റു കാണിക്കണോ എന്ന് രഞ്ജിനി ചോദിക്കുന്നു.

പുതിയ നിര്‍ദ്ദേശപ്രകാരം കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം എന്നതാണ്. ഇതിനെതിരെയാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിച്ചത്.

‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍’, രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനത്ത് കടകള്‍ ആഴ്ചയില്‍ ആറ് ദിവസവും തുറക്കാനും വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച്ച മാത്രമാക്കാനുമാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ. ടിപിആര്‍ കണക്കാക്കിയുള്ള അടച്ചുപൂട്ടലിന് പകരം പകരം രോഗികളുടെ എണ്ണം മാനദണ്ഡമാക്കണമെന്നാണ് ശുപാര്‍ശ. രണ്ടാം തരംഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും പ്രധാന നടപടിയായ പ്രാദേശിക തലത്തില്‍ ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ തന്നെ പൊളിച്ചെഴുതും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top