
News
‘കാരവാന് ലൈഫ്’; കാരവാനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സാമന്ത, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
‘കാരവാന് ലൈഫ്’; കാരവാനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സാമന്ത, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നായികയാണ് സാമന്ത അക്കേകിനി. നിരവധി വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറുവാന്‍ താരത്തിനായി. ഒട്ടേറെ ഹിറ്റുസിനിമകളുടെ ഭാഗമാകുവാനും സാമന്തയ്ക്കായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ കാരവാനില്‍ നിന്നുള്ള സാമന്തയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സാമന്ത തന്നെയാണ് കാരവാന് ലൈഫ് എന്ന ക്യാപ്ഷനോടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഏത് ചിത്രത്തിന്റെ സെറ്റിലാണ് താനെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
കാളിദാസ കാവ്യമായ ശാകുന്തളം ആസ്പദമാക്കി ചെയ്യുന്ന ശാകുന്തളം എന്ന സിനിമയില്‍ നായികയായി അഭിനയിക്കുകയാണ് ഇപോള്‍ സാമന്ത. ഗുണശേഖര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സുഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ ആണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുന്നത്.
കുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്കാരം രണ്ടു തവണ നേടിയ ആളാണ് സിനിമയ്ക്കായി സാമന്തയെ ഒരുക്കിയ നീതു ലുല്ല. അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാമന്തയും ഭര്‍ത്താവും വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...