ഞാന്‍ കഴിച്ചതില്‍ ഏറ്റവും മികച്ച സമൂസ ഇതാണ്, ഷോട്ടുകള്‍ക്ക് ഇടയില്‍ ഒരുപാട് സമൂസകള്‍ കഴിച്ചത് കൊണ്ട് ലഞ്ച് വരെ ഒഴിവാക്കേണ്ടി വന്നു, ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നീരജ് മാധവ്
ഞാന്‍ കഴിച്ചതില്‍ ഏറ്റവും മികച്ച സമൂസ ഇതാണ്, ഷോട്ടുകള്‍ക്ക് ഇടയില്‍ ഒരുപാട് സമൂസകള്‍ കഴിച്ചത് കൊണ്ട് ലഞ്ച് വരെ ഒഴിവാക്കേണ്ടി വന്നു, ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നീരജ് മാധവ്
ഞാന്‍ കഴിച്ചതില്‍ ഏറ്റവും മികച്ച സമൂസ ഇതാണ്, ഷോട്ടുകള്‍ക്ക് ഇടയില്‍ ഒരുപാട് സമൂസകള്‍ കഴിച്ചത് കൊണ്ട് ലഞ്ച് വരെ ഒഴിവാക്കേണ്ടി വന്നു, ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് നീരജ് മാധവ്
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നീരജ് മാധവ്. മലയാളത്തില്‍ നിന്നും ബോളിവുഡിലേയ്ക്കാണ് താരം തുടക്കം കുറിച്ചത്. ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരീസിന് ശേഷം നീരജ് മാധവിന്റെ രണ്ടാമത്തെ ഹിന്ദി പ്രൊജക്റ്റായി ഫീല്‍സ് ലൈക്ക് ഇഷ്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് രസകരമായ ഓര്‍മ്മ പങ്കുവെച്ച് നീരജ് മാധവ്. സിനിമയിലെ ഒരു ലൊക്കേഷന്‍ രംഗത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്. ‘ഫീല്‍സ് ലൈക്ക് ഇഷ്ക്കിലെ ഈ സീനില്‍ രാജീവ് സമൂസ കഴിക്കുന്നത് കാണാന്‍ സാധിക്കില്ലെങ്കിലും ഓഫ് സ്ക്രീനില്‍ ഞാന്‍ ഒരുപാട് സമൂസ കഴിച്ചു.
ഞാന്‍ കഴിച്ചതില്‍ ഏറ്റവും മികച്ച സമൂസ ഇതാണ്. ഷോട്ടുകള്‍ക്ക് ഇടയില്‍ ഒരുപാട് സമൂസകള്‍ കഴിച്ചത് മൂലം ഞങ്ങള്‍ക്ക് ലഞ്ച് വരെ സ്കിപ്പ് ചെയ്യേണ്ടി വന്നു. ഈ സമൂസ എവിടെ നിന്ന് ലഭിച്ചു എന്ന് പ്രൊഡക്ഷനോട്ട് ചോദിയ്ക്കാന്‍ മറന്നു. എന്നാല്‍ നിങ്ങളുടെ നഗരത്തിലെ മികച്ച സമൂസ ലഭിക്കുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുക, അടുത്ത തവണ എനിക്ക് അത് ട്രൈ ചെയ്യാല്ലോ’, എന്നുമാണ് നീരജ് കുറിച്ചത്.
നെറ്റ്ഫ്ലിക്സ് നിര്‍മ്മിച്ച ഒരു ആന്തോളജി ചിത്രമാണ് ഫീല്‍സ് ലൈക്ക് ഇഷ്ക്. ഏഴ് ഷോര്‍ട്ട് ഫിലിമുകളാണ് ഫീല്‍സ് ലൈക്ക് ഇഷ്കിലുള്ളത്. ഏഴ് സംവിധായകരാണ് ‘ഫീല്‍സ് ലൈക്ക് ഇഷ്ക്ക്’ എന്ന ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിന് കുന്ദല്‍ക്കറാണ്.
അയ്യ, കൊബാള്‍ട്ട് ബ്ലൂ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നീരജിന്റെ ചിത്രത്തിന്റെ പേര് പേര് ‘ഇന്റര്‍വ്യൂ’ എന്നാണ്. മുംബൈയില്‍ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ നീരജ് അവതരിപ്പിക്കുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...