തിരക്കുള്ള നടീ-നടന്മാരാകുമ്പോൾ കുടുംബ ജീവിതത്തിന്റെ താളം തെറ്റില്ലേ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തമ ഉദാഹരണമായി മണ്ഡോദരി ആൻഡ് ഉത്തമൻ; മറിമായം ലൊക്കേഷൻ v/s ചക്കപ്പഴം ലൊക്കേഷൻ !
തിരക്കുള്ള നടീ-നടന്മാരാകുമ്പോൾ കുടുംബ ജീവിതത്തിന്റെ താളം തെറ്റില്ലേ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തമ ഉദാഹരണമായി മണ്ഡോദരി ആൻഡ് ഉത്തമൻ; മറിമായം ലൊക്കേഷൻ v/s ചക്കപ്പഴം ലൊക്കേഷൻ !
തിരക്കുള്ള നടീ-നടന്മാരാകുമ്പോൾ കുടുംബ ജീവിതത്തിന്റെ താളം തെറ്റില്ലേ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തമ ഉദാഹരണമായി മണ്ഡോദരി ആൻഡ് ഉത്തമൻ; മറിമായം ലൊക്കേഷൻ v/s ചക്കപ്പഴം ലൊക്കേഷൻ !
ഒരേ പ്രൊഫഷനിൽ തന്നെ ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും ജോലിചെയ്യുന്നത് , അതും ജീവിതം താളം തെറ്റാതെ കൊടുപോകാൻ കഴിയുന്നത് വലിയ കാര്യമാണ്. അതിനേക്കാൾ ഏറെ വലിയ കാര്യമായി കാണാവുന്നത് പ്രൊഫഷൻ സിനിമയാകുമ്പോഴാണ്. തിരക്കുള്ള നടീ-നടന്മാരാകുമ്പോൾ കുടുംബ ജീവിതത്തിന്റെ താളം തെറ്റില്ലേ എന്ന ചോദ്യം എപ്പോഴും കേൾക്കുന്നവരാണ് സിനിമ-സീരിയൽ താരങ്ങൾ.
എന്നാൽ, തിരക്കുള്ള ഷൂട്ടിങ്ങുകൾക്ക് ഇടയിലും അൽപ്പം ഫാമിലി ടൈം കണ്ടെത്താൻ ശ്രമിക്കുകയാണ് താരദമ്പതികളായ സ്നേഹയും ശ്രീകുമാറും. രണ്ടു ഷൂട്ടിംഗ് ലൊക്കേഷനിൽ ഉള്ള ഇവർ നടത്തിയ ഒരു വീഡിയോ കോൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സ്നേഹ തന്നെയാണ് ഭർത്താവുമായി നടത്തിയ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിൽ മറിമായം സീരിയലിനായി മണ്ഡോദരിയുടെ മേക്കപ്പിൽ സ്നേഹയേയും ചക്കപ്പഴം സീരിയലിലെ ഉത്തമനായി ശ്രീകുമാറിന്റെയും കാണാം.
“മണ്ഡോദരി ആൻഡ് ഉത്തമൻ. മറിമായം ലൊക്കേഷൻ v/s ചക്കപ്പഴം ലൊക്കേഷൻ,” ചിത്രം പങ്കുവെച്ചുകൊണ്ട് സ്നേഹ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 2019-ലാണ് മറിമായം സീരിയലിലെ മണ്ഡോദരിയും ലോലിതനുമായി അഭിനയിച്ചിരുന്ന സ്നേഹയും ശ്രീകുമാറും വിവാഹിതരാകുന്നത്. പിന്നീട് ശ്രീകുമാർ മറിമായത്തിൽ നിന്നും നിർത്തിപ്പോയെങ്കിലും ഇപ്പോഴും മണ്ഡോദരിയായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് സ്നേഹ.
മറുവശത്തു ചക്കപ്പഴം എന്ന സീരിയലിലെ ഉത്തമൻ എന്ന കേന്ദ്ര കഥാപാത്രമാണ് ശ്രീകുമാർ കൈകാര്യം ചെയ്യുന്നത്. ടെലിവിഷൻ അവതാരക അശ്വതി ശ്രീകാന്താണ് ഉത്തമന്റെ ഭാര്യ, ആശ എന്ന കഥാപാത്രമായി എത്തുന്നത്. ചക്കപ്പഴം ലൊക്കേഷനിലെ സ്ഥിരം സാന്നിധ്യമാണ് സ്നേഹ. ഈയിടെ ചക്കപ്പഴം താരങ്ങളായ ശ്രുതി ,അശ്വതി എന്നിവർക്കൊപ്പം കിം കിം ഡാൻസ് കളിച്ചും നർത്തകി കൂടിയായ സ്നേഹ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...