Connect with us

വിഷാദരോഗവും ഇൻസ്റ്റാഗ്രാം ചെയ്ത ദ്രോഹവും; ഒടുവിൽ ഇൻസ്റ്റാഗ്രാമിനെ തോൽപ്പിച്ചു ; അഭിനയ ജീവിതം തനിക്കുതന്ന അനുഭവങ്ങളെല്ലാം വെളിപ്പെടുത്തി സനുഷ !

Malayalam

വിഷാദരോഗവും ഇൻസ്റ്റാഗ്രാം ചെയ്ത ദ്രോഹവും; ഒടുവിൽ ഇൻസ്റ്റാഗ്രാമിനെ തോൽപ്പിച്ചു ; അഭിനയ ജീവിതം തനിക്കുതന്ന അനുഭവങ്ങളെല്ലാം വെളിപ്പെടുത്തി സനുഷ !

വിഷാദരോഗവും ഇൻസ്റ്റാഗ്രാം ചെയ്ത ദ്രോഹവും; ഒടുവിൽ ഇൻസ്റ്റാഗ്രാമിനെ തോൽപ്പിച്ചു ; അഭിനയ ജീവിതം തനിക്കുതന്ന അനുഭവങ്ങളെല്ലാം വെളിപ്പെടുത്തി സനുഷ !

അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ഉപയോഗിച്ചു കണ്ട വാക്കാണ് വിഷാദ രോഗം. ഒട്ടുമിക്ക സിനിമാ താരങ്ങളുടെ ജീവിതവും കടന്നുപോകുന്നത് വിഷാദ അവസ്ഥയിലൂടെയാണെന്ന് പലപ്പോഴും അവർതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. നടീ നടന്മാരുടെ ജീവിതത്തിൽ മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തിലും വിഷാദരോഗം ഒരു വില്ലൻ തന്നെയാണ്.

മലയാള യുവ നായികാ സനുഷ കടന്നുപോകേണ്ടി വന്ന വിഷാദ അവസ്ഥയെക്കുറിച്ച് മുൻപ് തന്നെ വാർത്തയായിട്ടുണ്ട് .ബാലതാരമായും പിന്നീട് നായികയായും മലയാളചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് സനുഷ. സോഷ്യല്‍മീഡിയയിലും നടി ആക്റ്റീവായി ഇടപെടാറുണ്ട്. വിഷാദ രോഗാവസ്തയിലൂടെ കടന്നുപോകുന്ന വ്യക്തിയാണെന്നും അതിനുള്ള ചികിത്സ നടത്തുന്നുണ്ടെന്നും അതിനെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ചില അഭിമുഖങ്ങളില്‍ നടി പറഞ്ഞത് വലിയ വാർത്തയായിട്ടുണ്ട്.

ഇപ്പോഴിതാ വിഷാദത്തിലൂടെ കടന്നുപോയ ദിവസങ്ങളെക്കുറിച്ചും അനുഭവിക്കേണ്ടിവന്ന മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചും ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് സനുഷ. ചില ദിവസങ്ങളില്‍ ഒന്നും ചെയ്യാന്‍ തോന്നാതെ ഒന്നിനോടും താല്‍പര്യമില്ലാതെ എണീക്കാന്‍ പോലും ഇഷ്ടമില്ലാതെയൊക്കെയുള്ള മാനസികാവസ്ഥയിലേക്ക് താന്‍ എത്തിയിരുന്നു എന്നാണ് സനുഷ പറഞ്ഞിരിക്കുന്നത്.

‘കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. തൊഴില്‍പരമായും വ്യക്തിപരമായുമൊക്കെ. എന്നാലും ചെയ്യാന്‍ തോന്നില്ല. ആദ്യമൊക്കെ മടികൊണ്ടാണോ എന്നൊരു സംശയമുണ്ടായിരുന്നു. അതല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ച് വീട്ടില്‍ സംസാരിച്ചു.

അവര്‍ ചോദിച്ചു, ‘നമുക്ക് ഡോക്ടറെ കാണണോ അതോ നിനക്ക് തന്നെ ഇത് കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്ന്’ വേണമെങ്കില്‍ നീയൊരു യാത്ര ചെയ്യ്. അപ്പോള്‍ മാറിയാലോ എന്നുപോലും അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. അങ്ങനെ എല്ലാ രീതിയിലും എനിക്ക് പിന്തുണ നല്‍കിയവരാണ് അവരെല്ലാം,’വളരെ അടുത്ത തന്റെ സുഹൃത്തുക്കളോടും അവസ്ഥ തുറന്നുപറഞ്ഞിരുന്നുവെന്നും അവരും എല്ലാ പിന്തുണയും നല്‍കി.

പക്ഷെ പലരും തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ പറഞ്ഞവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ടെന്നാണ് സനുഷ പറയുന്നത്.

എനിക്ക് റിലേഷന്‍ഷിപ്പുണ്ട്. അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല. അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത.

എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ളൊരു കാര്യമാണ്,’ അതോടൊപ്പം , ഇപ്പോഴും വിഷാദം മുഴുവനായും മാറിയിട്ടില്ലെന്നും തരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം മുമ്പൊരിക്കൽ ഇൻസ്റ്റാഗ്രാമിൽ സനുഷ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ രണ്ടുതവണ ഇൻസ്റ്റാഗ്രാം തന്നെ ഡിലീറ്റ് ചെയ്തിരുന്നു. ന്യൂഡ് പിക്ച്ചർ ആയതിനാലാണ് ഇൻസ്റ്റാഗ്രാം അങ്ങനെ ചെയ്തത്. അതിന്റെ കാരണവും അതിന് പ്രതിവിധിയായി സനുഷ ചെയ്ത അടിപൊളി തിരുമറിയും സനുഷ അഭിമുഖത്തിലൂടെ തുറന്നുപറയുന്നുണ്ട്.

“ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച സിനിമയിലെ ഫോട്ടോയാണ് ഇട്ടത്. കുട്ടികളുടെ നഗ്നത എന്ന പേരിലാവും ഇന്‍സ്റ്റഗ്രാം രണ്ടുവട്ടം അത് ഡിലീറ്റ് ചെയ്തു. മൂന്നാമത്തെ വട്ടം ഞാന്‍ ഒരു പൂവ് വെച്ച് ഫോട്ടോ ഇട്ടു. ആ ഫോട്ടോയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. എന്നെ സംബന്ധിച്ച് ഒരുപാട് ഓര്‍മകളുള്ള ഒന്നാണ് ആ ചിത്രം. എന്റെ മുഖം ആദ്യമായൊരു സിനിമാപോസ്റ്ററില്‍ വന്നത് അതിലാണ്.

അതിനോട് ചേര്‍ത്തുവെക്കാവുന്ന ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്റെയുള്ളിലുണ്ട്. ഫോട്ടോ ഡിലീറ്റ് ചെയ്തപ്പോള്‍ എന്റെയുള്ളിലൊരു ചോദ്യമുണ്ടായി. ഒരു നടനോ പുരുഷമോഡലോ ഇങ്ങനെയൊരു ചിത്രമിട്ടാല്‍ അതില്‍ നഗ്നതയുടെ പ്രശ്‌നമില്ല.പെണ്‍കുട്ടികള്‍ ഇട്ടാല്‍ മാത്രം എതിര്‍പ്പ്. അതൊരു കുരുത്തംകെട്ട ചോദ്യമായി ഉള്ളില്‍ വന്നപ്പോള്‍ മറ്റൊരു കുരുത്തക്കേട് ഒപ്പിക്കാം എന്ന മട്ടില്‍ ഞാന്‍ ആ ഫോട്ടോയ്ക്ക് മുകളില്‍ ഒരു പൂവ് വെച്ചതാണ്, എന്നും സനുഷ പറഞ്ഞു.

എന്റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ് എന്നുള്ള രസകരമായ ചോദ്യം ചോദിച്ചായിരുന്നു സനുഷ എഡിറ്റ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതൊരു കോമ്പറ്റീഷന്‍ ആക്കാനാണെങ്കില്‍ അങ്ങനെയെന്നും സനുഷ കുറിച്ചിട്ടുണ്ടായിരുന്നു. ഇത്തവണ ഇന്‍സ്റ്റഗ്രാം പെട്ടു എന്നാണ് ഫോട്ടോയ്ക്ക് താഴെ ചിലരുടെ കമന്റുകള്‍. മമ്മൂക്കയുടെ തോളത്തിരിക്കാന്‍ ഭാഗ്യം വേണമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഏതായാലും മലയാളത്തിൽ ബാലതാരമായിട്ടെത്തി ചുരുക്കം സിനിമകളിലൂടെത്തന്നെ തന്റെ അഭിനയ പ്രതിഭ തെളിയിച്ച കലാകാരിയാണ് സനുഷ. വിഷാദമെല്ലാം മാറി സിനിമയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തട്ടെയെന്ന് ആശംസിക്കാം…

ABOUT SANUSHA

More in Malayalam

Trending

Recent

To Top