Connect with us

സൂര്യയോട് ഈ ചതി വേണ്ടിയിരുന്നില്ല, പ്രമോ വിഡിയോയിൽ നടന്നത്! സടകുടന്നെഴുന്നേറ്റ് ആർമികൾ…

Malayalam

സൂര്യയോട് ഈ ചതി വേണ്ടിയിരുന്നില്ല, പ്രമോ വിഡിയോയിൽ നടന്നത്! സടകുടന്നെഴുന്നേറ്റ് ആർമികൾ…

സൂര്യയോട് ഈ ചതി വേണ്ടിയിരുന്നില്ല, പ്രമോ വിഡിയോയിൽ നടന്നത്! സടകുടന്നെഴുന്നേറ്റ് ആർമികൾ…

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്നു നടിയും ഡിജെയുമായ സൂര്യ മേനോന്‍. വീടിനുള്ളില്‍ തൊണ്ണൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സൂര്യ പുറത്തിറങ്ങിയത്.

എന്നാല്‍ പുറത്ത് വ്യാപകമായ വിമര്‍ശനമായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന് വന്നത്. പലരും സൈബര്‍ അക്രമണങ്ങള്‍ കൂടി നടത്തിയതോടെ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്ത സൂര്യ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂര്യ സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം സൂര്യ ആരാധകരുമായി പങ്ക് വെക്കാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ്സ് ഗ്രാൻഡ് ഫിനാലെ ചെന്നൈയിൽ വെച്ച് നടന്നത്. സൂര്യയും ഫിനാലെയിൽ പങ്കെടുത്തിരുന്നു. ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി സൂര്യ പങ്കുവെച്ചിരുന്നു സായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് വിജയികൾക്ക് അഭിനന്ദം അറിയിച്ചും സൂര്യ എത്തിയിരുന്നു

കഴിഞ്ഞ ദിവസങ്ങളിലായി ഫിനാലയുടെ പ്രമോ വീഡിയോ ചാനൽ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്
ബിഗ് ബോസ്സിലെ എല്ലാം മത്സരാർത്ഥികളെയും ഉൾപ്പെടുത്തിയാണ് പ്രമോ ഒരുക്കിയത്. എന്നാൽ സൂര്യയെ മാത്രം ഒരു പ്രമോയിലും ഉൾപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ച് ആരാധകരും ആർമിക്കാരും എത്തിയിട്ടുണ്ട്

ഫൈനലിന്റെ രണ്ടാമത്തെ പ്രമോ വന്നു.. അതിൽ ഏഷ്യനെന്റ് എന്ന പ്രമുഖ ചാനലിന്റെ പാർഷാലിറ്റി ഒരൊറ്റ പ്രമോ കൊണ്ട് മനസ്സിലാക്കാൻ സാധിക്കും. സൂര്യ എന്ന മത്സരാർത്ഥിയെ ഒരു പ്രമോയിലും ഒരു മിന്നായം പോലെ എങ്കിലും ഉൾപ്പെടുത്തിയിട്ടില്ല. സൂര്യ ബിഗ് ബോസ്സ് എന്ന ഷോയിൽ നിന്ന് ഔട്ട് ആവുന്ന വരെ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉണ്ടാക്കികൊടുത്ത വ്യക്തി ആണ്. അതിന്റെ ഒരു പരിഗണന കാണിക്കാമായിരുന്നു എന്നാണ് സൂര്യ ആർമി ഒഫീഷ്യലിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

നീ ഒക്കെ എത്ര ഡീഗ്രേഡ് ചെയ്താലും ഞങ്ങളുടെ സൂര്യ ചേച്ചി ഉയർന്ന് പറക്കും. വേറെ ആരോടും ഇല്ലാത്തത് എന്തിനാ മക്കളെ.. ഇങ്ങനെ ചെയ്താൽ സൂര്യ ഫാൻസ് മിണ്ടാതിരിക്കുമെന്ന് വിജാരിച്ചോ…. കളിയാട്ടം എന്ന ടാസ്കിൽ സൂര്യ ചേച്ചിയുടെ ഡാൻസ് കാണിച്ചില്ല . അത് ഞങ്ങൾ അങ്ങ് പോട്ടെ എന്ന് വിജാരിച്ചപ്പോൾ തലയിൽ കയറുന്നോ എന്നാണ് ആർമിക്കാർ ചോദിക്കുന്നത്. സൂര്യയെ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഇവർ പറയുന്നത്

അതേസമയം സൈബര്‍ അക്രമണങ്ങള്‍ നടത്തിയവർക്കെതിരെ സൂര്യ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സൈബര്‍ അറ്റാക്കിന്റെ ഒക്കെ കാലം കഴിഞ്ഞു പിള്ളേരെ. ഇനിയെങ്കിലും രണ്ട് കാശ് ഉണ്ടാക്കി വീട്ടുകാര്‍ക്ക് ഒരു മുട്ടായി എങ്കിലും വാങ്ങി കൊടുക്ക്. വെറുതേ സമയം കളയാതെ എന്നുമാണ് സൂര്യ പറയുന്നത്. ബിഗ് ബോസ് താരങ്ങള്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണം നിര്‍ത്തൂ എന്ന ഹാഷ് ടാഗില്‍ കൊടുത്തിരിക്കുകകയാണ്. ഒപ്പം കേരള പോലീസിനെയും സൈബര്‍ സെല്ലിനെയും താരം ടാഗ് ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top