
Malayalam Articles
നല്ല ചൂടൻ പൊതിച്ചോറുമായി ഒരു കൂട്ടം ചെറുപ്പക്കാർ കൊച്ചിക്കാരോട് ചോദിക്കുന്നു ,” ഉണ്ടോ ” ?
നല്ല ചൂടൻ പൊതിച്ചോറുമായി ഒരു കൂട്ടം ചെറുപ്പക്കാർ കൊച്ചിക്കാരോട് ചോദിക്കുന്നു ,” ഉണ്ടോ ” ?
Published on

By
നല്ല ചൂടൻ പൊതിച്ചോറുമായി ഒരു കൂട്ടം ചെറുപ്പക്കാർ കൊച്ചിക്കാരോട് ചോദിക്കുന്നു ,” ഉണ്ടോ ” ?
ഭക്ഷണ പ്രിയരായ മലയാളികൾ ആഹാരത്തിൽ എന്ത് പരീക്ഷണങ്ങൾക്കും തയ്യാറാണ്. എന്നാൽ വൈവിധ്യമാർന്ന ഭക്ഷണ പ്രിയത്തിനിടയിലും പഴമയുടെ രുചിയും മണവും അങ്ങനെ വിട്ടു പോകില്ല. പൊതിച്ചോറിനോടുള്ള മലയാളികളുടെ ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. തീയിലൊന്നു വാട്ടി ചോറും കറികളും പൊതിഞ്ഞ വാഴയില പൊതിച്ചോറ് എന്നും ഒരു ഗൃഹാതുരത്വം തന്നെയാണ്.
പക്ഷെ തിരക്കേറിയ നഗര ജീവിതത്തിൽ ഇതിനുള്ള സാഹചര്യം വളരെ വിരളമാണ്. എന്നാൽ കൊച്ചിക്കാർക്കിപ്പോൾ പൊതിച്ചോറ് കയ്യെത്തും ദൂരത്തുണ്ട്. ഉണ്ടോ എന്ന ചോദ്യവുമായി കൊച്ചിക്കാർക്കായി പൊതിച്ചോറുമായി കാത്തിരിക്കുകയാണ് ജസ്റ്റിൻ എന്ന പയ്യൻസും കൂട്ടരും.മലയാളിയുടെ പ്രിയ ഭക്ഷണ ശീലത്തെ വിജയകരമായൊരു ബ്രാൻഡായി മാറ്റിയിരിക്കുകയാണ് ഇവർ.
ഇവരുടെ പൊതിച്ചോറും തേടി അലഞ്ഞു നടക്കേണ്ട ആവശ്യവുമില്ല. എവിടെത്തിക്കണമെന്നറിയിച്ചാൽ അവിടെ കിട്ടും നല്ല ചൂടൻ ചോറും ചമ്മന്തിയും അച്ചാറും കറികളുമൊക്കെയായി പൊതിച്ചോറ്. രണ്ടു വർഷം മുമ്പാണ് ജസ്റ്റിന്റെ തലയിൽ ‘ഉണ്ടോ”യുടെ ആശയം ഉദിച്ചത്. അന്ന് ചെറുതായി തുടക്കമിട്ടെങ്കിലും സാങ്കേതിക തടസങ്ങൾ ജസ്റ്റിനെ ‘ഉണ്ടോ”യിൽ നിന്ന് പിന്നോട്ട് വലിച്ചു. എന്നാൽ, ഒരിക്കൽ പൊതിച്ചോറിന്റെ സ്വാദറിഞ്ഞവർ വീണ്ടും വീണ്ടും വിളിക്കാൻ തുടങ്ങി. ആവശ്യക്കാർ കൂടുതലായപ്പോൾ അന്ന് നേരിട്ട വെല്ലുവിളികളെല്ലാം പരിഹരിച്ച് ഉണ്ടോയുമായി വീണ്ടും രംഗത്തിറങ്ങാൻ തന്നെ ജസ്റ്റിൻ തീരുമാനിച്ചു.
6235321188 എന്ന നമ്പറിൽ വിളിച്ച് ഓർഡർ ചെയ്താൽ പൊതിച്ചോർ ആവശ്യപ്പെടുന്ന സ്ഥലത്തെത്തും. ഇപ്പോൾ വൈറ്റിലയിൽ നിന്ന് 5 കിലോമീറ്റർ നഗരപരിധിയിൽ മാത്രമാണ് സർവീസെങ്കിലും ഭാവിയിൽ പദ്ധതി വ്യാപിപ്പിക്കാൻ തന്നെയാണ് ജസ്റ്റിന്റെ തീരുമാനം. ഓഫീസുകളിലേക്കും മറ്റും ദിവസവും പൊതിച്ചോർ എത്തിക്കുകയും ചെയ്യുന്നുണ്ട്. കൊച്ചിയിലെ ബാച്ചിലേഴ്സ് ആയ കൂട്ടുകാരുടെ ഹോട്ടൽ ഭക്ഷണത്തെ കുറിച്ചുള്ള സ്ഥിരം പരാതിയും പരിഭവവുമാണ് ഉണ്ടോ തുടങ്ങാൻ ജസ്റ്റിനെ പ്രേരിപ്പിച്ചത്. നല്ല ഭക്ഷണം തേടി എത്ര ദൂരം വരെ യാത്ര ചെയ്യാനും തയ്യാറുള്ള കൂട്ടുകാരും യാത്ര ചെയ്യാനുള്ള മടി കൊണ്ട് ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്ന കൂട്ടുകാരും ‘ഉണ്ടോ”യ്ക്ക് പ്രചോദനമായി.
undo parcel service kochi
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില് വെെറല് ആകുന്നത്....