
Malayalam
കമല്‍ ഹസനൊപ്പമുള്ള ചിത്രം പങ്കുവെച്ച്, സന്തോഷം അറിയിച്ച് ഫഹദ് ഫാസില്‍, ആശംസകളുമായി ആരാധകരും
കമല്‍ ഹസനൊപ്പമുള്ള ചിത്രം പങ്കുവെച്ച്, സന്തോഷം അറിയിച്ച് ഫഹദ് ഫാസില്‍, ആശംസകളുമായി ആരാധകരും

മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. കമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രം വിക്രമില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ ഫഹദ് ജോയിന്‍ ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഫഹദ് തന്നെയാണ് കമല്‍ഹാസനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒപ്പം വിക്രം എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. കമല്‍ഹാസനും ഫഹദിനുമൊപ്പം വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം.
ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. നരേനും അര്ജുന് ദാസും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. സത്യന് സൂര്യനായിരുന്നു വിക്രമിന്റെ ഛായാഗ്രഹകന്.
എന്നാല്‍ സത്യന് മറ്റൊരു സിനിമയുടെ ഭാഗമായതോടെ ഗിരീഷ് ഗംഗാധരനാണ് പുതിയ ക്യാമറ മാന്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന് പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...