സീരിയല്‍ താരങ്ങളായ മൃദുല വിജയും യുവന് കൃഷ്ണയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. .2015 മുതലാണ് മൃദുല വിജയ് സീരിയല്‍ രംഗത്ത് സജീവമായത്. നര്‍ത്തകി കൂടിയാണ് മൃദുല. യുവകൃഷ്ണയും സീരിയല്‍ രംഗത്ത് സജീവമാണ്. 2020 ലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.
വിവാഹ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വിമര്‍ശനങ്ങളുമായി ഒരുവിഭാഗമെത്തിയത്. ശക്തമായ മറുപടിയുമായി ആരാധകരും എത്തിയിട്ടുണ്ട്. രേഖ രതീഷായിരുന്നു മൃദുലയേയും യുവയേയും ഒന്നിപ്പിക്കാന്‍ നിമിത്തമായത്. രേഖയുടെ പിറന്നാളാഘോഷത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. വീട്ടുകാര്‍ ചേര്‍ന്നാലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.
എന്‍ഗേജ്മെന്റിന് ശേഷമായി ഇരുവരും ഒരുമിച്ച് ചാനല്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ആരാധകരും താരങ്ങളുമെല്ലാം ഒരുപോലെ കാത്തിരുന്ന വിവാഹം കൂടിയായിരുന്നു ഇവരുടേത്. വേറിട്ട മേക്കോവറിലാണ് മൃദുല എത്തിയത്. വിവാഹ സാരിയിലെ പ്രത്യേകതകളെക്കുറിച്ച് മൃദുല നേരത്തെ തന്നെ പറഞ്ഞിരുന്നു.
തങ്ങളുടെ പേരിലെ അക്ഷരങ്ങള്‍ ചേര്‍ത്ത് മൃദ്വ എന്ന് ബ്ലൗസില്‍ എഴുതിയിരുന്നു. ഹാരമണിയിക്കുന്ന ചിത്രത്തിന്റെ ഡിസൈനായിരുന്നു മറ്റൊരു പ്രത്യേകത. താലികെട്ട് അമ്പലത്തില്‍ ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മൃദുലയുടേയും യുവയുടേയും വിവാഹം. അധികം ആഭരണങ്ങളൊന്നും അണിയാതെ സിംപിളായാണ് മൃദുല എത്തിയത്. ഹോട്ടലില്‍ വെച്ചായിരുന്നു വിരുന്ന് നടത്തിയത്.
വാടാമല്ലി നിറത്തിലുള്ള സാരിയായിരുന്നു മൃദുല അണിഞ്ഞത്. അച്ഛന്റെ കൈപിടിച്ചായിരുന്നു മൃദുല മണ്ഡപത്തിലേക്ക് എത്തിയത്. സ്വര്‍ണ്ണം അണിഞ്ഞപ്പോള്‍ താലികെട്ടിന് ശേഷം സാരി മാറ്റിയപ്പോള്‍ മൃദുല സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. നിറയെ സ്വര്‍ണ്ണം അണിഞ്ഞെത്തിയ മൃദുലയുടെ ചിത്രം കണ്ടപ്പോഴായിരുന്നു ചിലര്‍ വിമര്‍ശനങ്ങളുമായെത്തിയത്.
ഹോട്ടലിലേക്ക് വന്നപ്പോള്‍ ആളാകെ മാറിയല്ലോ, സ്ത്രീധനത്തിന് എതിരാണെന്നായിരുന്നല്ലോ പറഞ്ഞത്, മാസ്ക് ധരിക്കാതെയാണോ വിവാഹവും ചടങ്ങുകളുമൊക്കെ എന്നൊക്കെയായിരുന്നു ചിലര്‍ ചോദിച്ചത്. അവരുടെ ഇഷ്ടം സ്വന്തം വിവാഹത്തിന് അവരുടെ സന്തോഷം അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ആഘോഷിക്കുന്നു. അതിനിത്രയും നെഗറ്റീവ് കമന്‍സിന്റെ ആവശ്യമുണ്ടോ. വിവാഹദിനത്തില്‍ സ്വര്‍ണ്ണം അണിയുന്നത് അത്ര വലിയ കുറ്റമല്ലല്ലോ, ജീവിതത്തിലേ ഏറ്റവും പ്രധാന നിമിഷമാണ് വിവാഹം. ഏതൊരു പെണ്ണിന്റയും ആഗ്രഹമാണ് ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങുകയെന്നത്. സ്വന്തം അധ്വാനം കൂടിയാകുമ്പോൾ അതിനു കൂടുതൽ മഹത്വവുമുണ്ട് തുടങ്ങിയ കമന്റുകളുമായാണ് ആരാധകർ എത്തിയത്.
എന്നാലിപ്പോൾ വൈറലാകുന്നത് വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളാണ്. യുവയുടെ വീട്ടിലെത്തിയതിന് പിന്നാലെ രാത്രിയിൽ തന്നെ താരങ്ങളുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...