Malayalam
എന്നെ തേടിയെത്തിയ ആ മഹാഭാഗ്യം, താനിപ്പോൾ അതീവ സന്തോഷവാനാണ്! ആരാധകരെ ആവേശത്തിലാക്കി മണിക്കുട്ടൻ
എന്നെ തേടിയെത്തിയ ആ മഹാഭാഗ്യം, താനിപ്പോൾ അതീവ സന്തോഷവാനാണ്! ആരാധകരെ ആവേശത്തിലാക്കി മണിക്കുട്ടൻ
പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് ആന്തോളജി ചിത്രം നവരസ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരുന്നു. ചിത്രത്തില പ്രധാന കഥാപാത്രങ്ങള്‍ വിവിധ തരത്തിലുള്ള ഭാവങ്ങള്‍ അഭിനയിക്കുന്നതാണ് ടീസര്‍. ഓഗസ്റ്റ് 6നാണ് ആന്തോളജി റിലീസ് ചെയ്യുന്നത്.
വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കൺസെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരിക്കുന്നത്. ആന്തോളജി ചിത്രത്തിലെ ഒൻപത് കഥകളിലെയും പ്രധാന താരങ്ങൾ വഹിക്കുന്ന ഇമോഷൻസിലൂടെയാണ് ടീസർ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത.
ടീസർ കാണാനെത്തിയ മലയാളികളിൽ നല്ലൊരു പങ്കും അന്വേഷിച്ചത് ബിഗ് ബോസ്സ് താരവും, നടനുമായ മണിക്കുട്ടനെ കുറിച്ചാണ്. ഈ സീരിസിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണിക്കുട്ടനും അഭിനയിക്കുന്നുണ്ട്. എന്നാൽ ടീസറിൽ മണിക്കുട്ടനില്ലാത്തതിന്റെ വിഷമത്തിലാണ് എം കെ ഫാൻസ്.
ഞങ്ങളുടെ മണിക്കുട്ടൻ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. 15 വർഷത്തോളം മലയാള സിനിമയുടെ ഓരം ചേർന്നു നടന്ന മണിക്കുട്ടൻ എന്ന നടനെ മലയാളസിനിമ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നാണ് പൊതുവെ ആരാധകരുടെ കമന്റ്. നവരസയുടെ ട്രെയിലറിനു താഴെയും സമാനമായ ധാരാളം കമന്റുകൾ കാണാം. “15 വർഷത്തെ കഠിനാധ്വാനം, ഇത്രയും കാലം നിങ്ങളെ ഞങ്ങൾ പിന്തുണച്ചില്ല. നിങ്ങളിലെ നടനെയോ വ്യക്തിയേയോ തിരിച്ചറിഞ്ഞില്ല. പക്ഷേ ഇപ്പോൾ ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു, ആ കടം വീട്ടുന്നു,” എന്നാണ് ഒരു ആരാധകന്റെ കമന്റ്.
എന്നാൽ ഇപ്പോൾ ഇതാ മണികുട്ടന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. നവരസയുടെ പോസ്റ്റർ പങ്കുവെച്ചാണ് താൻ ഈ സിനിമയുടെ ഭാഗമായതിന്റെ സന്തോഷം മണിക്കുട്ടൻ പങ്കുവെച്ചത്
നവരസ എന്ന ആ വലിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. എല്ലാവരെയും പോലെ പോലെ തന്നെ ഈ സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണെന്നാണ് മണിക്കുട്ടൻ കുറിച്ചത് . ഗംഭീരമാകട്ടെ.. ആശംസകൾ മണിയെന്നാണ് മുൻ ബിഗ് ബോസ്സ് തരാം ആർ ജെ രഘു കുറിച്ചത്
15 വർഷം struggle ചെയ്തു, ഇനി ഉയരങ്ങൾ കീഴടക്കാം സാധിക്കട്ടെ…കള്ളൻ മാധവൻ നെറ്റിഫ്‌ലിക്‌സ്
കമന്റ് ബോക്‌സും അടിച്ചോണ്ട് പോയിട്ടുണ്ട്… തുടങ്ങിയ മന്റുകളാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചിരിക്കുന്നത്
ചിത്രം നിർമിക്കുന്നത് സംവിധായകൻ മണി രത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.
കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ ആന്തോളജി ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നിന്നുള്ള വരുമാനം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികൾക്ക് നൽകും.