സഹോദരന്റെ വിവാഹം ആഘോഷമാക്കി ഗായിക സിതാര കൃഷ്ണകുമാർ. നാത്തൂനെത്തിയ സന്തോഷം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം സിതാര എത്തിയത്. വെല്‍കമിങ് ന്യൂ സിസ്റ്റര്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു പുതിയ പോസ്റ്റ്. ഹരിദാസിന് വധുവായെത്തിയത് അപര്‍ണ്ണ മേനോനായിരുന്നു.
ട്രെഡീഷണലും മോഡേണ്‍ വേഷങ്ങളും ഒരുപോലെ ഉപയോഗിക്കാറുണ്ട് സിതാര. സെറ്റ് സാരിയും കാഞ്ചീപുരം സാരിയുമായിരുന്നു കസിന്റെ വിവാഹത്തിനായി സിതാര തിരഞ്ഞെടുത്തത്. സിതാരയെപ്പോലെ തന്നെ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ് സാവന്‍ റിതുവെന്ന കുഞ്ഞു സായുവിനേയും. ഹെയര്‍ സ്റ്റൈല്‍ മാറിയതോടെ സായുവിന്റെ ലുക്കും മാറിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ഈ അടുത്തായിരുന്നു സായുവിന്റെ എട്ടാം പിറന്നാൾ. മകളുടെ ജന്മദിനത്തിൽ സിത്താര കുറിച്ച ആശംസ ആരാധകർ ഏറ്റെടുത്തിരുന്നു.
സായു, ഈ പിറന്നാളിന് അമ്മ കുഞ്ഞിനോട് ഒരു കാര്യം പറയട്ടെ. എല്ലാവരെയും സ്നേഹിക്കു, നീ കാണുന്നതിനെയും കാണാത്തതിനെയും ഒക്കെ സ്നേഹിക്കു. സംശയമേതുമില്ലാതെ, അതിരുകളേതുമില്ലാതെ, നിരുപാധികമായി എല്ലാത്തിനെയും സ്നേഹിക്കു. നീ പരത്തുന്ന ആ സ്നേഹം എന്റെ കുഞ്ഞിനെ സുരക്ഷിതയും സന്തോഷവതിയുമാക്കും. സിൻഡ്രല്ലയുടെ അമ്മ അവളോട് പറയുന്നത് പോലെ ‘ധൈര്യശാലിയായിരിക്കു, ദയാലുവായിരിക്കു’.ഹാപ്പി ബെർത്ത്ഡേ കുഞ്ഞുമണി,” എന്നായിരുന്നു സിതാര കുറിച്ചത്. കുറിപ്പിനൊപ്പം സായുവിനെ ലാളിക്കുന്ന ഒരു വിഡിയോയും ഗായിക പങ്കുവെച്ചിട്ടുണ്ട്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു സുധി. പല വിമർശനങ്ങളും രേണുവിനെതിരെ ഉയർന്ന് വരാറുണ്ട്. ഇപ്പോഴിതാ രേണു സുധിയുമായി ബന്ധപ്പെട്ട വിഷയത്തിൽ തനിക്കെതിരെ വിമശനം...