ഇപ്പോൾ സമൂഹമാധ്യമങ്ങൾ നിറയെ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിന്റെ ആവലാതികളാണ്. സ്ത്രീധനം നിരോധിച്ചിരിക്കുന്ന ഇന്ത്യയിൽ സ്ത്രീധന പീഡനം കത്തിജ്വലിക്കുകയാണ്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയുടെ മരണം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു.
ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി താരങ്ങളാണ് സ്ത്രീകളെ ഇങ്ങനെ കൊല്ലാൻ വിട്ടുകൊടുക്കരുതെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നുമൊക്കെ കുറിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ കുറിപ്പുമായി നടൻ ഷാജു ശ്രീധറും എത്തിയിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരിൽ ക്രൂര പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികളുടെ വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്നുവെന്നാണ് ഷാജു ശ്രീധർ പറയുന്നത് .
‘അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല…ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവർ..പക്ഷേ ഇന്ന് വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും…’–ഷാജു പറയുന്നു.
പഴയകാല നടി ചാന്ദ്നിയാണ് ഷാജുവിന്റെ ഭാര്യ. ഷാജുവിനും ചാന്ദ്നിക്കും രണ്ട് പെണ്കുട്ടികളാണ്. നന്ദന, നീലാഞ്ജന. അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായി നീലാഞ്ജന അഭിനയിച്ചിട്ടുണ്ട്. STD X-E 99 BATCH എന്ന ചിത്രത്തിലൂടെ നന്ദനയും നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...