Connect with us

ബിഗ് ബോസ് വീട്ടിലെ വമ്പൻ സർപ്രൈസ് പൊളിച്ച് അനൂപ്! ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ!ഇനി ആ ധന്യ മുഹൂർത്തത്തിലേക്ക്,അനൂപിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രം കാണാം

Malayalam

ബിഗ് ബോസ് വീട്ടിലെ വമ്പൻ സർപ്രൈസ് പൊളിച്ച് അനൂപ്! ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ!ഇനി ആ ധന്യ മുഹൂർത്തത്തിലേക്ക്,അനൂപിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രം കാണാം

ബിഗ് ബോസ് വീട്ടിലെ വമ്പൻ സർപ്രൈസ് പൊളിച്ച് അനൂപ്! ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ!ഇനി ആ ധന്യ മുഹൂർത്തത്തിലേക്ക്,അനൂപിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രം കാണാം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനൂപ് കൃഷ്ണൻ. സീതാകല്യാണം പരമ്പരയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പട്ടാമ്പിക്കാരൻ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ കല്യാൺ ആയി മാറിയത്. സ്‌ക്രീനിൽ എത്തും മുൻപ് സ്റ്റേജ് ഷോകളിൽ അവതാരകനായും ചില സിനിമകിളിൽ ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്

പരമ്പരകളിലൂടെ ശ്രദ്ധ നേടിയ അനൂപിന്‍റെ പ്രണയം ബിഗ് ബോസ് മലയാളം സീസൺ 3 വേദിയിൽ വെച്ചാണ് പുറം ലോകമറിഞ്ഞത്. അതോടെ അനൂപിന്‍റെ പ്രണയിനിയായ ഈഷ ആരാണെന്നായിരുന്നു ഏവരുടേയും ആകാംക്ഷ. ഒടുവിൽ അനൂപ് തന്നെ പ്രണയിനിയെ കുറിച്ച് പറഞ്ഞിരുന്നു. ഡോക്ടറാണെന്നും ഐശ്വര്യയെന്നാണ് പേരെന്നുമാണ് പറഞ്ഞത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനൂപിന്റെ പുതിയ വിശേഷമാണ്. ജൂൺ 23 ന് ഇന്ന് താരത്തിന്റെ വിവാഹ നിശ്ചയം ആണ്. സുഹൃത്തും കലാകാരനുമായ ഷജീൽ കബീര്‍ വരച്ച തന്‍റേയും ഐശ്വര്യയുടേയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സേവ് ദി ഡേറ്റ് വീഡിയോ താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്.

ബിഗ് ബോസ് ഷോയിലൂടെയാണ് അനൂപിന്റെ പ്രണയം പ്രേക്ഷകർ അറിഞ്ഞത്. മോഹൻലാൽ എത്തിയ എപ്പിസോഡിലാണ് അനൂപ് ഇഷയുമായുള്ള പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. കൂടാതെ അനൂപിന് പിറന്നാൾ ആശംസ നേർന്ന് ഇഷയും രംഗത്ത് എത്തിയിരുന്നു. എന്നാൽ വ്യക്തമാക്കിയിരുന്നില്ല . അനൂപും ഇഷയുടെ പിറന്നാൾ ദിവസം ഒരു സർപ്രൈസ് നൽകിയിരുന്നു. ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ഒരു ഉഗ്രൻ പിറന്നാൾ ആശംസയായിരുന്നു അറിയിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.

അനൂപ് ഇഷയെ കുറിച്ച് പറഞ്ഞപ്പോൾ സീരിയൽ താരമാണോ എന്നുളള സംശയം പ്രേക്ഷകർ ഉന്നയിച്ചിരുന്നു. എന്നാൽ ഏറ്റവും ഒടുവിലാണ് ഡോക്ടറാണെന്ന് വെളിപ്പെടുത്തിയത്. അതുപോലെ തന്നെ ഷോയിൽ നിന്ന് പുറത്തെത്തിയ ശേഷം പ്രേക്ഷകർ നിരന്തരം ഇഷയെ കുറിച്ച് താരത്തിനോട് ചോദിച്ചിരുന്നു. നടൻ ഒരു ചിത്രം പോലും പങ്കുവെച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇതാ ഇഷയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് അനൂപ്
ഐശ്വര്യ ആയുർവേദിക് ഡോക്ടർ ആണ്. ഇപ്പോൾ എംഡി ചെയ്യ്തുകൊണ്ടിരിക്കുന്നു. പാലക്കാട് കുട്ടനൂർ ആണ് ഇഷയുടെ വീട്. അച്ഛൻ അച്യുത് അദ്ദേഹം ഒരു ആയുർവേദിക് കമ്പനിയുടെ ആൾ ഇന്ത്യ ജനറൽ മാനേജർ ആണ്, അമ്മ സുനിത എന്നിവർ അടങ്ങുന്നതാണ് ഇഷയുടെ കുടുബം. നിശ്ചയം ആണ് ഇപ്പോൾ നടക്കുന്നത്. വിവാഹം അടുത്ത വർഷം നടത്താൻ ആണ് പദ്ധതി ഇടുന്നത്. അനുജത്തി അഖിലയുടെയും ഹരിയുടെയും വിവാഹം കഴിഞ്ഞശേഷമേ ഞങ്ങളുടെ വിവാഹം ഉണ്ടാവുകയുള്ളൂ. അനുജത്തിയുടെ വിവാഹം സെപ്റ്റംബറിൽ ആണെന്നാണ് അനൂപ് പറയുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ സഹോദരിയുടെ വിവാഹം നടത്താൻ കൂടിയാണ് താൻ ബിഗ് ബോസിൽ എത്തിയതെന്നും ആദ്യമേ തന്നെ അനൂപ് തുറന്നു പറഞ്ഞിട്ടുള്ളതാണ്

രണ്ടുപേരും, ഒരേ സമയത്താണ് പരസ്പരം ഇഷ്ടം തുറന്നുപറയുന്നത്. സണ്ണി ചേട്ടൻ, അദ്ദേഹം എന്റെ സഹോദരനും, മെന്ററും ഒക്കെയാണ്. അപ്പോൾ പുള്ളിക്കാരന്റെ ഒരു ചികിത്സയ്ക്കായി തിരുവനന്തപുരത്തു പോയപ്പോൾ അവിടെ വച്ചാണ് ഇഷയെ പരിചയപ്പെടുന്നത്. അത് കഴിഞ്ഞു ഒരു ഒന്നൊന്നര വർഷത്തിന് മുകളിലായി ഞങ്ങൾ പ്രണയത്തിലാണെന്നാണ് അനൂപ് പറഞ്ഞത് .ബിഗ് ബോസിന്റ ടോപ്പ് 8 മത്സരാർഥികളിൽ ഒരാളാണ് അനൂപ്. ഫിനാലെയെ കുറിച്ചുള്ള ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top