Connect with us

സ്ത്രീധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല, ആ വാക്കിന്റെ അര്‍ഥം മനസ്സിലായിട്ടില്ല, എന്റെ നിഘണ്ടുവില്‍ പോലും ഇങ്ങനെ ഒരു കാര്യമില്ല

Malayalam

സ്ത്രീധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല, ആ വാക്കിന്റെ അര്‍ഥം മനസ്സിലായിട്ടില്ല, എന്റെ നിഘണ്ടുവില്‍ പോലും ഇങ്ങനെ ഒരു കാര്യമില്ല

സ്ത്രീധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താല്‍പ്പര്യമില്ല, ആ വാക്കിന്റെ അര്‍ഥം മനസ്സിലായിട്ടില്ല, എന്റെ നിഘണ്ടുവില്‍ പോലും ഇങ്ങനെ ഒരു കാര്യമില്ല

ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന യുവതികളുടെ മരണവാര്‍ത്ത മലയാളി സമൂഹ വലിയ ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോഴിതാ സ്ത്രീധന സമ്പ്രദായത്തിനെതിരെ നടി അഹാന കൃഷ്ണ. സ്ത്രീധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും താല്‍പര്യപ്പെടുന്നില്ലെന്നും അങ്ങനെ ചെയ്യുന്നവരോട് തനിക്ക് ബഹുമാനമില്ലെന്നും നടി പറയുന്നു.

അഹാനയുടെ വാക്കുകള്‍:

ഇന്ത്യന്‍ വിവാഹങ്ങളുടെ പഴയ ഘടന നോക്കിയാല്‍, അത് കുഴപ്പം പിടിച്ചതാണ്. എന്നാല്‍, കാര്യങ്ങള്‍ മാറുകയാണ്. വേഗതയേറിയ രീതിയില്‍ അല്ലെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ജീവിതം മുന്നോട്ടുപോകുന്തോറും സ്വാതന്ത്ര്യത്തിന്റെയും സ്വയംമൂല്യത്തിന്റെയും പൊരുൾ എന്തെന്ന് നാം അറിഞ്ഞിട്ടുണ്ടാകുമല്ലോ, എന്നാൽ ഇത് അറിയാത്തവരും ഇവിടെയുണ്ട്.

ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല (ആരെങ്കിലും ദേഷ്യപ്പെടുകയാണെങ്കില്‍ ഞാന്‍ കാര്യമാക്കുന്നില്ല) പക്ഷേ, ആരെങ്കിലും സ്ത്രീധനം നല്‍കുന്നതിനെയോ വാങ്ങുന്നതിനെയോ കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം, എനിക്ക് അവരോടുള്ള ബഹുമാനം നഷ്ടപ്പെടുന്നു. എനിക്കറിയാവുന്ന ആളുകളുടെ ഇടയില്‍ പോലുമുണ്ട് ഇതൊക്കെ. ഭാഗ്യത്തിന് എന്റെ കുടുംബത്തിൽ ഇല്ല.

വിവാഹവ്യവസ്ഥ തന്നെ അടിമുടി മാറ്റണമെന്നല്ല ഞാൻ പറയുന്നത്. ഞാൻ അതിനുള്ള ആളല്ല താനും. സ്ത്രീധനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല. കാരണം ഈ വാക്കിന്റെ അര്‍ഥം എന്തെന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല. എന്റെ നിഘണ്ടുവില്‍ പോലും ഇങ്ങനെ ഒരു കാര്യമില്ല. എന്റെ കാഴ്ചപ്പാടുകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പശ്ചാത്തലത്തില്‍ പോലും ഇങ്ങനെ ഒരു സംഭവം ഇല്ല.

പ്രിയപ്പെട്ട പെണ്‍കുട്ടികളെ, ശാരീരികമായ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍, പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ്. അവര്‍ മനുഷ്യരല്ലാതെ മറ്റൊന്നുമല്ല. സമത്വമുള്ള ഒരു ലോകത്ത്, നമ്മളെല്ലാം ഒരുപോലെയാണ്. അത് അല്ല എന്ന് മറ്റാരും നിങ്ങളോട് പറയാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടായേക്കാം അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കില്ല. അത് നിങ്ങളുടെ ഇഷ്ടമാണ്.വിവാഹം മാത്രമല്ല നിങ്ങളുടെ ഒരേയൊരു ലക്ഷ്യം. നാം ജീവിതത്തില്‍ നടത്തുന്ന നിരവധി മനോഹരമായ യാത്രകളില്‍ ഒന്നാണിത്. ആ യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ , അപ്പോള്‍ എന്ത്? മറ്റൊരു ടിക്കറ്റ് എടുത്ത്, ട്രെയിനില്‍ കയറി മറ്റൊരു മനോഹരമായ സാഹസിക യാത്രയ്ക്ക് പോകുക. വിവാഹം കഴിച്ചേ മതിയാകൂ എന്ന് ആരും നിങ്ങളോട് പറയാന്‍ അനുവദിക്കരുത്. വിവാഹത്തിന്റെ പേരില്‍ മറ്റൊരു വീട്ടിലേക്ക് വില്‍ക്കപ്പെടാനുള്ള ഒരു ചരക്ക് അല്ല നിങ്ങള്‍.

ഈ ഇടപാട് നിങ്ങളുടെ വിവാഹത്തെ സുരക്ഷിതമാക്കുന്ന ഘടകമാകണമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

അതോ നിങ്ങളുടെ ദാമ്പത്യം സുരക്ഷിതമാക്കാന്‍ സ്‌നേഹവും ബഹുമാനവുമാണോ വേണ്ടത്?

നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. നിങ്ങള്‍ വിവേകമുള്ള ഒരു മനുഷ്യനാകാന്‍ ആഗ്രഹിക്കുന്നുവോ അതോ മുന്‍തലമുറ കൊണ്ടുനടന്ന അസംബന്ധങ്ങള്‍ ചുമന്ന് നടക്കുന്ന ഒരു പരാജിതരാകണോ?

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങള്‍ സ്ത്രീധനം എന്ന രോഗത്തെ അംഗീകരിച്ചാല്‍, നിങ്ങളുടെ മകളെ വിലപ്പെട്ടതായി കാണുന്നില്ല എന്നാണ് അര്‍ഥം. നിങ്ങളുടെ മകള്‍ക്ക് മൂല്യമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന ഭയാനകമായ സന്ദേശം അത് നല്‍കുന്നു. സ്ത്രീധനത്തിന് സമ്മതിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ആ ദുരന്തത്തിന് മൂല കാരണം.

നിങ്ങള്‍ക്ക് പേ ചെക്ക് ഇല്ലാതെ ഒരു മരുമകനെ സ്വീകരിക്കാന്‍ കഴിയുമെങ്കില്‍, നിങ്ങളുടെ മകളും പേ ചെക്കുകള്‍ ഇല്ലാതെ വിവാഹത്തിലേക്ക് നടക്കാന്‍ അര്‍ഹയാണ്. നിങ്ങളുടെ മകളുടെ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അവളെ പഠിപ്പിക്കുക. സ്വതന്ത്രയും സ്വയം പര്യാപ്തയും ആയിരിക്കേണ്ടതിന്റെ പ്രാധാന്യം അവൾക്കു മനസിലാക്കി കൊടുക്കുക.

പ്രിയപ്പെട്ട പുരുഷന്മാരെ, നിങ്ങളുടെ കുട്ടികള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന പിതാവായിരിക്കൂ. ഒരു പെണ്‍കുട്ടിയെ ആദരവോടെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷനായിരിക്കുക, വിലകുറഞ്ഞ സ്ത്രീധന നാടകത്തിന്റെ ഭാഗമാകരുത്. നിങ്ങള്‍ അല്പം ആത്മാഭിമാനമുള്ള ഒരാളാണെങ്കില്‍, സ്ത്രീധനം വേണ്ട എന്ന് പറയും, സ്ത്രീധനമോ ഒരു പ്രത്യേക മോഡല്‍ കാറോ ചോദിക്കാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരേയും നിങ്ങള്‍ എതിര്‍ക്കും. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കറിയാമോ? പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളും മികച്ച തിരഞ്ഞെടുപ്പ് നടത്താന്‍ തുടങ്ങിയാല്‍, നിങ്ങള്‍ക്ക് ഇനി ഒരു ചോയ്‌സ് അവശേഷിക്കുന്നില്ല.

പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരായി അങ്ങനെ സ്വതന്ത്ര വ്യക്തികള്‍ ആവുക, പെണ്‍കുട്ടികള്‍ സ്ത്രീധനത്തോട് കൂടെയുള്ള വിവാഹം വേണ്ടെന്ന് തീരുമാനം എടുക്കുക, ആണ്‍കുട്ടികളും അവരുടെ കുടുംബങ്ങള്‍ സ്ത്രീധനം സ്വീകരിക്കുന്നത് മോശമാണെന്ന് മനസ്സിലാക്കുക,

നിയമങ്ങള്‍ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ. അത് പ്രവര്‍ത്തനക്ഷമമാണോ അല്ലയോ എന്നതല്ല പ്രധാനം. മനുഷ്യരായി നാം തിരഞ്ഞെടുക്കുന്നതാണ് പ്രധാനം. നമുക്ക് വിവേകപൂര്‍വം തിരഞ്ഞെടുക്കാന്‍ കഴിയണം. എല്ലാത്തിനുമുപരി, വിലകുറഞ്ഞതും അന്തസ്സില്ലാത്തതുമായ മനുഷ്യന്‍ ആകുന്നതില്‍ നിന്ന് നമ്മെ തടയുന്ന ഒരു നിയമം ആയിരിക്കരുത്. സ്ത്രീധനത്തോട് നോ പറയുക, അത് ചോദിക്കുന്നവരോടും.

More in Malayalam

Trending