സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021ലെ ഓപ്പണ്‍ സൊസൈറ്റി പുരസ്കാരത്തിന് അര്‍ഹയായ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് അഭിനന്ദനങ്ങളുമായി നടന് സണ്ണി വെയ്ന്‍. ‘സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റി (CEU) യുടെ 2021ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് നേടിയ ഷൈലജ ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍..
തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാള്‍ പോപ്പര്‍ UN സെക്രട്ടറി ജനറല്‍ കോഫി അന്നന്, ചെക് പ്രസിഡണ്ടും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ , ലോകപ്രശസ്ത സാമ്പത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്കാരം മുന്‍പ് നേടിയിട്ടുള്ളത്. എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം കൊടുത്തതിനാണ് അംഗീകാരം. പൊതു പ്രവര്‍ത്തനത്തിലേക്കിറങ്ങാന്‍ യുവതികള്‍ക്ക് പ്രചോദനം നല്കുന്ന വ്യക്തിത്വാണ് ശൈലജ ടീച്ചറുടേതെന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. ലോകം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് കൂടുതല്‍ പേര് നേതൃസ്ഥാനങ്ങളിലേക്കെത്തട്ടെയെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശൈലജ ടീച്ചര്‍ പറഞ്ഞു. ഓണ്‍ലൈനായായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനോടൊപ്പം സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ലക്ഷദ്വീപ് അഡ്മിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലും സണ്ണി വെയിന്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു. ‘എന്റെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം’ എന്നാണ് സണ്ണി വെയ്ന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....