Malayalam
‘പെര്‍ഫെക്റ്റ് ആയ ഒന്നുമില്ല എന്നാണെങ്കില്‍ ദൃശ്യത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ എന്ത് വിളിക്കും?’; ചോദ്യവുമായി ഹോട്ട്സ്റ്റാര്‍
‘പെര്‍ഫെക്റ്റ് ആയ ഒന്നുമില്ല എന്നാണെങ്കില്‍ ദൃശ്യത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ എന്ത് വിളിക്കും?’; ചോദ്യവുമായി ഹോട്ട്സ്റ്റാര്‍
മലയാളക്കര ഏരെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെ ദൃശ്യം 2. ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും പ്രേക്ഷകരെ അമ്പരപ്പിച്ച അഭിനയമായിരുന്നു മോഹന്‍ലാല്‍ കാഴ്ച വെച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ പുകഴ്ത്തി എത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാര്‍.
‘പെര്‍ഫെക്റ്റ് ആയ ഒന്നുമില്ല എന്നാണെങ്കില്‍ ദൃശ്യത്തിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ എന്ത് വിളിക്കും?’ എന്ന ചോദ്യവുമായാണ് ഹോട്ട് സ്റ്റാര്‍ എത്തിയിരിക്കുന്നത്. അവരുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ചോദ്യമുന്നയിച്ചത്.
ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും ഇപ്പോഴും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.
