
News
കോവിഡ്; പൃഥ്വിരാജിന് പിന്നാലെ ഫെഫ്കയുടെ സാന്ത്വന പദ്ധതിയിലേക്ക് രു ലക്ഷം രൂപ സംഭാവന നൽകി നടൻ അനൂപ് മേനോൻ
കോവിഡ്; പൃഥ്വിരാജിന് പിന്നാലെ ഫെഫ്കയുടെ സാന്ത്വന പദ്ധതിയിലേക്ക് രു ലക്ഷം രൂപ സംഭാവന നൽകി നടൻ അനൂപ് മേനോൻ

ഫെഫ്കയുടെ കോവിഡ് സ്വാന്തന പദ്ധതിയിലേയ്ക്ക് പൃഥ്വിരാജിന് പിന്നാലെ ഒരു ലക്ഷം രൂപ സംഭാവന നൽകി നടൻ അനൂപ് മേനോൻ. ഫെഫ്ക ഭാരവാഹികൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. അനൂപ് മേനോന് ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചിട്ടുമുണ്ട്.
നേരത്തെ പൃഥ്വിരാജ് കോവിഡ് സാന്ത്വന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു.
ഫെഫ്കയ്ക്കു കീഴിലുള്ള 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്കായി ബൃഹത്തായ സഹായ പദ്ധതികൾ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ആശുപത്രിയിൽ അഡ്മിറ്റ് ആയ കൊവിഡ് ബാധിതർക്ക് ധനസഹായം, കൊവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി.
അപേക്ഷകൾ ഫെഫ്ക അംഗങ്ങൾ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അയക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കല്യാൺ ഗ്രൂപ്പ് സ്ഥാപകന്‍ ടി എസ് കല്യാണരാമന്, ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മ്മാതാവ് ഫിലിപ്പോസ് കെ ജോസഫ് എന്നിവര്‍ അഞ്ച് ലക്ഷം രൂപ വീതം സാന്ത്വന പദ്ധതിയിലേക്ക് നല്കിയ വിവരം ഫെഫ്ക അറിയിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...