News
ആ കാരണത്താല്‍ ദൃശ്യം 2വിന്റെ തമിഴ് റീമേക്കില്‍ നിന്നും ഗൗതമി പുറത്ത്, പകരം എത്തുന്നത് മലയാളികളുടെ പ്രിയനടി; സോഷ്യല്‍ മീഡിയയില്‍ പുരോഗമിച്ച് ചര്‍ച്ച
ആ കാരണത്താല്‍ ദൃശ്യം 2വിന്റെ തമിഴ് റീമേക്കില്‍ നിന്നും ഗൗതമി പുറത്ത്, പകരം എത്തുന്നത് മലയാളികളുടെ പ്രിയനടി; സോഷ്യല്‍ മീഡിയയില്‍ പുരോഗമിച്ച് ചര്‍ച്ച
മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. 2013ല്‍ മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദൃശ്യം വലിയ വിജയമാണ് കൈവരിച്ചത്. ആകാംക്ഷയും ട്വിസ്റ്റും നിറഞ്ഞ ചിത്രം പ്രേക്ഷകര്‍ അരു കയ്യും നീട്ടിയാണ് സ്വീകരിച്ചതും. അതുകൊണ്ടു തന്നെ രണ്ടാം ഭാഗവും ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരുന്നത്. പ്രീതക്ഷ പോലെ തന്നെയാണ് ദൃശ്യം 2 വും പേരക്ഷകര്‍ ഏറ്റെടുത്തത്. മലയാളത്തില്‍ ആദ്യം റിലീസ് ചെയ്ത ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യുകയായിരുന്നു. മലയാളത്തിലെ പോലെ തന്നെ മറ്റു ഭാഷകളിലും ചിത്രം വന്‍ വിജയമായിരുന്നു.
തമിഴില്‍ കമല്‍ ഹാസന്‍ – ഗൗതമി ജോഡികളായിരുന്നു അഭിനയിച്ചിരുന്നത്. ഹിന്ദിയില്‍ അജയ് ദേവ്ഗണ്ണും ശ്രിയ ശരണുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. കന്നഡയില്‍ രവിചന്ദ്രനും നവ്യ നായരുമായിരുന്നു അഭിനയിച്ചത്. തെലുങ്കില്‍ മീന തന്നെയായിരുന്നു നായിക വെങ്കിടേഷ് ആയിരുന്നു മോഹന്‍ലാല്‍ ചെയ്ത കഥാപാത്രത്തെ അവതരിപ്പിച്ചത.് ആദ്യ ഭാഗത്തെ പോലെ മറ്റുള്ള ഭാഷകളിലും ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുകയാണ്. തെലുങ്കില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ച് 5 ന് ആരംഭിച്ച ഷൂട്ടിംഗ് 47 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. വെങ്കിടേഷ്, മീന എന്നിവര്‍ക്കൊപ്പം ആദ്യഭാഗത്ത് ഉണ്ടായിരുന്ന നദിയ മൊയ്തുവും എസ്തറും രണ്ടാം ഭാഗത്തുമുണ്ട്. കന്നഡയിലും ദൃശ്യത്തിന്റെ രണ്ടാം പതിപ്പ് ഉണ്ടാകും. ആദ്യഭാഗത്തിലെ താരങ്ങള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും എത്തുക എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ സിനിമാ കോളങ്ങളില്‍ ചര്‍ച്ചയാകുന്നത് ദൃശ്യത്തിന്റെ തമിഴ് പതിപ്പിനെ കുറിച്ചാണ്. 2015 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ കമല്‍ഹാസനും ഗൗതമിയുമായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ഇരുവരും റിലേഷനില്‍ ആയിരുന്ന സമയത്തായിരുന്നു ആദ്യഭാഗം പുറത്ത് വരുന്നത്. എന്നാല്‍ 2016 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അതുകൊണ്ടു തന്നെ പാപനാശത്തിന്റെ തമിഴ് പതിപ്പില്‍ ഗൗതമി എത്തുമോ എന്നുള്ള ചര്‍ച്ചയാണ് സിനിമാ കോളങ്ങളില്‍ പുരോഗമിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം പാപനാശത്തിന്റെ രണ്ടാം പതിപ്പിനെ കുറിച്ച് പുതിയൊരു വാര്‍ത്ത പുറത്തു വന്നിരുന്നു. പ്രമുഖ കോളിവുഡ് മാധ്യമമാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടത്. ഗൗതമിക്ക് പകരം മീനയെ തന്നെ റാണിയാകാന്‍ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടത്രെ.
എന്നാല്‍ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. തമിഴിലും നിരവധി ആരാധകരുള്ള താരമാണ് മീന. തെലുങ്കിലും ഇതേ കഥാപാത്രം തന്നെയാണ് നടി അവതരിപ്പിക്കുന്നത്. ആശ ശരത്തും എസ്തര്‍ അനിലും തമിഴിലും വേഷമിട്ടിരുന്നു. മലയാളത്തിലെ അതേ കഥാപാത്രം തന്നെയാണ് തമിഴിലും ചെയ്തിരിക്കുന്നത്. തെലുങ്ക് ദൃശ്യം 2 ലും എസ്തര്‍ അഭിനയിച്ചിട്ടുണ്ട്. ആന്‍സിബ ചെയ്ത കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് നടി നിവേദ തോമസാണ്. ഒടിടി റിലീസായിട്ടാണ് ദൃശ്യം 2 പുറത്ത് വന്നത്. ഫെബ്രുവരി 19 ന് ആയിരുന്നു ആമസോണില്‍ ചിത്രം റിലീസ് ചെയ്തത്. ആദ്യഭാഗത്തെ പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. സിനിമയുടെ തുടക്കം മുതല്‍ അവസാനം പ്രേക്ഷകരെ ഒരുപോലെ പിടിച്ചിരുത്തുകയായിരുന്നു ചിത്രം. മുന്നാം ഭാഗത്തിനായുള്ള സൂചന നല്‍കി കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
അതേസമയം, സിനിമയില്‍ നിന്നും വിട്ട് നിന്നതിനെ കുറിച്ചും അത് മൂലം സിനിമാ ലോകത്താകെ തെറ്റിദ്ധിരണ പരന്നതായും ഗൗതമി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താനിപ്പോള്‍ രണ്ടു മൂന്നു തെലുങ്കു പടങ്ങളില്‍ അഭിനയിക്കുന്നുണ്ട്. മകളെ വളര്‍ത്താന്‍ വേണ്ടി കുറച്ചുകാലം അഭിനയത്തില്‍ നിന്നു വിട്ടുനിന്നുവെന്നാണ് ഗൗതമി പറയുന്നത്. അതേ കാലത്തു തന്നെ വസ്ത്രാലങ്കാരവും ടിവി ടോക്ക്ഷോയും മറ്റും നടത്തുകയും ചെയ്തു. അതിനൊക്കെ സൗകര്യം പോലെ സമയം കണ്ടെത്താം. പക്ഷേ അഭിനയമെന്നാല്‍ പൂര്‍ണമായ സമര്‍പ്പണമാണ്. ലൊക്കേഷനില്‍ സ്ഥിരമായി ഉണ്ടാവുകയും വേണം. മകള്‍ സുബ്ബലക്ഷ്മി വളര്‍ന്ന് ഡിഗ്രിക്കു പഠിക്കുന്ന പ്രായത്തിലെത്തിയതിനാല്‍ അഭിനയം വീണ്ടും തുടങ്ങുകയാണെന്നും ഗൗതമി വ്യക്തമാക്കി.
ഹിന്ദി ഉള്‍പ്പടെ 5 ഭാഷകളില്‍ ഗൗതമി 120 സിനിമകളില്‍ വേഷമിട്ടു. മലയാളത്തില്‍ വിദ്യാരംഭം, ഹിസ് ഹൈനെസ് അബ്ദുല്ല, അയലത്തെ അദ്ദേഹം, ധ്രുവം,…തമിഴില്‍ ഇരുവര്‍, തേവര്‍മകന്‍, ദൃശ്യത്തിന്റെ തമിഴ് റീമേക്ക് പാപനാശത്തില്‍ കമല്‍ഹാസന്റെ നായികയായും എത്തിയിരുന്നു.
എനിക്ക് നല്ല റോളുകളാണു മലയാളത്തില്‍ ലഭിച്ചത്. ചലച്ചിത്ര നിരൂപകരും നല്ലതു പറഞ്ഞു. മിക്ക സിനിമകളും വിജയിക്കുകയും ചെയ്തു. ഓരോ റോളും കേട്ട് ഇഷ്ടപ്പെട്ടാണു തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്നു പല സംവിധായകരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിട്ട് ഞാന്‍ വരില്ലെന്നു വിചാരിച്ച് ചോദിക്കാതിരുന്നിട്ടുണ്ട്. നല്ല റോളുകള്‍ വരട്ടെ, തിരക്കഥകള്‍ കാണട്ടെ, ഞാന്‍ വീണ്ടും വരും എന്നും താരം പറഞ്ഞു. തൊണ്ണൂറുകളില്‍ ഖുഷ്ബു, ഭാനുപ്രിയ എന്നിവര്‍ക്കൊപ്പം തിളങ്ങി നില്‍ക്കാന്‍ ഗൗതമിയ്ക്ക് ആയിരുന്നു. 1997 ല്‍ മണിരത്നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.