കോവിഡ്; 25 ലക്ഷം രൂപ ധനസഹായം നല്കി നടന് വിജയ് സേതുപതി

കോവിഡ് പ്രതിരോധത്തിന് 25 ലക്ഷം രൂപ ധനസഹായം നല്കി നടന് വിജയ് സേതുപതി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് താരം കൈമാറിയത്. സെക്രട്ടറിയേറ്റിലെത്തി നേരിട്ട് കണ്ടാണ് സേതുപതി ചെക്ക് നല്‍കിയത്.
സൂര്യ, കാര്‍ത്തി എന്നിവരും നേരത്തെ എം.കെ സ്റ്റാലിനെ നേരില്‍ കണ്ട് കോവിഡ് പ്രതിരോധത്തിനായി സഹായധനം കൈമാറിയിരുന്നു. രജനികാന്ത്, അജിത്ത്, വിക്രം, ശിവകാര്ത്തികേയന്, ജയം രവി, ശങ്കര്‍, വെട്രിമാരന്, മുരുകദോസ് എന്നിവരും നേരത്തെ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിരുന്നു.
മാസ്റ്റര്‍ ചിത്രമാണ് വിജയ് സേതുപതിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയത്. നടന് വിജയ്യുടെ വില്ലനായി എത്തിയ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നതും ഷൂട്ടിംഗ് നടക്കുന്നതും.
തുഗ്ലക് ദര്‍ബാര്‍, 19 (1) (എ), കടൈസി വെവസായി, മാമനിതന്‍, ലാഭം, യാദും ഊരെ യാവരും കെളിര്‍, മുഗിഴ്, കാതു വാകുല രെണ്ടു കാതല്‍, വിടുതലൈ, കൊറോണ കുമാര്‍, അന്നബെല്ലെ സുബ്രമണ്യം, മുംബൈകാര്, ഗാന്ധി ടോക്സ്, ഇടം പൊരുള്‍ യെവള് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...