News
കൊറോണയെ മാത്രമല്ല ഭയക്കേണ്ടത്; രാജ്യത്തെ ജനങ്ങളെ തിന്നുന്ന മറ്റൊരു വൈറസ് കൂടിയുണ്ട്; മുരളി ഗോപി
കൊറോണയെ മാത്രമല്ല ഭയക്കേണ്ടത്; രാജ്യത്തെ ജനങ്ങളെ തിന്നുന്ന മറ്റൊരു വൈറസ് കൂടിയുണ്ട്; മുരളി ഗോപി
രാജ്യത്ത് ദിനം പ്രതി പുതിയ കോവിഡ് കേസുകൾ കൂടിവരുകയാണ്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിമുറുക്കിയിരിക്കുകയാണ്.
വൈറസ് ബാധിച്ച് ദിനം പ്രതി ആയിരങ്ങള്‍ മരിക്കുന്നതിനൊപ്പം രാജ്യത്തെ ജനങ്ങളെ കാര്‍ന്ന് നിന്നുന്ന മറ്റൊരു വൈറസ് കൂടിയുണ്ട്. തൊഴിലില്ലായ്മയാണ് ജീവനെടുക്കുന്ന ആ ഭീകര വൈറസ് എന്നാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പറയുന്നത്.
‘കൊറോണയുടെ മുന്നേറ്റത്തെ തടയേണ്ടത് തന്നെയാണ്. പക്ഷെ കൊറോണയെ മാത്രമല്ല നാം ഭയക്കേണ്ടത്. തൊഴിലില്ലായ്മ, ജീവനെടുക്കുന്ന ഒരു വൈറസ്സാണ്. അത് തൊഴിലാളികളില്‍ ഉണ്ടാക്കുന്ന മാനസികവ്യഥ, മൃത്യുദാതാവായ മറ്റൊരു വൈറസ്സാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഭ്രാന്തും അതിതീവ്ര വ്യാപനമുള്ള ഒരു വൈറസ്സാണ്. കരുതല്‍ ഉണ്ടാകട്ടെ. കാവലുമെന്ന് മുരളി ഗോപി പറയുന്നു.
അതേസമയം കേരളത്തില്‍ ഇന്നലെ 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,12,89,498 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,342 ആയി.