നിരവധി കോമഡി സ്കിറ്റുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സാജു നവോദയ. ഒരു പക്ഷേ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ െേറ പരിചിതം പാഷാണം ഷാജി എന്ന പേര് ആകും. ബിഗ് ബോസ് മലയാളം സാസണ് ടുവിലും സാജു പങ്കെടുത്തിരുന്നു. അതോടെയാണ് സാജു നവോദയ എന്ന പാഷാണം ഷാജിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. കൊവിഡ് കാരണം ഷോ പാതി വഴിയില്‍ നിര്‍ത്തിയെങ്കിലും ഷാജിയ്ക്ക് പുറത്ത് വലിയ ആരാധകരെ ലഭിച്ചിരുന്നു.
ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേര്‍ന്ന് യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ചേട്ടന്റെ ഫസ്റ്റ് നൈറ്റ് തന്നെ കുളമാക്കിയിട്ടുള്ള ഒളിച്ചോട്ടമായിരുന്നു അതെന്ന് പറയുകയാണ് സാജു.
ചേട്ടന്റെ കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ഷാജി ചേട്ടന്റെയും കല്യാണം എന്ന് അവതാരക ചോദിച്ചപ്പോള്‍ കല്യാണമല്ല ഒളിച്ചോട്ടമായിരുന്നു എന്ന് താരം തിരുത്തി പറയുന്നു. ചേട്ടന്റെ കല്യാണം കൂടാന്‍ വന്ന കുട്ടിയെ തിരിച്ച് വിട്ടില്ലെന്നാണ് എന്റെ നാട്ടിലോക്കെ പറയുന്നത്. ആ വരുന്ന ഞായറാഴ്ച രശ്മിയുടെ വിവാഹനിശ്ചയം വേറെ ഒരാളുമായി തീരുമാനിച്ചിരിക്കുകയായിരുന്നു.
ആ വരുന്ന ഞായറാഴ്ച രശ്മിയുടെ വിവാഹനിശ്ചയം വേറെ ഒരാളുമായി തീരുമാനിച്ചിരിക്കുകയായിരുന്നു. ചേട്ടന്റെ കല്യാണം കഴിഞ്ഞ് രശ്മിയെയും വിളിച്ചുകൊണ്ടു പോയി. അന്ന് ധൈര്യം ഒന്നുമായിരുന്നില്ല. ഇതിനെല്ലാം പ്രശ്നമായത് ചേട്ടനാണ്. കാരണം അവന്റെ ഫസ്റ്റ് നൈറ്റ് ഓക്കെ പൊളിഞ്ഞ് എന്റെ മുന്നില്‍ വന്ന് നിന്നു. കാരണം ചേട്ടനെയാണ് അന്ന് വിളിച്ച് വരുത്തിയത്. ഇവന്റെ കൂടെ ജീവിക്കാന്‍ താല്പര്യമുണ്ടോന്ന് രശ്മിയോട് ചോദിച്ചത് അദ്ദേഹമായിരുന്നു.
അന്ന് തനിക്ക് 24 വയസേ ഉണ്ടായിരുന്നുള്ളു എന്ന് കൂടി താരം പറയുന്നു. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ഞാന്‍ കുടുംബനാഥനായി. എങ്കിലും ഞാനിങ്ങനെ കളിച്ച് നടക്കുകയായിരുന്നു. പിന്നെ ദേഷ്യമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. അതൊക്കെ മാറി. ഇതുവരെ ഭാര്യ രശ്മി ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. പത്തൊന്‍പത് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. പ്രേമിച്ച് നടക്കുന്ന കാലത്തെങ്കിലും എല്ലാ പെണ്‍കുട്ടികളും ഇഷ്ടമാണെന്ന് പറയില്ലേ. എന്നാല്‍ രശ്മി അങ്ങനെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഞാന്‍ അങ്ങോട്ട് പറയുമെങ്കിലും അദ്ദേഹം പറയാറില്ലെന്ന് തമാശയായി രശ്മിയും പറയുന്നു. എല്ലാം മാറി മറിഞ്ഞു. ഭയങ്കര പ്രണയമൊന്നും ആയിരുന്നില്ല.
ആകെ മൂന്ന് മാസമേ പ്രണയിച്ചിട്ടുള്ളു. ഈ മൂന്ന് മാസത്തില്‍ എത്ര ശനിയും ഞായറും ഉണ്ടോ, അത്രയും ദിവസമാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. പിന്നെ ആര്‍മിയില്‍ രശ്മി അഡ്മിഷന് പോവുന്ന സമയത്ത് ഞാനും കൂടെ പോയി. പിറ്റേ ദിവസം ഇവള് പറയുന്നു, നമ്മള് ഇന്നലെ പോയത് ചേച്ചിയമ്മയുടെ മകന് അറിഞ്ഞു. അത് വിഷയമാവുമെന്ന്. വിഷയമായെങ്കില്‍ അപ്പോള്‍ ഞാന്‍ കെട്ടിക്കോളാമെന്ന് ചുമ്മ പറഞ്ഞു. അത് കേട്ടിട്ടും രശ്മിയുടെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രതികരണം ഒന്നും വന്നില്ല. വെറുതേ എറിഞ്ഞ് നോക്കിയതാണ്. അതങ്ങ് ഏറ്റൂ. പിന്നെ സീരിയസായി പറഞ്ഞു എന്നും സാജു പറയുന്നു.
മിനിസ്ക്രീലിലെ കോമഡി സ്കിറ്റുകളില് നിന്നാണ് സാജു നവോദയ എന്ന കലാകാരന് ഉയര്‍ന്നു വരുന്നത്. താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ പാഷാണം ഷാജി എന്നാണ് താരം അറിയപ്പെടുന്നതും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആ കഥാപാത്രം പേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു എന്നതിനും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ എത്രത്തോളം സ്വീകരിച്ചു എന്നതിനും ഉദാഹരമണാണ് പാഷാണം ഷാജി എന്നുള്ള വിളി. എന്നാല്‍ തന്നെ ഇപ്പോള്‍ പാഷാണം എന്ന് വിളിച്ചാലേ തിരിഞ്ഞു നോക്കുകയുള്ളൂ എന്നു പറയുകയാണ് സാജു. സാജു എന്ന തന്റെ പേര് മറന്നേ പോയി. ‘സാജൂ’… എന്നാരെങ്കിലും വിളിച്ചാല്‍ മനസിലാകില്ല. പലപ്പോഴും ദേ വിളിക്കുന്നു എന്ന് ഭാര്യ പറയുമ്പോഴാണ് കാര്യം പിടികിട്ടുക. പക്ഷേ, ‘എടേ പാഷാണം’ എന്ന് വിളിച്ചാല്‍ അപ്പോത്തന്നെ തിരിഞ്ഞുനോക്കും.
സാജൂന്നുള്ള പേര് കളഞ്ഞിട്ട് പാസ്പോര്ട്ടില് വരെ പാഷണം എന്നാക്കാന്‍ പറ്റുമോയെന്ന ആലോചനയിലാണ് എന്നും താരം പറയുന്നു. മാത്രമല്ല, അമ്മയുടെ മെമ്പര്‍ഷിപ്പ് വരെ പാഷാണം ഷാജി എന്ന പേരിലാണെന്നും താരം പറയുന്നു. പേര് കാരണം ചില ആളുകള്‍ക്ക് എന്തോ ഒരു ഷാജിയാണന്നേ അറിയൂ. ‘ഹലോ ഭാസ്കരന് ഷാജി’ എന്ന് വിളിക്കുന്നവരുണ്ട്. ഒരിക്കല്‍ ഞാനും ഭാര്യയും കൂടി ഹോസ്പിറ്റലില്‍ പോയി. തീരെസുഖമില്ലാതെ ഡോക്ടറുടെ മുറിയിലേക്ക് പോയ ഒരു ചേട്ടന് തിരിച്ചുവന്നിട്ട് ചോദിക്കുകയാ ആരായിത് പാതാളം ഷാജിയല്ലേന്ന്. ഏത് പേര് വിളിച്ചാലെന്താ ആളുകള്‍ തിരിച്ചറിയുന്നുണ്ടല്ലോ. എന്റെ ജീവിതത്തില്‍ നല്ലതെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ പേരുകാരണം സംഭവിച്ചതാണെന്നും താരം പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...