Connect with us

ശങ്കർ മഹാദേവന്റെ ജീവിതം പറഞ്ഞ ‘ഡീകോഡിങ് ശങ്കർ’ ; അഭിമാന നേട്ടം കൈവരിച്ച് സംവിധായിക ദീപ്തിപിള്ള ശിവന്‍

Malayalam

ശങ്കർ മഹാദേവന്റെ ജീവിതം പറഞ്ഞ ‘ഡീകോഡിങ് ശങ്കർ’ ; അഭിമാന നേട്ടം കൈവരിച്ച് സംവിധായിക ദീപ്തിപിള്ള ശിവന്‍

ശങ്കർ മഹാദേവന്റെ ജീവിതം പറഞ്ഞ ‘ഡീകോഡിങ് ശങ്കർ’ ; അഭിമാന നേട്ടം കൈവരിച്ച് സംവിധായിക ദീപ്തിപിള്ള ശിവന്‍

ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവനക്കുറിച്ചുള്ള ‘ഡീകോഡിങ് ശങ്കര്‍’ എന്ന ഡോക്യൂമെന്ററി രാജ്യാന്തര അംഗീകാരം നേടിയിരിക്കുകയാണ്. ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിലാണ് മലയാളി സംവിധായിക ദീപ്തിപിള്ള ശിവന്‍ ഒരുക്കിയ ഡോക്യൂമെന്ററിയ്ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

മികച്ച ബയോഗ്രഫിക് ഫിലിമിനുള്ള പുരസ്കാരമാണ് ദീപ്തി കൈവരിച്ചിരിക്കുന്നത് .സമകാലീന സിനിമാസംഗീതത്തിന്റെ വഴിത്തിരിവുകള്‍ കൂടി അടയാളപ്പെടുത്തുന്നതാണ് ഈ ചിത്രം.

അമ്മ സീതാ നാരാണ്‍ ആണ് ശങ്കറിന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞതും പരിപോഷിപ്പിച്ചതും ശങ്കറിനെ ഈ ഡോക്യുമെന്ററിയില്‍ ഡീകോഡ് ചെയ്യുന്നത് നിസാരകാര്യമല്ല . പണ്ഡിറ്റ് ജസ്‌രാജ് , ഉസ്താദ് സാക്കിര്‍ ഹുസൈന്‍, അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ആമിര്‍ ഖാന്‍, ജാവേദ് അക്തര്‍, ഗുല്‍സാര്‍, ശ്രേയാ ഘോശാല്‍….. അതിപ്രശസ്തരുടെ നിരനീളുകയാണ്.

പാട്ടുകാരനില്‍ നിന്ന് സംഗീത സംവിധായകനായതും ഐഹസാന്‍, ലോയ് എന്നിവരോടൊപ്പം ചേരുന്നതുമെല്ലാം ഈ ചിത്രം പറഞ്ഞുതരുന്നു. ഭാര്യ സംഗീതയുമായുള്ള പ്രണയം വിവാഹം. മക്കളുമൊത്തുള്ള ജീവിതം, സംഗീതയാത്രകള്‍, ഭക്ഷണ രീതികള്‍ അങ്ങനെ ശങ്കറിനെ പൂർണ്ണമായും ഒപ്പിയെടുക്കാൻ സാധിച്ചിട്ടുണ്ട് .

ഒട്ടേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും ഒരുക്കിയിട്ടുള്ള ദീപ്തി പിള്ള ശിവന്‍ സംവിധായകന്‍ സഞ്ജീവ് ശിവന്റെ ഭാര്യയാണ്. ടൊറന്റോ രാജ്യാന്തര വനിതാ ചലച്ചിത്രമേളയില്‍ മികച്ച ജീവചരിത്ര ചിത്രമായ ഡീകോഡിങ് ശങ്കര്‍ രാജീവ് മെഹ്റോത്രയാണ് നിര്‍മിച്ചത്.

about sankar mahadev

Continue Reading
You may also like...

More in Malayalam

Trending

Recent

To Top