അഭിനയം കൊണ്ടും നിലപാട് കൊണ്ടും ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് വിദ്യാ ബാലന്‍. പലപ്പോഴും സ്ത്രീകള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ക്കും അവഗണനകള്‍ക്കും എതിരെ ശക്തമായി തന്നെ പ്രതികരിക്കാറുമുണ്ട് താരം . തുടക്കകാലത്ത് ചലച്ചിത്ര മേഖലയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളെപ്പറ്റിയും തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിംഗിനെപ്പറ്റിയും വിദ്യ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് നേരെയുണ്ടായ ഒരു സ്റ്റിരീയോടൈപ്പ് ചോദ്യത്തെ കുറിച്ച് തുറന്നുപറയുകയാണ് വിദ്യ. ഒരു അഭിമുഖത്തിലായിരുന്നു വിദ്യയുടെ പരാമര്‍ശം.
ഒരുപാട് പേർ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ പാചകം ചെയ്യാന്‍ അറിയില്ലേ എന്ന് ചോദിച്ച് നിരവധി പേര്‍ കളിയാക്കി. എന്നാല്‍ എനിക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനും പാചകം അറിയില്ലെന്നായിരുന്നു അവിടെ നല്‍കിയ മറുപടി.
അപ്പോള്‍ താന്‍ തീര്‍ച്ചയായും പാചകം പഠിച്ചിരിക്കണം തുടങ്ങിയ ഉപദേശങ്ങളുമായി ചിലര്‍ രംഗത്തെത്തിയെന്നും വിദ്യ പറയുന്നു. അതിനും തന്റെ പക്കല്‍ കൃത്യമായ ഉത്തരമുണ്ടായിരുന്നു.
‘സിദ്ധാര്‍ത്ഥിന് അറിഞ്ഞില്ലേലും കുഴപ്പമില്ല. ഞാന്‍ മാത്രം പാചകം പഠിച്ചിരിക്കണമെന്ന് പറഞ്ഞവരോട് ഒന്നേ ചോദിക്കാനുള്ളു. സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളത്,’ വിദ്യ ചോദിക്കുന്നു.
സമൂഹത്തില്‍ ലിംഗ വിവേചനം ഒരു സാധാരണ സംഭവമായി മാറിയെന്നും എല്ലാവരും അത് അനുഭവിക്കുന്നുണ്ടെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനത്തിന് മൂര്‍ച്ചകൂടുകയാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.
മുമ്പ് തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിംഗിനെപ്പറ്റിയും വിദ്യ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. തന്റെ തടിയെപ്പറ്റി വളരെ മോശമായി തന്നെ ചിലര്‍ കമന്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ അതൊന്നും തന്നെ ബാധിച്ചതേയില്ലെന്നും വിദ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈഫൈ സിഗ്നൽ ഒന്ന് ഡൗൺ ആയാൽ കണക്ഷൻ പോയല്ലോ എന്ന വേവലാതി അകറ്റാനുള്ള മറുമരുന്നുമായിട്ടും വിദ്യ ബാലൻ എത്തിയിരുന്നു.കാടുകളിലേക്ക് പോവുക. അവിടെ പ്രകൃതിയുമായുള്ള കണക്ഷൻ നിങ്ങൾക്ക് അനുഭവിച്ചറിയാം എന്ന് പറഞ്ഞുകൊണ്ട് തന്റെ പുതിയ ലുക്കുമായിട്ടായിരുന്നു വിദ്യ എത്തിയത് . പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ദാബൂ രത്‌നാനിയാണ് ചിത്രം പകർത്തിയിരിക്കുന്നത്.
തന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി ചിലര്‍ ചിത്രീകരിക്കാറുണ്ടെന്ന് പറഞ്ഞും വിദ്യ വാർത്തകളിൽ നിറഞ്ഞിരുന്നു.
‘ചലച്ചിത്ര പാരമ്പര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്‍കുട്ടിയായിട്ടാണ് എന്നെ എല്ലാവരും കണ്ടത്. നിരവധി ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നെ അലട്ടിയിരുന്നു. കുറേ നാളുകള്‍ ഞാന്‍ എന്റെ ശരീരത്തെ തന്നെ വെറുത്തു. എന്നെ എന്റെ ശരീരം തന്നെ ചതിച്ചുവെന്ന് തോന്നിയിരുന്നു,’
പിന്നീട് ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം കരകയറാനായെന്നും സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങിയപ്പോഴാണ് ആ മാറ്റം കാണാന്‍ കഴിഞ്ഞതെന്നും വിദ്യ പറഞ്ഞു.
വിദ്യാബാലന്റേതായി വരാനിരിക്കുന്ന പുതിയ സിനിമ ഷെർണിയാണ്. ദേശീയ ശ്രദ്ധ നേടിയ ന്യൂട്ടൺ എന്ന ചിത്രത്തിന് ശേഷം അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷെർണി’. വിദ്യാ ബാലൻ വ്യത്യസ്തമായ കഥാപാത്രമാകുന്ന ചിത്രം ആമസോൺ പ്രൈമിൽ ജൂൺ മാസത്തിലാണ് റിലീസ് ചെയ്യുക.
വനംവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് വിദ്യാ ബാലൻ ചിത്രത്തിൽ എത്തുന്നത്. ടി സീരീസും അബുണ്ടാൻറിയ എൻറർടൈൻമെൻറ്സും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ശരദ് സക്‌സേന, നീരജ് കാബി, വിജയ് റാസ്, ഇള അരുൺ എന്നിവരും അഭിനയിക്കുന്നുണ്ട്.തീർത്തും സവിശേഷമായ കഥയാണ് ഷെർണിയിലേത്, അമിത്തിെൻറ ട്രേഡ്മാർക്കായ ആക്ഷേപഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഏറ്റവും പ്രസക്തമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...