Connect with us

ആകാശഗംഗയിലെ പ്രേതത്തിന് ജീവിതത്തിൽ സംഭവിച്ചത് ; ഞെട്ടിച്ച വിയോഗത്തിന് പിന്നിലെ രഹസ്യം; ഉത്തരമില്ലാത്ത പതിനാറ് വർഷങ്ങൾ !

Malayalam

ആകാശഗംഗയിലെ പ്രേതത്തിന് ജീവിതത്തിൽ സംഭവിച്ചത് ; ഞെട്ടിച്ച വിയോഗത്തിന് പിന്നിലെ രഹസ്യം; ഉത്തരമില്ലാത്ത പതിനാറ് വർഷങ്ങൾ !

ആകാശഗംഗയിലെ പ്രേതത്തിന് ജീവിതത്തിൽ സംഭവിച്ചത് ; ഞെട്ടിച്ച വിയോഗത്തിന് പിന്നിലെ രഹസ്യം; ഉത്തരമില്ലാത്ത പതിനാറ് വർഷങ്ങൾ !

ഇന്ത്യന്‍ സിനിമാലോകത്ത് ആത്മഹത്യകള്‍ വലിയ വർത്തകളാകാറുണ്ട് . അത്തരത്തില്‍ സിനിമാലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു മയൂരി എന്ന നടിയുടെ അപ്രതീക്ഷിത മരണം. തെന്നിന്ത്യന്‍ സിനിമാലോകത്തേക്ക് കാലെടുത്തു വച്ചതേയുണ്ടായിരുന്നുള്ളു ശാലിനി എന്ന മയൂരി. സ്വപ്‌നതുല്യമായ ചലച്ചിത്രലോകത്തെ അടുത്തറിയുന്നതിന് മുമ്പ് ജീവിതത്തില്‍ നിന്നു തന്നെ പടിയിറങ്ങാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു ഈ കൊച്ചു കലാകാരി.

1983 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച മയൂരി എട്ടാം ക്ലാസ് വരെ ബംഗളൂരുവിലാണ് പഠിച്ചത്. പിന്നീട് കുടുംബസമേതം ചെന്നൈയിലേക്ക് താമസം മാറി. ചെന്നൈയിലെ എതിരാജ് കോളജില്‍ അവസാനവര്‍ഷ ബിഎ ഇക്കണോമിക്‌സിന് പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ സര്‍വ്വഭൗമയില്‍ അഭിനയിച്ചത്.

ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച പ്രശംസ നേടിയിരുന്നു. ആ സമയങ്ങളിലൊക്കെ സിനിമയോടും ജീവിതത്തോടും വളരെയധികം അഭിനിവേശവും താത്പര്യവും പുലര്‍ത്തിയിരുന്ന ആളാണ് മയൂരി. പ്രശസ്തിയും അംഗീകാരങ്ങളുമല്ല, മറിച്ച് അഭിനയത്തിലൂടെ ലഭിക്കുന്ന മനസ്സിന്റെ സംതൃപ്തി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പല അവസരങ്ങളിലും മയൂരി പറഞ്ഞിട്ടുണ്ട്.

ആ വാക്കുകളിൽ നിന്നും മാത്രം മയൂരിയുടെ അഭിനയ മോഹവും ജീവിതത്തോടുള്ള പ്രതീക്ഷയും കാണാം . പിന്നെ എന്തുകൊണ്ട് ആ അപക്വമായ തീരുമാനം മയൂരി കൈക്കൊണ്ടു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി നിലകൊള്ളുന്നു.

ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാള സിനിമാ പ്രേമികളെ കീഴ്പ്പെടുത്താൻ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മയൂരിയ്ക്ക് സാധിച്ചിരുന്നു . 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബെത്‌ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് എത്തുന്നത് . അതിനുശേഷം അഭിനയിച്ച ആകാശഗംഗ എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്.

ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മയൂരിയ്ക്ക് തന്റെ കഴിവിന്റെ വ്യാപ്തി തെളിയിക്കാനുമായി. 2000-2005 കാലഘട്ടത്തില്‍ തമിഴ്- കന്നഡ സിനിമയില്‍ മയൂരി സജീവമായിരുന്നെങ്കിലും മലയാളത്തിലേക്ക് പിന്നെ വന്നില്ല.

2005 ജൂണ്‍ 16ന് വെറും 22 വയസ് മാത്രം പ്രായമുള്ളപ്പോൾ മയൂരി ആത്മഹത്യ ചെയ്തു . ചെന്നൈയിലെ അണ്ണാനഗറിലുള്ള വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിനു മുമ്പ് കുറേ ദിവസങ്ങളായി വയറുവേദനയെത്തുടര്‍ന്ന് അവര്‍ മരുന്നു കഴിച്ചുവരികയായിരുന്നു എന്നാണ് കുടുംബവൃത്തങ്ങള്‍ അറിയിച്ചത്.

ആത്മഹത്യയ്ക്ക് മുമ്പ് വിദേശത്തു പഠിക്കുന്ന സഹോദരന് മയൂരിയെഴുതിയ കത്ത് വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിത്തതിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ എഴുതിയിരുന്നു. ഇതു തന്നെയാണോ യഥാര്‍ത്ഥ കാരണമെന്ന് ഇനിയും വ്യക്തമല്ല.

മയൂരിയെ കുറിച്ച് നടി സംഗീത മുൻപ് പറഞ്ഞ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധേയമായി നിൽക്കുന്നത് . വ്യക്തി ജീവിതവും സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടു പോവാന്‍ പ്രത്യേക വൈഭവം വേണം. ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നു. മയൂരി ഒരു പൊട്ടി പെണ്ണായിരുന്നു. തന്നേക്കാള്‍ മൂന്ന് വയസ്സിന് ഇളയതായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവള്‍ക്ക് അറിയില്ലായിരുന്നു. അതൊക്കെ അവള്‍ എന്നോട് ചോദിക്കുമായിരുന്നു.

അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ശേഷം റൂമിലേക്ക് എത്തിയാല്‍ കളിപ്പാട്ടങ്ങള്‍ക്ക് ഒപ്പമായിരിക്കും. സമ്മര്‍ ഇന്‍ ബത്ലേഹേം എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ സംഗീതയും മയൂരിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സെറ്റില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു ഇരിക്കാറുള്ളത് എന്നും ഒരു അഭിമുഖത്തിലൂടെ മുന്‍പ് സംഗീത പറഞ്ഞിരുന്നു.

about mayoori

Continue Reading

More in Malayalam

Trending

Recent

To Top