ഞാന്‍ പ്രകാശനിലെ തേപ്പുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു; ആ കഥാപാത്രത്തിനായി തന്നെ തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്, തുറന്ന് പറഞ്ഞ് നിഖില വിമല്‍
ഞാന്‍ പ്രകാശനിലെ തേപ്പുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു; ആ കഥാപാത്രത്തിനായി തന്നെ തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്, തുറന്ന് പറഞ്ഞ് നിഖില വിമല്‍
ഞാന്‍ പ്രകാശനിലെ തേപ്പുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു; ആ കഥാപാത്രത്തിനായി തന്നെ തിരഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്, തുറന്ന് പറഞ്ഞ് നിഖില വിമല്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നിഖില വിമല്‍. അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ നല്ല അഭിപ്രായമായിരുന്നു നിഖിലയെ തേടിയെത്തിയത്. ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലെ സലോമി എന്ന കഥാപാത്രത്തിനും ഏറെ പ്രേക്ഷകപ്രശംസയാണ് താരത്തിന് ലഭിച്ചത്. നിഖിലയുടെ കരിയറിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു സലോമി.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ തേപ്പുകാരിയുടെ റോള്‍ ചെയ്യുമ്പോള്‍ തനിക്ക് ചെറിയൊരു പേടിയുണ്ടായിരുന്നെന്ന് പറയുകയാണ് നിഖില. പൊതുവെ വീട്ടിലെ കുട്ടി ഇമേജ് ആയതുകൊണ്ടും ഇങ്ങനെയൊരു കഥാപത്രം വന്നാല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നുമുള്ള ആശങ്കയുണ്ടായിരുന്നെന്നു നിഖില പറയുന്നു. എന്നാല്‍ വീട്ടിലെ കുട്ടി ഇമേജുള്ളതുകൊണ്ടാണ് അവര്‍ തന്നെ ആ കഥാപാത്രത്തിനു വേണ്ടി തെരഞ്ഞെടുത്തതെന്നും സലോമിയെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും നിഖില പറയുന്നു.
അതുപോലെ അഞ്ചാം പാതിര എന്ന ചിത്രത്തിലെ ഒരൊറ്റ സീനിനെ കുറിച്ചും നിഖില മനസുതുറന്നു. ‘നല്ലൊരു ടീമിന്റെ ഭാഗമാകാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് അഞ്ചാം പാതിരയില്‍ ക്ലൈമാക്സിലെ ഒറ്റ സീനില്‍ അഭിനയിച്ചത് എന്നാണ് നിഖല പറയുന്നത്. മിഥുന് ചേട്ടന് വിളിച്ചു ഇങ്ങനെയൊരു കഥാപാത്രം ഉണ്ടെന്നും ഒറ്റ സീനില്‍ മാത്രമേ വരുകയുള്ളുവെന്നും പറഞ്ഞു. സുപ്രധാന കഥാപാത്രമാണെന്നു പറഞ്ഞപ്പോള്‍ ഓകെ പറഞ്ഞു. സിനിമ കണ്ടപ്പോഴാണു കഥാപാത്രം ഇത്രയും പ്രധാനപ്പെട്ടതെന്ന് അറിയുന്നത്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു ഭാഗ്യദേവതയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. എന്റെ ഒരു ബന്ധുവിനു സത്യന് അങ്കിളിനെ പരിചയമുണ്ട്. അങ്ങനെയാണ് ഭാഗ്യദേവതയില്‍ അഭിനയിക്കുന്നത്. ലവ് 247 ല്‍ അഭിനയിക്കുമ്പോള്‍ പത്തൊമ്പത് വയസാണ്. പിന്നീട് തമിഴില്‍ വെട്രിവേല്‍ , കിടാരി തുടങ്ങിയ ചിത്രങ്ങള്‍. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളത്തില്‍. ലവ് 247 ല്‍ കണ്ട നിഖിലയല്ല അരവിന്ദന്റെ അതിഥികളിലേതെന്നു പറയുന്നവരുണ്ട്. തമിഴ് സിനിമയ്ക്കു വേണ്ടി തടി കുറച്ചിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞു വീണ്ടും കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് വലിയ മാറ്റമായി അനുഭവപ്പെട്ടിട്ടുണ്ടാവും എന്നും നിഖല പറയുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...