Connect with us

നിങ്ങൾ കാണുന്നതിനും മുൻപുള്ള റിതു ;ജേർണലിസം പഠിക്കാൻ ആഗ്രഹിച്ചപ്പോൾ കെട്ടിച്ചുവിടാൻ പറഞ്ഞ വീട്ടുകാർ ;അമ്മപോലും ഒപ്പം ഇല്ലാതിരുന്ന കുട്ടിക്കാലത്തെ കുറിച്ച് റിതു !

Malayalam

നിങ്ങൾ കാണുന്നതിനും മുൻപുള്ള റിതു ;ജേർണലിസം പഠിക്കാൻ ആഗ്രഹിച്ചപ്പോൾ കെട്ടിച്ചുവിടാൻ പറഞ്ഞ വീട്ടുകാർ ;അമ്മപോലും ഒപ്പം ഇല്ലാതിരുന്ന കുട്ടിക്കാലത്തെ കുറിച്ച് റിതു !

നിങ്ങൾ കാണുന്നതിനും മുൻപുള്ള റിതു ;ജേർണലിസം പഠിക്കാൻ ആഗ്രഹിച്ചപ്പോൾ കെട്ടിച്ചുവിടാൻ പറഞ്ഞ വീട്ടുകാർ ;അമ്മപോലും ഒപ്പം ഇല്ലാതിരുന്ന കുട്ടിക്കാലത്തെ കുറിച്ച് റിതു !

ബിഗ് ബോസ് സീസൺ ത്രീയിലെ എല്ലാ മത്സരാർത്ഥികളും ഇന്ന് പ്രേക്ഷകർക്ക് പരിചയമാണ്. അതിൽ തന്നെ അല്പം വ്യത്യസ്തമായ പെരുമാറ്റത്തോടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയായാണ് റിതു മന്ത്ര. ഷോയിൽ എത്തുന്നതിന് മുൻപ് റിതു മീഡിയ ഫീൽഡിൽ ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് ജനങ്ങൾ റിതുവിനെ തിരിച്ചറിയുന്നത്. എന്നാൽ, ബിഗ് ബോസിൽ റിതു പങ്കുവച്ച കാര്യങ്ങളിലും കൂടുതലാണ് ആ ശക്തയായ സ്ത്രീയുടെ ജീവിതത്തിൽ നടന്നിട്ടുള്ളത്.

അത് പറയുന്നതിന് മുൻപ് ഇതുപോലെയുള്ള രസകരമായ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി പ്ലീസ് ലൈക്ക് ഷെയർ സബ്സ്ക്രൈബ് മൂവി ബ്രാൻഡ് !

സോഷ്യൽ മീഡിയയിൽ സജീവമായ, ഒട്ടേറെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത റിതു കണ്ണൂർ സ്വദേശിനിയാണ് എന്ന് എല്ലാവരും ഇതിനോടകം അറിഞ്ഞിട്ടുണ്ടാകും.. ബിഗ് ബോസിലും പൊതുവെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാതെ വളരെ ശാന്തമായിട്ടാണ് റിതു ഇടപെട്ടിരുന്നത്.

എങ്കിലും സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാറുമില്ല . ടാസ്ക്കുകളിലും സജീവമായി തന്നെഇടപെട്ട റിതു ബിഗ് ബോസ് സീസൺ ത്രീയുടെ ഫൈനൽ മത്സരാർത്ഥി കൂടി ആണ് . ബിഗ് ബോസ് ഹൗസിൽ വരുന്നതിന് മുൻപ് ഷൂട്ട് ചെയ്യപ്പെട്ട റിതുവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.


അതിൽ റിതു പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്…..

നിങ്ങൾ കാണുന്നതിനും മുൻപേ ഒരു റിതു ഉണ്ട്. എന്റെ അമ്മ ചെന്നൈയിൽ ആയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അന്നാണ് ഞാൻ ജനിക്കുന്നത്. അങ്ങനെ ജീവിതം വളരെ മനോഹരമായി പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അപ്പോൾ, എനിക്ക് രണ്ടുവയസ്സ്.

അച്ഛന്റെ മരണശേഷം മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി അമ്മയെ എല്ലാവരും നിർബന്ധിച്ചു . പക്ഷെ അമ്മ അതിൽ താത്പര്യം കാണിച്ചില്ല . ഞാൻ വേറെ ഒരാളെ കെട്ടി അയാളും മരിച്ചുപോയാൽ എന്ത് ചെയ്യും, അതുകൊണ്ട് ഞാൻ മകളെ വളർത്തി വലുതാക്കികൊള്ളാം എന്ന അമ്മയുടെ നിശ്ചയദാർഢ്യമാണ് ഞങ്ങൾ പിന്നീട് ഒറ്റയ്ക്ക് ആകാൻ കാരണം’.

എന്നാൽ, അമ്മയ്ക്ക് എന്നെ നോക്കുന്നതും, ജോലി നോക്കുന്നതും വലിയ പോരാട്ടം ആയിരുന്നു. അങ്ങനെ എന്നെ നാട്ടിലേക്ക് അമ്മയുടെ വീട്ടുകാരുടെ അടുത്താക്കി . വർഷത്തിൽ ഒരിക്കൽ മാത്രമാണ് അമ്മ എന്റെ അടുത്തേക്ക് എത്തിയിരുന്നത്. കുട്ടിക്കാലം എന്നെ നോക്കാൻ ആരും ഇല്ല, അപ്പൂപ്പനും അമ്മൂമ്മയും ഒപ്പം ഉണ്ടായിരുന്നു എങ്കിലും അവർ അവരുടെ ലോകത്തായിരുന്നു.

അവിടെ എനിക്ക് കുറെ കയ്‌പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നു . മറ്റു കുട്ടികളുടെ അച്ഛനും അമ്മയും സ്‌കൂളിൽ കൊണ്ടാക്കുന്നത് ഒക്കെ കണ്ടിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്. പക്ഷെ ചെറുതിലെ തന്നെ എനിക്ക് വ്യത്യസ്ത ആകണമെന്ന് ആഗ്രഹമായിരുന്നു. മറ്റ് കൂട്ടുകാരിൽ നിന്നും എന്തൊക്കെയോ വ്യത്യസ്തമായി എനിക്ക് എന്നെ കുറിച്ച് തോന്നിയിരുന്നു. വീട് വയ്ക്കാനുള്ള പോരാട്ടത്തിലായിരുന്നു അമ്മ. പിന്നെ കുറേക്കാലം കഴിഞ്ഞിട്ടാണ് അമ്മ നാട്ടിലേക്ക് വരുന്നത്.

ആലക്കോട് എന്ന സ്ഥലത്തുനിന്നുമാണ് ഞാൻ മോഡൽ രംഗത്തേക്ക് എത്തുന്നത്. അപ്പോൾ പിന്നെ പറയേണ്ടല്ലോ ചന്ദ്രനിൽ പോകുന്ന പോലെയാണ് ആളുകൾ നമ്മളെ നോക്കിയിരുന്നത്. പെൺകുട്ടികളെ പഠിപ്പിച്ചിട്ട് വേറെ കാര്യമൊന്നും ഇല്ല എന്ന മേന്റാലിറ്റി ഉള്ള ആളുകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.

എന്നാൽ, അതിനെയൊക്കെ അവഗണിച്ച് ഞങ്ങൾ രണ്ടാളും നന്നായി മുന്നോട്ട് പോയ്കൊണ്ടിരുന്നപ്പോഴാണ് ഇനിയുള്ള പഠനം എങ്ങിനെ എന്ന തോന്നലിലെത്തിയത്. അപ്പോഴാണ് ഈ കുട്ടിയെ കെട്ടിച്ചു വിടാൻ പറഞ്ഞുകൊണ്ട് ആളുകൾ എത്തിയത്. അതാണ് നാട്ടിലെ ഒരു രീതി. എനിക്ക് ജേർണലിസം ആയിരുന്നു ഇഷ്ട്ടം. അതറിഞ്ഞപ്പോഴും പലരും പറഞ്ഞു. ഇവൾക്കെന്തോ മാനസിക പ്രശനമാണെന്ന്.

എന്നിട്ടും ഞാൻ ജേർണലിസത്തിൽ ചേർന്നു. ആളുകളുടെ എതിർപ്പ് വക വയ്ക്കാതെ. അത് എന്റെ മോളാണ് ഞാൻ നോക്കിക്കൊള്ളാം എന്ന അമ്മയുടെ തീരുമാനമാണ് അവിടെയെന്നെ സഹായിച്ചത്. ഒരു ബാങ്ക് ബാലൻസും, കരിയറും ഒന്നുമില്ലാതെ വിവാഹത്തിലേക്ക് കടക്കാൻ പാടില്ല എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഡിഗ്രി ചെയ്തു. ആ സമയത്താണ് ഫാഷൻ എന്ന സിനിമ വരുന്നത്. അത് കണ്ടപ്പോൾ എന്റെ കൂട്ടുകാർ പറയുമായിരുന്നു, നിനക്ക് മോഡലിംഗ് പറ്റും എന്ന്. പക്ഷെ അതൊന്നും എനിക്ക് നടക്കില്ല എന്ന തോന്നലായിരുന്നു അപ്പോഴുണ്ടായിരുന്നത്. അങ്ങനെ ആഗ്രഹമുണ്ടായിട്ടും അന്നതവിടെ കളഞ്ഞതാണ്..

ഇത്രയും വലുതായിട്ടും അമ്മയുടെ കൈയ്യിൽ നിന്നും പൈസ വാങ്ങുക എന്നത് ഭയങ്കര മോശമായി തോന്നി. അങ്ങനെയാണ് സ്വന്തമായി ഒരു ജോലി വേണം എന്ന് തീരുമാനിച്ചത് . പിന്നീട് ഒരു ഷോ കാണാൻ പോയപ്പോൾ അവിടെ വച്ച് എന്റെ ജീവിതം മാറി മറിയുകയായിരുന്നു . മോഡലിംഗിലേക്കുള്ള ഒരു ചാൻസ് മാത്രമായിരുന്നു അത്.

പിന്നീട് ക്‌ളാസ് ഇല്ലാത്ത ദിവസം ഞാൻ മോഡലിംഗ് ചെയ്യാൻ തുടങ്ങി. അങ്ങനെ ആളുകൾ എനിക്ക് ചാൻസ് തരാനും തുടങ്ങി. അങ്ങനെ എന്റെ പാഷനിലേക്കുള്ള കാൽവെപ്പായി അതിനെ ഞാൻ കണ്ടു . പക്ഷെ പിന്നെ വർക്ക് കുറഞ്ഞു വരുമ്പോൾ അമ്മയോട് വീണ്ടും ക്യാഷ് ചോദിക്കേണ്ട അവസ്ഥ വന്നു . മാസത്തിൽ രണ്ടു തവണ വർക്ക് കിട്ടിയാൽ പോലും മുൻപോട്ട് പോകാൻ ആകില്ല എന്നും മനസിലായി.പിന്നീട് ഒരാളുടെ സഹായത്തോടെയാണ് കിംഗ് ലയർ സിനിമയിലേക്ക് എത്തിയത്.

അവിടെ നിന്നാണ് ജീവിതം മാറി മറിഞ്ഞത്. അമ്മയെ കൂട്ടി കൊച്ചിയിലേക്ക് എത്തി. ചെറിയ നല്ല വർക്കുകൾ കിട്ടാൻ തുടങ്ങി. എന്റെ നാട് പോലെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ സിനിമ ഫീൽഡിൽ എത്തുന്നത് വളരെ കുറവാണ്, എങ്കിലും എനിക്ക് എന്റെ കഴിവിൽ വിശ്വാസം ആയിരുന്നു. മുൻപ് എന്റെ ഉയരത്തെ ഓർത്തു കരഞ്ഞിരുന്നു എങ്കിലും അതേ കാരണം തന്നെയാണ് തനിക്ക് മോഡലിങ്ങിൽ തുണ ആയത്’ റിതു പറഞ്ഞവസാനിപ്പിച്ചു.

about rithu manthra

Continue Reading
You may also like...

More in Malayalam

Trending

Recent

To Top