സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്കിന്നും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹശേഷമാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. സംവൃതയുടെ വിശേഷങ്ങള്‍ അറിയാനും പുതിയ ചിത്രങ്ങള്‍ കാണാനുമൊക്കെ ആരാധകര്‍ക്ക് ഇപ്പോഴും താത്പര്യമാണ്.
ഇപ്പോഴിതാ സംവൃത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ഇപ്പോള്‍ സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറല്‍ ആകുന്നത്. ‘എല്ലാ സ്നേഹത്തിനും നന്ദി’ എന്ന അടികുറിപ്പോടെയാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കയിലെ ഏതോ തടാകത്തിന്റെ കരയില്‍ നിന്നും കറുപ്പ് ഗൗണ്‍ ധരിച്ചാണ് നില്ക്കുന്ന ചിത്രമാണ് സംവൃത പങ്കുവെച്ചിരിക്കുന്നത്. ചിത്രം കണ്ട് ‘പ്രായം റിവേഴ്സ് ഗിയറില്‍’ ആണോ എന്നാണ് പലരും ചോദിക്കുന്നത്.
അഖില്‍ രാജാണ് സംവൃതയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു സംവൃതയെ അഖില്‍ വിവാഹം ചെയ്യുന്നത്. 2015 ഫെബ്രുവരി 21 നായിരുന്നു മകന് അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
ഇടയ്ക്ക് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മൂത്ത മകന് അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞിന് കൂടി സംവൃത ജന്മം നല്‍കിയത്. രുദ്ര എന്നാണ് രണ്ടാമത്തെ മകന്റെ പേര്. കഴിഞ്ഞ ഫെബ്രുവരിയിലാണ് രുദ്രയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ‘ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകന് രുദ്രയുടെ ചിത്രം സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...