Connect with us

‘ജോലിയില്ലാതെ, ഒന്നും ശ്രദ്ധിക്കാതെ എന്‍ജോയി ചെയ്തിരുന്ന കുറേ മുന്‍പുള്ള കാലം,’ പഴയകാല ചിത്രവുമായി സംവൃത സുനില്‍

Malayalam

‘ജോലിയില്ലാതെ, ഒന്നും ശ്രദ്ധിക്കാതെ എന്‍ജോയി ചെയ്തിരുന്ന കുറേ മുന്‍പുള്ള കാലം,’ പഴയകാല ചിത്രവുമായി സംവൃത സുനില്‍

‘ജോലിയില്ലാതെ, ഒന്നും ശ്രദ്ധിക്കാതെ എന്‍ജോയി ചെയ്തിരുന്ന കുറേ മുന്‍പുള്ള കാലം,’ പഴയകാല ചിത്രവുമായി സംവൃത സുനില്‍

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംവൃത സുനില്‍. വിവാഹ ശേഷം സംവൃത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തുവെങ്കിലും സംവൃതയുടെ വിശേഷങ്ങള്‍ അറിയാനും ചിത്രങ്ങള്‍ കാണാനുമെല്ലാം ആരാധകര്‍ക്ക് ഇപ്പോഴും ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പഴയ ഒരു ചിത്രമാണ് വൈറലാകുന്നത്. ‘ജോലിയില്ലാതെ, ഒന്നും ശ്രദ്ധിക്കാതെ എന്‍ജോയി ചെയ്തിരുന്ന കുറേ മുന്‍പുള്ള കാലം,’ എന്ന അടിക്കുറിപ്പോടുകൂടെയാണ് സംവൃത ഈ ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

സംവൃത ഇടയ്ക്ക് തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളയമകന്‍ രുദ്രയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. ”ഞങ്ങളുടെ കുഞ്ഞു സന്തോഷക്കുടുക്കയ്ക്ക് ഒരു വയസ് തികയുകയാണ് ഇന്ന്,” എന്ന അടിക്കുറിപ്പോടെയായിരുന്നു ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ഇളയ മകന്‍ രുദ്രയുടെ ചിത്രം സംവൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

രണ്ടുമക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മൂത്ത മകന്‍ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. മകന്റെ ചോറൂണ്‍ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നല്‍കിയതെന്നും സംവൃത പറഞ്ഞിരുന്നു.

അഖില്‍ രാജാണ് സംവൃതയുടെ ഭര്‍ത്താവ്. 2012 ലായിരുന്നു അഖില്‍ രാജുമായുളള സംവൃതയുടെ വിവാഹം. 2015 ഫെബ്രുവരി 21 നായിരുന്നു മകന്‍ അഗസ്ത്യയുടെ ജനനം. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.

More in Malayalam

Trending

Recent

To Top