Malayalam
അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം ആഘോഷമാക്കി സംവൃത; വൈറലായി ചിത്രങ്ങള്‍
അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം ആഘോഷമാക്കി സംവൃത; വൈറലായി ചിത്രങ്ങള്‍
നിരവധി ചിത്രങ്ങലിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് സംവൃത സുനില്‍. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് കുടുംബത്തോടൊപ്പം യു എസിലാണ് സംവൃതയുടെ താമസം. രണ്ട് കുട്ടികളുണ്ട് താരത്തിന്. മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് താരം ഇടയ്ക്കിടെ എത്താറുണ്ട്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നടി ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന വിശേഷമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് സംവൃത.
അച്ഛന്റെയും അമ്മയുടെയും ചിത്രവും സംവൃത പങ്കുവെച്ചു. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയാണ് ഇത്. വിവാഹ വാര്‍ഷികം എന്ന് മാത്രമാണ് സംവൃത സുനില്‍ എഴുതിയിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹ ചടങ്ങിലെ നിമിഷമാണ് ഫോട്ടോയില്‍ പകര്‍ത്തിയിരിക്കുന്നത്.
ഒട്ടേറെ പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേലാട്ട് സുനില്‍കുമാറും സാധനയുമാണ് സംവൃത സുനിലിന്റെ അച്ഛനും അമ്മയും. അഖില്‍ ജയരാജാണ് സംവൃത സുനിലിന്റെ ഭര്‍ത്താവ്. അഗസ്ത്യ അഖില്‍, രുദ്ര അഖില്‍ എന്നീ രണ്ട് മക്കളാണ് അഖില്‍ ജയരാജ്-സംവൃത സുനില്‍ ദമ്പതിമാര്‍ക്കുള്ളത്.