Malayalam
എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയായി എത്താന്‍ ആഗ്രഹിച്ചിട്ടുണ്ട്, അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്; തുറന്ന് പറഞ്ഞ് സംവൃത സുനില്‍
എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയായി എത്താന്‍ ആഗ്രഹിച്ചിട്ടുണ്ട്, അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്; തുറന്ന് പറഞ്ഞ് സംവൃത സുനില്‍
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. രസികന്‍ എന്ന ലാല്‍ ജോസ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി ആയിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ ചിത്രങ്ങളായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളില്‍ സംവൃത അഭിനയിച്ചു. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ സംവൃത വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
ഇപ്പോള്‍ കുടുംബത്തോടൊപ്പം അമേരിക്കയില്‍ ആണ് താരത്തിന്റെ താമസം. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇടയ്ക്ക് ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞ വിശ്വസിക്കുവോ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയില്‍ ഒരു വീട്ടമ്മയുടെ റോളിലാണ് നടി അഭിനയിച്ചത്. അതേസമയം ഇത്രയും നാളത്തെ സിനിമാ ജീവിതത്തില്‍ തനിക്ക് അഭിനയിക്കാന്‍ മോഹം തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സംവൃത തുറന്നുപറഞ്ഞിരുന്നു.
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം തനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്നാണ് സംവൃത പറഞ്ഞത്. എന്നെ മോഹിപ്പിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന് നടി പറയുന്നു. അതിലെ കാഞ്ചനമാലയുടെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്.
അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്. പാര്‍വ്വതി വളരെ മനോഹരമായി തന്നെ ആ കഥാപാത്രം ചെയ്തിട്ടുണ്ട്. ആ സിനിമ ഒരു ടോട്ടല്‍ വര്‍ക്കായിരുന്നു. ഓരോരുത്തരും അവരുടെ മാക്സിമം എഫേര്‍ട്ട് എടുത്തുണ്ടാക്കിയ മലയാളത്തിലെ എറ്റവും മികച്ച ക്ലാസിക്ക് സിനിമയാണെന്നും സംവൃത പറഞ്ഞു.
അതേസമയം 2015ലാണ് എന്ന് നിന്റെ മൊയ്തീന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജും പാര്‍വ്വതിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു.ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മൊയ്തീനും കാഞ്ചനമാലയും തമ്മിലുളള പ്രണയമാണ് കാണിച്ചത്.
പാര്‍വ്വതിക്ക് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പാര്‍വ്വതിക്ക് ലഭിച്ചിരുന്നു. ചിത്രത്തിലെ മൊയ്തീനായുളള പൃഥ്വിരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു,. ഇവര്‍ക്കൊപ്പം ടൊവിനോ തോമസും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും സംവൃത പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘അച്ഛനും മക്കളും തമ്മിലുള്ള കളികളൊക്കെ കാണേണ്ടത് തന്നെയാണ്. അഖി മക്കളെ ഒത്തിരി സ്നേഹിക്കുന്ന നല്ല അച്ഛനാണ്.
പക്ഷേ അച്ഛനെന്ന അഖിയെക്കാളും ഞാന്‍ കൂടുതല്‍ മാര്‍ക്ക് കൊടുക്കുന്നത് ഭര്‍ത്താവായ അഖിക്കാണ്. നല്ലൊരു സുഹൃത്താണ് അഖി. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നെ സപ്പോര്‍ട്ട് ചെയ്ത്, എനിക്ക് എന്റേതായ സ്വാതന്ത്ര്യവും സ്പേസും തരുന്ന ഭര്‍ത്താവ്. ഇപ്പോള്‍ ജോലിയ്ക്കൊപ്പം പാര്‍ട്ട് ടൈം ആയിട്ടും അഖി ബിസിനസ് ചെയ്യുന്നുണ്ട്. അത് ഫുള്‍ടൈം ആക്കാനുള്ള പ്ലാനിങ്ങുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
പ്രസവശേഷം മൂന്ന് മാസം കഴിഞ്ഞ് അമ്മയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനായിരുന്നു പ്ലാന്‍. കൊവിഡ് വന്നതോടെ എല്ലാം പൊളിഞ്ഞു. അമ്മമ്മേം അച്ഛനും അഖിയുടെ മാതാപിതാക്കളുമെല്ലാം കുഞ്ഞുങ്ങളെ കാണാന്‍ കൊതിച്ച് ഇരുന്നതാണ്. വീഡിയോ കോള്‍ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടില്‍ വരാന്‍ പറ്റുമെന്ന് ഒരു ഐഡിയയുമില്ല.
മാസ്‌കും മറ്റും ഇട്ട് ഇത്രയും ദൂരം കുട്ടികള്‍ ഇരിക്കില്ല. അനിയത്തി സംജുക്ത ചെന്നൈയിലെ ഒരു അമേരിക്കന്‍ മള്‍ട്ടിനാഷ്ണല്‍ കമ്പനിയില്‍ കമ്യൂണിക്കേഷന്‍ കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയ്യുന്നു. എന്റെ പ്രസവത്തിന് തൊട്ട് മുന്‍പ് അവളും ഇവിടെ ഉണ്ടായിരുന്നു. അമ്മ വരുന്നതിന് തൊട്ട് മുന്‍പ് അവളായിരുന്നു എനിക്ക് സഹായം എന്നും സംവൃത പറഞ്ഞിരുന്നു. അനുജത്തിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സംവൃത ഷെയര്‍ ചെയ്തിരുന്നു.