Malayalam
സാബു മോൻ , രജിത്ത് കുമാർ, മണിക്കുട്ടൻ , ഫിറോസ് ഖാൻ ; ഇവർ തിളങ്ങിയത് നാല് വഴികളിലൂടെ ; മലയാളം ബിഗ് ബോസ് ഒരു അവലോകനം!
സാബു മോൻ , രജിത്ത് കുമാർ, മണിക്കുട്ടൻ , ഫിറോസ് ഖാൻ ; ഇവർ തിളങ്ങിയത് നാല് വഴികളിലൂടെ ; മലയാളം ബിഗ് ബോസ് ഒരു അവലോകനം!
ടെലിവിഷൻ പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത് ബിഗ് ബോസ് സീസൺ ത്രീയുടെ ഫിനാലെയ്ക്കായിട്ടാണ്. പലരും അവരുടെ മനസ്സിൽ മത്സരാർത്ഥികളെ ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ അതിന്റെ പേരിൽ തർക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ, ഇതിനിടയിൽ ഇതുവരെ കഴിഞ്ഞ എല്ലാ സീസണിലെയും മികച്ച മത്സരാർത്ഥികളെ ഒന്നിച്ചു ചേർത്ത് ഒരു അവലോകനം നടത്തിയിരിക്കുകയാണ് ബിഗ് ബോസ് പ്രേമികൾ…
ഇന്ത്യൻ ടെലിവിഷൻ രംഗത്ത് ഏറ്റവും അധികം ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് . ഇന്ത്യയിൽ ആദ്യം എത്തിയത് ഹിന്ദി ഭാഷയിലാണ്. അങ്ങനെ ഹിന്ദിയിൽ തുടക്കം കുറിച്ച ഈ ഷോ മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചതിനെ തുടർന്ന് തെന്നിന്ത്യൻ ഭാഷകളിലാകമാനം വ്യാപിക്കുകയായിരുന്നു. ഹിന്ദിയിലേത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തെന്നിന്ത്യൻ ഭാഷയിലുള്ള ബിഗ് ബോസ് ഷോകൾക്കും ലഭിച്ചിരിക്കുന്നത്.
ഒരു മനുഷ്യൻ സാഹചര്യങ്ങൾക്കനുസരിച്ച് എങ്ങനെ ഒക്കെ ചിന്തിക്കുന്നു പെരുമാറുന്നു എന്നതൊക്കെ ഈ ഷോയിൽ നിന്നും മനസിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ ഷോ വെറുമൊരു റിയാലിറ്റി ഷോ എന്നതിലുപരി സമൂഹത്തിന് നേർക്ക് പിടിച്ച കണ്ണാടിയായി കണക്കാക്കാം. ഷോയുടെ മറ്റൊരു പ്രത്യേകത, ഇതിലേക്ക് സെലിബ്രിറ്റികൾ എത്തന്നുണ്ട് എന്നതാണ്. അതിലൂടെ താരത്തിളക്കത്തിൽ നിന്നും ആ വ്യക്തിയുടെ യഥാർത്ഥ സ്വഭാവം വിലയിരുത്താനും സാധിക്കും.
മലയാളത്തിൽ ബിഗ് ബോസിന്റെ മൂന്ന് സീസണുകളാണ് പിന്നിട്ടിരിക്കുന്നത് . 2018 ലാണ് ആദ്യമായി മലയാളത്തിൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു മത്സരാർഥികളായത്. ആദ്യ സീസണിൽ സാബു മോൻ ആയിരുന്നു വിജയി. പേളി മണിയായിരുന്നു റണ്ണറപ്പ്, ഈ ഷോ മാത്രമാണ് മലയാളത്തിൽ 100 ദിവസം പൂർത്തിയാക്കിയ ബിഗ് ബോസ് ഷോ.
രണ്ടും മൂന്നും കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തി വയക്കുകയായിരുന്നു. 100 ദിവസം പൂർത്തിയാക്കിയില്ലെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇരു സീസണുകൾക്കും മത്സരാർഥികൾക്കും ലഭിച്ചിരുന്നത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് ഇവർ.
ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം ബിഗ് ബോസ് മലയാളത്തിലെ ശക്തനായ മത്സരാർഥിയെ കുറിച്ചാണ്. ബിഗ് ബോസ് മലയാളം സീസൺ 3 ഓഫീഷ്യൽ എന്ന ഫേസ്ബുക്ക് പേജിലാണ് ഇതിനെ കുറിച്ചുള്ള ചർച്ച നടക്കുന്നത്. ബിഗ് ബോസ് മലയാളം താരങ്ങളായ സാബു മോൻ, രജിത്ത് കുമാർ, ഫിറേസ് ഖാൻ, മണിക്കുട്ടൻ എന്നിവരെ ഉദ്ധരിച്ചാണ് ചർച്ച നടക്കുന്നത്. മൂന്ന് സീസണുകളിലും ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർഥികളായിരുന്നു ഇവർ നാലുപേരും.
പോളിലൂടെയാണ് ബിഗ് ബോസ് മലയാളത്തിലെ മികച്ച മത്സരാർഥിയെ കണ്ടെത്തുന്നത്. ”മലയാളം ബിഗ് ബോസ് മൂന്ന് സീസണുകൾ കണ്ടതിൽ വെച്ച് ഏറ്റവും ശക്തരായ 4 മത്സരാർഥികൾ. സാബു മോൻ, മണിക്കുട്ടൻ, രജിത് കുമാർ, ഫിറോസ് ഖാൻ. ഇവരിൽ നാല് പേരിലും എല്ലാ അർത്ഥത്തിലും ഏറ്റവും മികച്ച ആളാണെന്ന് നിങ്ങൾക്ക് തോന്നുന്ന ഒരാളെ തിരിഞ്ഞെടുക്കുക”.
എന്നതായിരുന്നു നിർദിഷ്ട പോൾ. പ്രേക്ഷകർ പോളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുകയുണ്ടായി . മണിക്കുട്ടൻ, സാബു എന്നിവരുടെ പേരാണ് ഏറ്റവും കൂടുതൽ പേരും പറഞ്ഞത്. കൂടാതെ സായിയേയും ഡിമ്പലിനേയും പേളിയേയും പോളിൽ ഉൾപ്പെടുത്തണമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
ഇവർ നാല് പേരും ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാർഥികൾ ആണെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം പേർ പറയുന്നത്. നാലു പേരും നാല് രീതിയുലുള്ള ഗെയിം ആയിരുന്നു ഹൗസിൽ കാഴ്ചവെച്ചത്. ഇവരുടെ നാല് വ്യത്യസ്ത സ്ട്രാറ്റജികളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ഷോയിലെ മികച്ച ഗെയിമറായിരുന്നു സാബു. എന്നാൽ ഷോയിൽ മികച്ച സ്ട്രറ്റജി ഉപയോഗിച്ചത് രജിത് കുമാറാണ്.
മണിക്കുട്ടന്റെ വ്യക്തിത്വമായിരുന്നു പ്രേക്ഷകർക്കിടയിൽ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് . ഷോയ്ക്ക് മികച്ച കണ്ടന്റ് നൽകിയത് ഫിറോസ് ഖാൻ ആയിരുന്നുവെന്നും പ്രേക്ഷകർ പറയുന്നു. എന്നാൽ, വ്യത്യസ്ത സീസണുകളിൽ മത്സരാർത്ഥികളെ തമ്മിൽ താരതമ്യപ്പെടുത്തുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരും നിരവധിയാണ്. കാരണമായി പലരും പറയുന്നത് ഓരോ സീസണുകളിലെയും സാഹചര്യങ്ങൾ മാറും എന്നാണ്.
സീസൺ 3 അവസാനിച്ചതിനെ തുടർന്ന് നാലാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതിന്റെ ചർച്ചകളും പ്രേക്ഷകരുടെ ഇടയിൽ സജീവമാകുന്നുണ്ട്.സീസൺ 3യിലെ വജയിയെ പ്രഖ്യാപിച്ചതിന് ശേഷം, ഉടനെ തന്നെ നാലാം സീസൺ ആരംഭിക്കുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.
about bigg boss