
News
തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ്… അവർ അധികാരത്തിൽ ഇടം പിടിച്ചു കഴിഞ്ഞു; അലി അക്ബർ
തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ്… അവർ അധികാരത്തിൽ ഇടം പിടിച്ചു കഴിഞ്ഞു; അലി അക്ബർ

ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ഇടതും വലതും നിലയുറപ്പിക്കുന്നത് വോട്ട് ബാങ്ക് പ്രതീക്ഷിച്ചാണെന്ന ആരോപണം സംവിധായകൻ അലി അക്ബർ മുൻപ്
ഉന്നയിച്ചിരുന്നു. തുടക്കം മുതൽ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും വിമർശിച്ച് രംഗത്തെത്തിയ ആളാണ് സംവിധായകൻ
ഇപ്പോഴിതാ, ഇനി തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ് അലി അക്ബർ പറയുന്നു. കോൺഗ്രസിന്റെ നില പരുങ്ങലിലാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ആകെക്കൂടി കുറച്ച് ഹൈന്ദവ വോട്ടാണ് കോൺഗ്രസ്സിനുള്ളത്, ലീഗ് തന്നെ പരുങ്ങലിലും, അപ്പോഴാണ് കോൺഗ്രസ്സുകാർ പച്ചപൂശാൻ ഓടി നടക്കുന്നത്, ഫലത്തിൽ പിണറായിക്ക് ഒന്നുകൂടി പച്ചകളുടെ പിന്തുണ വർദ്ധിക്കയും കോണ്ഗ്രസ്സിന്റെ പ്രീണനം കൊണ്ട് കൂടെ നിൽക്കുന്ന ഹൈന്ദവർ അകലുകയും ചെയ്യും എന്നതാണ് സത്യം. ദ്വീപ് വിഷയം ജിഹാദികളുടെ അജണ്ടയാണ് എന്നറിഞ്ഞിട്ടും അതിനൊത്തു തുള്ളാൻ കോൺഗ്രസ്സ് തയ്യാറായി. ലീഗിന് പഴയ മതേതരത്വവും പറഞ്ഞിരുന്നാൽ വിലപ്പോവില്ല എന്നുള്ളത് കൊണ്ട് കുറച്ച് തീവ്രമായിക്കളയാം എന്ന് കരുതി ചാടിയിറങ്ങുന്നതാണ്, അവിടെയും ലീഗിന് തിരിച്ചടി നേരിടും. ലീഗിന് മുസ്ലീങ്ങളുടെ വോട്ട് മാത്രമല്ല ലഭിച്ചുകൊണ്ടിരുന്നത് മുൻപ് പറഞ്ഞ മതേതരസ്വഭാവം കൊണ്ട് മറ്റു മതക്കാരുടെ വോട്ടും ലഭിച്ചിരുന്നു, അവിടെയും നല്ല കുറവ് വരും. റാഡിക്കൽ ഇസ്ലാമിനോട് ചേർന്നുകൊണ്ട് കുറേക്കൂടി കമ്മ്യൂണിസ്റ്റ്കാർക്ക് മുൻപോട്ട് പോവാം, പക്ഷേ മടിയിലിരിക്കുന്ന മൂർഖൻ ചീറ്റിത്തുടങ്ങുമ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയും.
ചുരുക്കിപ്പറഞ്ഞാൽ തീകൊണ്ടുള്ള കളിയാണ് ഇനി വരാൻ പോകുന്നത്. കാര്യങ്ങൾ അവിടെത്തേക്കാണ് ഈ പ്രീണന നയം എത്തിക്കുക. ബിജെപി അതിന്റെ ജനസമ്പർക്കം താഴെ തട്ടിൽ വിപുലമാക്കിയില്ലെങ്കിൽ, പ്രവർത്തകർക്ക് പ്രതീക്ഷ നൽകിയില്ലെങ്കിൽ ഏകാധിപത്യ ഭരണമാവും കേരളത്തിൽ കുറേക്കാലത്തേക്ക്, ബംഗാളിന്റെ ആവർത്തനം, ലീഗിന്ന് കോൺഗ്രസ്സിനെ ഉപേക്ഷിക്കേണ്ടി വരും. ഇല്ലേൽ നിലനിൽപ്പില്ലാതെ വരും. ഇപ്പോൾ കാവിക്കെതിരെയുള്ള ഈ ആക്രോശം ഇനിയും കടുപ്പമുള്ളതാവും. അതിന് ജിഹാദികളുടെ ഇന്ധനം കൂടി ആവുമ്പോൾ കഠിനമാവും…കാരണം ഇനി തീവ്രവാദത്തിന് കൂടുതൽ വളവും വെള്ളവും കിട്ടുന്ന ഇടം കേരളം തന്നെയാണ്. അവർ അധികാരത്തിൽ ഇടം പിടിച്ചു കഴിഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില് മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...