
Social Media
ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്ന് സഞ്ജു സാസംൺ; മറുപടിയുമായി ചാക്കോച്ചൻ; ഏറെറടുത്ത് സോഷ്യൽ മീഡിയ
ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്ന് സഞ്ജു സാസംൺ; മറുപടിയുമായി ചാക്കോച്ചൻ; ഏറെറടുത്ത് സോഷ്യൽ മീഡിയ

ലോക്ഡൗൺ ആയതോടെ ഷൂട്ടിംഗ് മുടങ്ങി പല സിനിമാ താരങ്ങളും വീട്ടിൽ ഇരിപ്പാണ്. പരിശീലനത്തിനുപോകാൻ ജിമ്മും ഇല്ല. ഇപ്പോഴിതാ വീട്ടിലിരുന്നും ലോക്ഡൗൺ ഫലദായകമാക്കാം എന്നു കാണിച്ചുതരുകയാണ് കുഞ്ചാക്കോ ബോബൻ.
ഒറ്റയ്ക്ക് ക്രിക്കറ്റ് കളിച്ച് ശരീര വ്യായാമം ചെയ്യുകയാണ് താരം. വിക്കറ്റിനു പുറകിൽ ക്യാമറ വച്ചാണ് ഈ ക്രിക്കറ്റ് കളിയുടെ വിഡിയോ നടൻ പ്രേക്ഷകർക്കായി പങ്കുവച്ചത്. ബൗളിങ് പരിശീലനം നടത്തി വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുന്ന ചാക്കോച്ചനെ വീഡിയോയിൽ കാണാം.
നിരവധി താരങ്ങളും വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തി. ഇപ്പോഴിതാ ക്രിക്കറ്റ് ബോള്‍ ചെയ്യുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോയ്ക്ക് ക്രിക്കറ്റ് താരം സഞ്ജു സാംസണ് എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്. ‘ഒരു ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു’ എന്നായിരുന്നു ക്രിക്കറ്റ് താരം സഞ്ജു സാസംന്റെ കമന്റ്. ‘എന്നെ പഞ്ഞിക്കിടാൻ അല്ലെ’ എന്നായിരുന്നു സഞ്ജുവിനോട് ചാക്കോച്ചന്റെ മറുപടി.
സിനിമാ താരങ്ങളുടെ ക്രിക്കറ്റ് തുടങ്ങിയപ്പോള്‍ അതില്‍ മുൻനിരയിലുണ്ടായ ആളാണ് കുഞ്ചാക്കോ ബോബൻ. ക്രിക്കറ്റ് പരിശീലിക്കുമ്പോള്‍ എടുത്ത ഫോട്ടോകളൊക്കെ കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കാറുണ്ട്.
സിനിമയുടെ ഇടവേളകളില്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ ഫോട്ടോ കുഞ്ചാക്കോ ബോബൻ ഇതിനു മുമ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റില്‍ ഏറെ താല്പര്യം കാട്ടുന്ന ആളാണ് കുഞ്ചാക്കോ ബോബൻ.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...