Connect with us

സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ… അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ… സീനത്തിന്റെ കമന്റിന് എതിരെ പ്രതിഷേധം; ഡിലീറ്റ് ചെയ്ത് താരം

Malayalam

മോഹൻലാലിന് പിറന്നാൾ ആശംസിച്ചുകൊണ്ട് നടി സീനത്ത് പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മോഹൻലാൽ, ജന്മദിനാശംസകൾ ലാൽജി, മോഹൻലാൽ എന്ന വ്യക്തി അഥവാ മോഹൻലാൽ ‘സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹൻലാൽ മുൻപന്തിയിൽ തന്നെയാണ്. ഏതു ആൾക്കൂട്ടത്തിൽ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ്‌ ഉള്ളതുപോലെ തോന്നാറുണ്ട്, ഉള്ളതുപോലെ എന്നല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാൻ ആഗ്രഹിക്കുന്നു. അതിനായി മനസറിഞ്ഞു പ്രാർത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകൾ ലാൽജി’എന്ന നടൻ എത്ര ഉയരങ്ങളിൽ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’- എന്നായിരുന്നു സീനത്തിന്റെ ആശംസ കുറിപ്പ്.

തൊട്ടു പിന്നാലെ ഒരാൾ, സ്ത്രീകളോട് ഒരു വീക്ക്നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ എന്ന് കമന്റും ചെയ്തു. അയാൾക്ക് നല്ല മറുപടിയും സീനത്ത് നൽകി. ‘സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.’എന്നായിരുന്നു താരത്തിന്റെ മറുപടി.

എന്നാൽ സീനത്തിന്റെ മറുപടി പുരുഷന്മാരെയും സ്ത്രീകളെയും ആക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് വിമർശനങ്ങൾ ഉയർന്നു. സംഭവം വിവാദമായതോടെ സീനത്ത് തന്റെ കമന്റ് പിൻവലിച്ചിരിക്കുകയാണ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top